Tuesday, October 23, 2018 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 11.25 AM

'കിയ മോട്ടോഴ്‌സ്' ഇന്ത്യന്‍ വിപണിയിലേക്ക്

kia motors to enter indian market

കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. കാറുകളുടെയും എസ്.യു.വി.കളുടെയും ലോകത്തെ ആറാമത്തെ വലിയ നിര്‍മാതാക്കളാണ് കിയ. കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ഉപകമ്പനിയാണ് കിയ മോട്ടോഴ്‌സ്.

കമ്പനി 200 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയില്‍ നടത്തുക എന്നാണ് റിപ്പോർട്ട്. 2019 സെപ്റ്റംബറോടെ ആന്ധ്രയിലെ അനന്തപൂരിലെ പ്ലാന്റില്‍ കാര്‍ നിര്‍മിക്കാനാണ് കമ്ബനി തയ്യാറെടുക്കുന്നത്.

പ്രതിവര്‍ഷം മൂന്ന് ലക്ഷത്തോളം വാഹനങ്ങള്‍ അത്യാധുനിക സൗകര്യങ്ങളുള്ള പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുകയാണ് കിയയുടെ ലക്ഷ്യം. പുതിയ സ്മാര്‍ട്ട് സിറ്റി പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി കമ്പനി 2020-ല്‍ സ്മാര്‍ട്ട് സിറ്റികളില്‍ ലെവല്‍ നാല് ഓട്ടോണമസ് വാഹനങ്ങള്‍ പുറത്തിറക്കാനും ലക്ഷ്യമിടുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW