Tuesday, October 23, 2018 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 01.07 PM

നീ ഒരാള്‍ക്ക് പിറന്നവനാണെങ്കില്‍ നമ്മള്‍ തമ്മില്‍ ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് സത്യമിടൂ: നാനിയെ വെല്ലുവിളിച്ച് ശ്രീറെഡ്ഡി

uploads/news/2018/06/225295/nani.jpg

തെലുങ്ക് സിനിമയില്‍ നടി ശ്രീ റെഡ്ഡി അഴിച്ചു വിട്ട ലൈംഗികാരോപണ കൊടുങ്കാറ്റ് കൂടുതല്‍ ശക്തമാകുന്നു. നടന്‍ നാനിയുമായാണ് ഇപ്പോള്‍ താരം ഏറ്റുമുട്ടുന്നത്. താനുള്‍പ്പെടെ നിരവധി നടിമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പിട്ടിട്ടുണ്ടെന്നാണ് ശ്രീറെഡ്ഡിയുടെ ആരോപണം. ഇതിനെതിരെ കേസ് കൊടുക്കുമെന്ന് നാനി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നമ്മള്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് സത്യമിടാമോ എന്ന വെല്ലുവിളിയുമായി ശ്രീറെഡ്ഡിയെത്തിയത്.

'അതേ നീയമപരമായി തന്നെ മുന്നോട്ട് പോകാം. പക്ഷേ നീ ഒറ്റയാള്‍ക്ക് പിറന്നവനാണെങ്കില്‍ ഞാനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് നിന്റെ കുടുംബത്തെ പിടിച്ച് സത്യമിടൂ. എന്റെ ശാപം എന്നും നിനക്കുണ്ടാകും' എന്ന് ശ്രീ റെഡ്ഡി കുറിച്ചു. ഇതിനൊപ്പം വളരെ മോശമായ ചീത്ത വിളിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ശ്രീക്കെതിരെ നാനി വക്കീല്‍ നോട്ടീസ് അയച്ചത്. ഇത് ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.

'നിന്നെപ്പോലെ തരം താഴ്ന്ന പ്രതികരണങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല. നിങ്ങളുടെ ആവശ്യവും അത് തന്നെയാണ്. ഞാന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അതിന്റെ ആദ്യപടിയായി വക്കീല്‍ നോട്ടീസ് അയച്ചു കഴിഞ്ഞു. മാനനഷ്ടക്കേസാണ് നല്‍കിയിരിക്കുന്നത്. മൃദു സമീപനമുള്ള ഒരാളാണെന്ന് തോന്നിയാല്‍ ഇവിടെ ആര്‍ക്കും അയാളെ തിരഞ്ഞെടുത്ത് ആക്രമിക്കാം. സത്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാം.

എനിക്ക് എന്നെക്കുറിച്ച് ആധിയില്ല. പക്ഷേ ഞാന്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ദുഖമുണ്ട്. ക്ലിക്ക്‌സിനും വ്യൂസിനും വേണ്ടി എന്ത് വൃത്തികേട് വേണമെങ്കിലും ഇത്തരക്കാര്‍ പ്രസിദ്ധീകരിക്കും. ഇതെക്കുറിച്ച് എനിക്ക് ഇനി ഒന്നും പറയാനില്ല നാനി കുറിച്ചു.'

നാനിക്കെതിരെ ശ്രീ റെഡ്ഡി നേരത്തേ ഉന്നയിച്ച ആരോപണങ്ങള്‍

ജീവിതത്തില്‍ നന്നായി അഭിനയിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. സ്‌ക്രീനിലെ സ്വാഭാവിക നടന്‍. പക്ഷേ അതൊരു മുഖംമൂടിയാണ്. സിനിമയില്‍ അവസരം ലഭിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടയാളാണെന്ന് നിങ്ങള്‍ പറയാറുണ്ട്. അതുകൊണ്ട് ജനങ്ങള്‍ക്ക് നിങ്ങളോട് സഹതാപമാണ്. നിങ്ങള്‍ക്ക് ജീവിതത്തിലും നന്നായി അഭിനയിക്കാന്‍ അറിയാമെന്ന് അവര്‍ക്ക് അറിയില്ലല്ലോ.

രാം ചരണ്‍ മഹേഷ് ബാബു. ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയ അസൂയ ഇല്ലാത്ത താരങ്ങളെ നിങ്ങള്‍ കണ്ടു പഠിക്കണം. നിങ്ങള്‍ക്ക് ചെറിയ സംവിധായകരോട് ബഹുമാനമില്ല.

ഈയടുത്ത് നിങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. ആശംസകള്‍. ഇനി നിങ്ങള്‍ നന്നായി ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ ഒരുപാട് പെണ്‍കുട്ടികളെ ഉപയോഗിച്ചു. നിങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല. ഒരു കാര്യം ഓര്‍ക്കൂ, ദൈവം എല്ലാം അറിയുന്നുണ്ട്. വൈകിയാണെങ്കിലും നിങ്ങള്‍ ചെയ്ത തെറ്റിന് ശിക്ഷ ലഭിക്കും ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം നാനിയുടെ ഡേര്‍ട്ടി പിക്‌ചേഴ്‌സ് പുറത്തു വിടുമെന്നും പറഞ്ഞു.

Ads by Google
Tuesday 12 Jun 2018 01.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW