Tuesday, June 19, 2018 Last Updated 15 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 02.54 PM

നവഗ്രഹങ്ങള്‍ക്കും ഓമനപ്പേരുകള്‍

uploads/news/2018/06/225000/joythi110618a.jpg

ജാതകത്തിലെ ചുരുക്കെഴുത്ത് മനസ്സിലാക്കി വയ്ക്കുന്നത് ജ്യോതിഷത്തില്‍ വലിയ പ്രാവീണ്യമൊന്നുമില്ലാത്ത സാധാരണക്കാര്‍ക്ക് പലപ്പോഴും ഉപകാരപ്രദമായിരിക്കും.

വല്ലപ്പോഴും സ്വന്തം ജാതകമൊന്ന് തുറന്ന് വായിക്കാന്‍ ശ്രമിക്കുന്നത് ഒരാഹ്‌ളാദമാണല്ലോ. ഈ അറിവ് അപ്പോള്‍ ഉപകാരപ്രദമായിരിക്കും.

1. സൂര്യന്‍: 'ര' എന്നാണ് ചുരുക്കെഴുത്ത്. സൂര്യന് രവി എന്ന പര്യായം ഉള്ളത് ഓര്‍ക്കുക.
2. ചന്ദ്രന്‍: ച. തന്നെ.

3. ചൊവ്വ: കു. കാരണം ചൊവ്വയ്ക്ക് കുജന്‍ എന്നും പറയും.
4. ബുധന്‍: ബു.

5. വ്യാഴം: വ്യാഴത്തിന് ഗുരു എന്ന് അപരനാമമുള്ളതിനാല്‍ 'ഗു' എന്നാണ് എഴുതുക.
6. ശുക്രന്‍: ഭൃഗു എന്നുകൂടി പേരുള്ളതിനാല്‍ 'ശു' എന്നും 'ഭൃ' എന്നും ഉപയോഗിക്കുന്നു.

7. ശനി: ശനിക്ക് 'മ' എന്നാണ് പറയുക. മന്ദഗതിക്കാരനായതിനാല്‍ മന്ദന്‍ എന്നും ശനിയെ വിളിക്കും.
8. രാഹു: രാഹുവിന് സര്‍പ്പശിരസ്സിന്റെ രൂപമായതിനാല്‍ 'സ' എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്നു.

9. കേതു: സര്‍പ്പത്തിന്റെ പകുതിരൂപം മാത്രം ഉള്ളതിനാല്‍ ശിഖി എന്ന പേരിലെ 'ശി' എന്ന പേരാണ് കേതുവിന്റെ ചുരുക്കെഴുത്ത്.
10. നവഗ്രഹങ്ങള്‍ കഴിഞ്ഞാല്‍ അതിപ്രസിദ്ധനല്ലെങ്കിലും പത്താമതായി ഒരു ഗ്രഹം കൂടിയുണ്ട്. ഗുളികന്‍ എന്ന പേരില്‍. ക്ഷേത്രങ്ങളിലും തറവാട്ടു വളപ്പിലും ഗുളികനെ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ അത് നല്ലതായാലും ചീത്തയായാലും 'എന്താ നിന്റെ നാക്കില്‍ ഗുളികനുണ്ടോ?'' എന്ന ഒരു പ്രയോഗം തന്നെയുണ്ട്. അതു ഫലിക്കും എന്നതിനാലാണ് അങ്ങനെ പറയുന്നത്. നന്മകള്‍ ഉണ്ടാകാന്‍ വേണ്ടിയാണ് ഗുളികാരാധന. ഗുളികന്റെ ചുരുക്കെഴുത്ത്. 'മാ' എന്നാണ്. അതായത് 'മാന്ദി.' 'മാ' ദീര്‍ഘമായിത്തന്നെ തെറ്റാതെ എഴുതണം. വെറും 'മ' എന്നായാല്‍ ആള് മാറും; ശനിയാകും എന്ന് മറക്കാതിരിക്കുക. മന്ദനെ മാന്ദിയാക്കരുത്.

*** സമ്പാ: ടി.ജെ. നായര്‍,
മഞ്ചേരി , മൊ: 9446630412

Ads by Google
Monday 11 Jun 2018 02.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW