Friday, February 22, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 01.47 AM

ഡോണള്‍ഡ്‌ ട്രംപ്‌ - കിം ജോങ്‌ ഉന്‍

uploads/news/2018/06/225229/bft2.jpg

കിം ജോങ്‌ ഉന്നി(34)ന്റെ ഇരട്ടിയിലേറെ പ്രായമുണ്ട്‌ ഡോണള്‍ഡ്‌ ട്രംപി(71)ന്‌. പക്ഷേ, വാക്കുകൊണ്ടുള്ള ഏറ്റുമുട്ടലില്‍ ആ ബഹുമാനമെന്നും കിം കാണിക്കാറില്ല. ഇരുവരുടെയും സ്വഭാവത്തില്‍ ഏറെ സാമ്യം കാണുന്നതു പാശ്‌ചാത്യ മാധ്യമങ്ങളാണ്‌. കാനഡയിലെ ജി 7 ഉച്ചകോടിയില്‍ ജര്‍മനി, കാനഡ, ബ്രിട്ടണ്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരെ ഒരുപോലെ പിണക്കിയിട്ടാണു ട്രംപ്‌ സിംഗപ്പുരിലെത്തിയത്‌. അയല്‍ക്കാരെ പ്രയോപിപ്പിക്കുന്നതു കിമ്മിനും ഇഷ്‌ടം. പാശ്‌ചാത്യ മാധ്യമങ്ങളുടെ കണ്ടെത്തല്‍ ഇങ്ങനെ

കിമ്മിന്‌ അച്‌ഛന്‍ രാജ്യം നല്‍കി, ട്രംപിന്‌ കോടികളും

അച്‌ഛന്‍ കുട്ടികളാണു കിമ്മും ട്രംപും. പിതാവ്‌ ഉത്തര കൊറിയന്‍ ഏകാധിപതിയായിരുന്ന കിം ജോങ്‌ ഇല്‍ ആണു ഉന്നിനെ രാഷ്‌ട്രീയത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നത്‌. എന്നാല്‍ ഡോണള്‍ഡിന്റെ പിതാവ്‌ ഫ്രെഡ്‌ ട്രംപ്‌ മകനു കൈമാറിയതു കോടികളാണ്‌. പണം നന്നായി വിനിയോഗിക്കാനും ഡോണള്‍ഡിനെ പിതാവ്‌ പഠിപ്പിച്ചു.

കിമ്മിനെ എതിര്‍ത്താല്‍ ജീവന്‍ പോകും; ട്രംപ്‌ പിണങ്ങിയാല്‍ കസേരയും

മറ്റുള്ളവരെ അംഗീകരിക്കാന്‍ ഇരുവര്‍ക്കും മടിയാണ്‌. തെറ്റിയാല്‍ സ്‌ഥാനം തെറിക്കും ഉറപ്പ്‌. ട്രംപിനെ എതിര്‍ത്താല്‍ അധികാരമേ നഷ്‌ടമാകൂ. കിമ്മിനോട്‌ ഇടഞ്ഞാല്‍ ജീവന്‍ നഷ്‌ടമാകും. പിതൃസഹോദരിയുടെ ഭര്‍ത്താവ്‌ ജാങ്‌ സോങ്‌ തേയ്‌ക്കിന്റെ കൊലപാതകം കിമ്മിന്‌ ഏറെ കുപ്രസിദ്ധി നേടിക്കൊടുത്തു. രാഷ്‌ട്രീയത്തില്‍ കിമ്മിനെ വളര്‍ത്തിയത്‌ ജാങ്‌ ആയിരുന്നു. 2013 ല്‍ ഇദ്ദേഹം വിപ്ലവ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നു കിം ആരോപിച്ചു.
വൈകാതെ അദ്ദേഹത്തിനു വധശിക്ഷയും നല്‍കി. ജാങ്ങിന്റെ ബന്ധുക്കള്‍ക്കും വധശിക്ഷ ലഭിച്ചു. പൊതുപരിപാടിയില്‍ ഉറക്കം തൂങ്ങിയ സൈനികത്തലവനും കിം വിധിച്ചത്‌ വധശിക്ഷയായിരുന്നു. അതിക്രൂരമായിട്ടായിരുന്നു പല വധശിക്ഷകളും നടപ്പാക്കിയത്‌.
അധികാരത്തിലേറി ആറുമാസങ്ങള്‍ക്കുള്ളില്‍ ട്രംപ്‌ പുറത്താക്കിയതു വൈറ്റ്‌ഹൗസിലെ 37 ഉയര്‍ന്ന ഉദ്യോഗസ്‌ഥരെയാണ്‌. ഏറ്റവും വിശ്വസ്‌തനായിരുന്ന പ്രചരണ മാനേജര്‍ കോറി ലെവന്‍ഡോസ്‌കി പോലും തെറിച്ചു. എന്നാല്‍ ബന്ധുക്കള്‍ക്ക്‌ ഇരുവരും വലിയ പ്രാധാന്യം നല്‍കുന്നു. സഹോദരി കിം യോ ജോങ്ങാണു കിമ്മിന്റെ ശക്‌തി കേന്ദ്രങ്ങളിലൊന്ന്‌. മകള്‍ ഇവാന്‍കയാണു ട്രംപിന്റെ വിശ്വസ്‌ത. ഇവാന്‍കയുടെ ഭര്‍ത്താവ്‌ ജെറാഡ്‌ കുഷ്‌നര്‍ വൈറ്റ്‌ ഹൗസിലെ പ്രധാനികളിലൊരാളാണ്‌.
അസഹിഷ്‌ണുത

ചെറിയ വിമര്‍ശനം മതി ട്രംപിനെ പ്രകോപിപ്പിക്കാന്‍. മാധ്യമങ്ങളുമായി ഏറെ അകലം പാലിക്കുന്ന നേതാവാണ്‌ അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ഭൂരിപക്ഷം മാധ്യമങ്ങളും അദ്ദേഹത്തിനെതിരായിരുന്നു.
എന്നാല്‍, കിമ്മിനു സ്വന്തം രാജ്യത്തെ മാധ്യമങ്ങളെ ഭയക്കേണ്ട. കാരണം എല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തില്‍. ആകെ ഒരു ടിവി ചാനലേയുള്ളൂ. വിമര്‍ശനം മുഴുവന്‍ ദക്ഷിണ കൊറിയയില്‍നിന്നാണ്‌. കിമ്മിന്റെ ഭീകരത ലോകത്തെ അറിയിക്കുന്നതും അവര്‍ തന്നെ.

നിലപാട്‌ മാറ്റം

നിലപാട്‌ മാറ്റാന്‍ ഇരുനേതാക്കള്‍ക്കും നിമിഷങ്ങള്‍ മതി. സിംഗപ്പുര്‍ ഉച്ചകോടിയില്‍നിന്ന്‌ ഒരു ഘട്ടത്തില്‍ പിന്മാറ്റം പ്രഖ്യാപിച്ചതാണു ട്രംപ്‌. അതിവേഗമാണ്‌ അദ്ദേഹം മനസുമാറ്റിയത്‌. ദക്ഷിണ കൊറിയയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കിം നേരിട്ടിറങ്ങി.

രാഷ്‌ട്രത്തലവന്‍ ഇങ്ങനെയാകാമോ?

"ഭ്രാന്തന്‍" എന്ന വിശേഷണം ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്‌. ട്രംപിന്റെ മനോനില പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌ പ്രതിപക്ഷമാണ്‌. കിമ്മിന്റെ "പ്രതിപക്ഷം" ദക്ഷിണ കൊറിയയും. പരസ്‌പരം ഭ്രാന്തന്‍ എന്ന്‌ കിമ്മും ട്രംപും വിളിച്ചിട്ടുണ്ട്‌.

Ads by Google
Tuesday 12 Jun 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW