Monday, January 21, 2019 Last Updated 14 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 01.28 AM

സ്‌കൂള്‍ വാന്‍ കുളത്തില്‍ വീണ്‌ രണ്ടു കുട്ടികളും ആയയും മരിച്ചു

uploads/news/2018/06/225195/k2.jpg

കൊച്ചി: മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞു രണ്ടു കുട്ടികളും ആയയും മരിച്ചു. മരട്‌ കിഡ്‌സ്‌ വേള്‍ഡ്‌ എന്ന പ്ലേ സ്‌കൂളിലെ വിദ്യാര്‍ഥികളായ കാട്ടിത്തറ ആയത്തറപമ്പില്‍ സനല്‍കുമാറിന്റെയും മിഷയുടെയും മകള്‍ വിദ്യാലക്ഷ്‌മി(4), ചെങ്ങന്നൂര്‍ മുളക്കുഴ ശ്രീനിലയം ഒറ്റപ്ലാവില്‍ ശ്രീജിത്തിന്റെയും പ്രിയയുടെയും മകന്‍ ആദിത്യന്‍(4), സ്‌കൂളിലെ ആയ മരട്‌ ഓച്ചിറപാടത്ത്‌ ഉണ്ണിയുടെ ഭാര്യ ലത(45) എന്നിവരാണു മരിച്ചത്‌.
വാന്‍ ഡ്രൈവര്‍ മാണിക്കേരി അനില്‍കുമാര്‍(ബാബു-40), വിദ്യാര്‍ഥിനി ക്യാരോള്‍ (4) എന്നിവര്‍ ചികിത്സയില്‍. അനിലിന്റെ നില ഗുരുതരമാണ്‌. വാനില്‍ എട്ടുകുട്ടികളാണുണ്ടായിരുന്നത്‌. മറ്റുള്ളവരെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
എറണാകുളം മരടിലെ കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിനുസമീപം ഇന്നലെ വൈകിട്ട്‌ മൂന്നരയോടെ ആയിരുന്നു അപകടം. കുട്ടികളെ വീടുകളില്‍ തിരികെ എത്തിച്ചുകൊണ്ടിരിക്കുന്നതിനിടെ വെള്ളക്കെട്ടു നിറഞ്ഞ പ്രദേശത്തുകൂടെ വന്ന വാന്‍ നിയന്ത്രണം വിട്ടു പായല്‍മൂടി, ചെളി നിറഞ്ഞ കുളത്തില്‍ വീഴുകയായിരുന്നു.
അപകടം നടന്ന സ്‌ഥലം ഇടുങ്ങിയ വഴിയാണ്‌. വളവുതിരിഞ്ഞുവന്നപ്പോഴാണു നിയന്ത്രണം വിട്ടത്‌. നാട്ടുകാരാണു അപകടത്തില്‍പ്പെട്ടവരെ കരയിലെത്തിച്ചത്‌. ആശുപത്രിയിലെക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടികള്‍ മരിച്ചു, ആയ ആശുപത്രിയിലും.
മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടം നടപടി ഒഴിവാക്കി ബന്ധുക്കള്‍ക്കു കൈമാറി. എറണാകുളത്ത്‌ ഹോട്ടല്‍ ജീവനക്കാരനായ ശ്രീജിത്ത്‌ നാലുവര്‍ഷമായി മരട്‌ ഐനീറോഡിലാണു താമസം. ആദിത്യന്റെ സംസ്‌കാരം മുളക്കുഴയിലെ വീട്ടുവളപ്പില്‍ ഇന്നു നടക്കും.

Ads by Google
Tuesday 12 Jun 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW