Sunday, October 21, 2018 Last Updated 6 Min 21 Sec ago English Edition
Todays E paper
Ads by Google

കലിപ്പ്

Aleena Mariya Varghese
Aleena Mariya Varghese
Monday 11 Jun 2018 08.51 PM

ഇവരെക്കുറിച്ചു വിശദീകരിക്കാന്‍ ഏറെയില്ല, ഒരേഒരു വാക്കേ ഉള്ളു, അര്‍ഥവും ആഴവുമുള്ള അമ്മ എന്ന ഒറ്റവാക്ക്

ഇനിയും ഉറവിടം കണ്ടെത്താന്‍ കഴിയാത്ത ആ മരണപ്പനിയെ പിടിച്ചു കെട്ടിയതു പോലെ നിലയ്ക്കു നിര്‍ത്താന്‍ നമുക്കു സാധിച്ചു. അതിന് എടുത്തു കാണിക്കാനും ചൂണ്ടിക്കാണിക്കാനും നമുക്ക് ഒരു കാരണമേയുള്ളു, ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ ആരോഗ്യ പ്രവര്‍ത്തകരും ഒരുപറ്റം സാധാരണക്കാരും ചേര്‍ന്നു നടത്തിയ അസാധാരണ പോരാട്ടം.
uploads/news/2018/06/225050/k.k.-Shyalaja.jpg

പറയാതിരിക്കാന്‍ കഴിയുന്നില്ല ഈ ആരോഗ്യമന്ത്രിയെക്കുറിച്ച്. അവരെക്കുറിച്ചു വിവരിക്കാനും വിശദീകരിക്കാനും ഏറെയില്ല ഒരേഒരു വാക്കേ ഉള്ളു. അര്‍ഥവും ആഴവുമുള്ള ഒറ്റവാക്ക്, അമ്മ. ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേരളത്തിന്റെ ആരോഗ്യകാര്യത്തില്‍ കാണിച്ച ആ കരുതലും ജാഗ്രതയും ഒരു അമ്മയോളം വലുതായിരുന്നു.

കെകെ ശൈലജ എന്ന വ്യക്തിയുടെ നേട്ടമല്ല നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ നയിച്ച ഒരു വലിയ ടീമിന്റെ വിജയമാണ് ഇത്. ലോകത്തില്‍ ആകെ രണ്ടിടത്തു മാത്രം കണ്ടിട്ടുള്ള മരണപ്പനി മെയ് 19 കേരളത്തെ പിടികൂടിയ വാര്‍ത്ത ഞെട്ടലോയൊയാണ് മലയാളി കേട്ടത്. വിവരമറിഞ്ഞ ആ നിമിഷം ഒരു മിനിറ്റ് പോലും പാഴാക്കാതെ എല്ല ഔദ്യോഗിക പരിപാടികളും മാറ്റിവച്ച് ആരോഗ്യമന്ത്രി പനി പിടികൂടിയ കോഴിക്കോടുള്ള പേരാമ്പ്രയിലേയ്ക്കു തിരിച്ചു.

രോഗം പിടിപെടുമോ എന്ന ഭയംമൂലം ബന്ധുക്കളും സ്വന്തക്കാരും പോലും പേരാമ്പ്രയേയും കോഴിക്കോടിനേയും ഒറ്റപ്പെടുത്തിയപ്പോള്‍ ആരോഗ്യമന്ത്രിയും ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകരും സധൈര്യം ആ മരണപ്പനിക്കിടയ്ക്കിയിലേയ്ക്ക് സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങി ചെന്നു. പിന്നെ കേരളം അനുഭവിച്ചത് ഇന്നോളം കണ്ടിട്ടില്ലാത്ത, കേട്ടില്ലാത്ത സന്ധിയില്ലാത്ത ഒരു ആരോഗ്യപോരാട്ടാമായിരുന്നു.

രോഗം തിരിച്ചറിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ച രോഗിയെ പരിചരിച്ചിരുന്ന നഴ്‌സ് കൂടി മരിച്ചതോടെ ഭയത്തിന്റെ കരിമ്പടം കേരളത്തെ പൂര്‍ണ്ണമായും മൂടി. കോടിക്കണക്കിനു മലയാളികള്‍ കോഴിക്കോട്ട് എന്തു സംഭവിക്കുന്നു എന്ന് ഓരോ നിമിഷവും ഭയത്തോടെ വീക്ഷിച്ചു. ദേശീയ മാധ്യമങ്ങള്‍ പോലും കേരളത്തിലെ നിപാ ബാധയെ സൂക്ഷ് മമായി നിരീക്ഷിച്ചു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും അതിര്‍ത്തികളിലും വിമാനത്താവളത്തിലും കടുത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ വച്ചു.

ഒരാളുടെ അശ്രദ്ധ മതി, ഒരു ചെറുകൈപ്പിഴ മതി രോഗം മറ്റൊരാളിലേയ്ക്കു പടരാന്‍, ജീവന്‍ നഷ്ടമാകാന്‍. പനി ബാധിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോഴിക്കോട് നഗരം വിജനമായി. ആളുകള്‍ വീടിനു പുറത്തിറങ്ങാന്‍ ഭയന്നു. ഈ സമയങ്ങളില്‍ സ്വന്തം ജീവന്‍ പോലും മറന്ന് സേവനം അനുഷ്ടിച്ച ഒരു കൂട്ടം മനുഷ്യരുണ്ടായിരുന്നു അവിടെ. അതില്‍ ഡോക്ടര്‍മാരും രോഗികളുടെ ബന്ധുക്കളും പരിചരിച്ച നഴ്‌സുമാരുമടക്കം ഒരോ മൃതദേഹവും ധൈര്യപൂര്‍വ്വം ദഹിപ്പിച്ച ശ്മശാനപാലകന്‍ വരെ ഉണ്ടായിരുന്നു. മാസ്‌ക്കും ഗ്‌ളൗസും ഇട്ട് എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ച് അവര്‍ നിപായില്‍ നിന്നു കേരളം പുറത്തു വരുന്നിടം വരെ കര്‍മ്മ നിരതരായി. ഒന്നില്‍ നിന്നു രണ്ടിലേയ്ക്കും രണ്ടില്‍ നിന്ന് നാലിലേയ്ക്കും പിന്നെ നൂറിലേയ്ക്കും എത്താതെ ആ സംഖ്യ വളരാതെ 20 പേരില്‍ ഒതുക്കി നിര്‍ത്തിയത് അവരുടെ ഓരോരുത്തരുടെയും തളരാത്ത പോരാട്ടമായിരുന്നു. അങ്ങനെ ഒരു കൂട്ടം മനുഷ്യര്‍ അങ്ങേയറ്റം ശ്രദ്ധയോടെ അവരുടെ കര്‍മ്മങ്ങള്‍ ചെയ്തപ്പോള്‍ കേരളം വിജയകരമായി നിപയെ അതിജീവിച്ചു.

20 എന്ന സംഖ്യയ്ക്കു ശേഷം ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യാതെ ഇനിയും ഉറവിടം കണ്ടെത്താന്‍ കഴിയാത്ത ആ മരണപ്പനിയെ പിടിച്ചു കെട്ടിയതു പോലെ നിലയ്ക്കു നിര്‍ത്താന്‍ നമുക്കു സാധിച്ചു. അതിന് എടുത്തു കാണിക്കാനും ചൂണ്ടിക്കാണിക്കാനും നമുക്ക് ഒരു കാരണമേയുള്ളു, ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ ആരോഗ്യ പ്രവര്‍ത്തകരും ഒരുപറ്റം സാധാരണക്കാരും ചേര്‍ന്നു നടത്തിയ അസാധാരണ പോരാട്ടം. അതു വിജയം കണ്ടു എന്ന് ഉറപ്പിച്ചു പറയാറായിരിക്കുന്നു. മാധ്യമങ്ങളും സാധാരണക്കാരും കേട്ടതിലും കണ്ടതിലുമപ്പുറം സജീവമായ, ആഴത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിപയെ നേരിടാന്‍ കേരളത്തിന്റെ ആരോഗ്യവകുപ്പു കോഴിക്കോട് ചെയ്തിട്ടുണ്ട്. വരും കാലങ്ങളില്‍ നിപ എന്ന രോഗത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഈ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഒരു മുതല്‍ക്കൂട്ടാവും. അന്ന് കേരളത്തിലെ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും പിന്നെ കൈമെയ്യ് മറന്ന് പോരാടിയ ഒരു കൂട്ടം പ്രവര്‍ത്തകരും ചരിത്രത്താളുകളില്‍ ഇടം പിടിക്കും തീര്‍ച്ച. ഇതോരു കേരള മോഡല്‍ ആണ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ സാധ്യതയില്ലാത്ത ഒരു കേരളമോഡല്‍.

Ads by Google

കലിപ്പ്

Aleena Mariya Varghese
Aleena Mariya Varghese
Monday 11 Jun 2018 08.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW