Friday, March 22, 2019 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 05.44 PM

ഇനി ഫീനിക്‌സ് പക്ഷിയേ പേലെ ഞാനും ഇന്ദുവും പറക്കും ശിഷ്ട ജീവിതം ഭാര്യയ്ക്കു വേണ്ടി, ഇനി മക്കളുടെ കാര്യം നോക്കില്ല: ജയില്‍ മോചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു

uploads/news/2018/06/224756/6.jpg

മൂന്നു വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ വാക്കുകള്‍ ഏറെ ആകാംഷയോടെയാണു മലയാളികള്‍ കേട്ടത്. തന്റെ ഭാര്യ ഇന്ദു ബിസിനസില്‍ ഇടപെട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് രാമചന്ദ്രന്‍ പറയുന്നു. ഒരു പരിധി വരെ തന്റെ അവസ്ഥയ്ക്കു കാരണം എന്നും രാമചന്ദ്രന്‍ പറയുന്നു. ഭാര്യ ഇന്ദു ഒപ്പം ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് താന്‍ തിരിച്ചെത്തിയത് എന്ന് ജയില്‍മോചിതനായ ശേഷം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇനി മക്കളുടെ കാര്യം നോക്കില്ല. അവരുടെ കാര്യം അവര്‍ നോക്കും അവരുടെ കാര്യത്തില്‍ ഇന്‍വോള്‍വ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു വേണമെങ്കില്‍ പറയാം എന്നും രാമചന്ദ്രന്‍ പറഞ്ഞു. സാമ്പത്തിക കേസില്‍ രാമചന്ദ്രന്റെ മകളും മരുമകനും ജയില്‍ വാസം അനുഭവിച്ചിരുന്നു, മകന്‍ അറസ്റ്റ് ഭയന്നു നടുവിട്ടിരുന്നു.

രാമചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ

ഭാര്യ ഇന്ദു എന്റെ ബിസിനസിൽ ഇടപെട്ടിരുന്നെങ്കിൽ ഒരുപക്ഷെ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. തന്നെ മോചിപ്പിച്ചതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഭാര്യയോടാണ്. ഒരു ചെക്കിൽ എവി‌ടെ ഒപ്പിടണമെന്ന് പോലും അറിയാതിരുന്ന ഭാര്യ , അവളാണ് തന്നെ പുറത്തെത്തിച്ചതിന് കൂടുതൽ സഹായിച്ചത്. നന്നായി നടത്തിയിരുന്നു രണ്ട് ആശുപത്രികൾ വിറ്റു. ഒന്നിൽ 1300ലധികം രോഗികളെ ഉൾക്കൊള്ളാനുള്ള സ്ഥലമുണ്ടായിരുന്നു. തന്റെ ശിഷ്ടജീവിതം ഇന്ദുവിനു വേണ്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടികൾ വിലമതിക്കുന്ന ഡയമണ്ടെല്ലാം കുറഞ്ഞ വിലയ്ക്കു വിൽക്കേണ്ടി വന്നു. ജീവനക്കാർക്കുള്ള ശമ്പളവും ഗ്രാറ്റുവിറ്റിയുമൊക്കെ തീർക്കാനായിരുന്നു അത്. അപ്പോൾ കമ്പനിക്ക് ജനറൽ മാനേജർ പോലും ഇല്ലായിരുന്നു. എല്ലാവരും വിട്ടുപോയിരുന്നു. ഇന്ദുവാണ് ആ സമയം സധൈര്യം നേരിട്ടത്. താമസിച്ചിരുന്ന വീട് നഷ്ടപ്പെട്ടില്ല എന്നത് ഭാഗ്യമാണ്.

മാധ്യങ്ങളെല്ലാം പലതരം വാർത്തകൾ ചമച്ചു. അപ്പോഴെല്ലാം ഇന്ദു വിളിക്കും. ധൈര്യം പകരും. ഇതെല്ലാംപുറത്തിറങ്ങിയാൽ തീരുന്ന പ്രശ്നങ്ങളല്ലേ എന്നു ചോദിക്കും. ഒരു ദിവസം കുറഞ്ഞത് 10 തവണയെങ്കിലും ഇന്ദു വിളിക്കുമായിരുന്നു. ജയിലിലായ സമയത്ത് പുറത്തെ വെളിച്ചം കാണാൻ ‍ഒരുപാട് കൊതിച്ചു. നമ്മളെ ഒരു ഫ്രീസറിൽ അടച്ചുവച്ചതു പോലെ തോന്നുമായിരുന്നു. അത്രയ്ക്ക് തണുപ്പ്. സ്ഥാപനങ്ങളും വസ്തുക്കളുെമല്ലാം കുറ‍ഞ്ഞ വിലയ്ക്കാണല്ലോ വിറ്റുപോയത് എന്നാലോചിക്കുമ്പോൾ വിഷമമുണ്ട്. ഞാൻപുറത്തുണ്ടായിരുന്നെങ്കിൽ എനിക്ക് സ്ഥാപനങ്ങളെല്ലാം വിൽക്കുമ്പോൾ കൂടുതൽ വിലയക്ക് വേണ്ടി വാദിക്കാൻ കഴിയുമായിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ചോറും പച്ചക്കറികളുമാണ്. അത് ജയലിൽ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഭക്ഷണകാര്യത്തിൽ തൃപ്തനായിരുന്നു. തന്നെ പൊലീസ് കാണണമെന്നു മാത്രമാണ് ആദ്യം ആവശ്യപ്പെട്ടത്. അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല അറസ്റ്റു ചെയ്യുമെന്ന്. ഞാൻ ഒരിക്കലും ഒളിവിലായിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസ് വിളിച്ചപ്പോൾ സംശയം തോന്നിയില്ല.

ചാരത്തിൽ നിന്ന് ഫീനികിസ് പക്ഷിയെപ്പോലെ തിരിച്ചുവരാൻ സാധിക്കും. മക്കളുടെ കാര്യം ഇനി അവർ നോക്കിക്കോളും. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന് എനിക്കു ഉറച്ച വിശ്വാസമുണ്ട്. അറ്റ്ലസ് രാമചന്ദ്രൻ പറയുന്നു. ഇനി മക്കളുടെ കാര്യം നോക്കില്ല. അവരുടെ കാര്യം അവർ നോക്കും. അവരുടെ കാര്യത്തിൽ ഇൻവോൾവ് ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് വേണമെങ്കിൽ പറയാമെന്നും അറ്റ്‌ലസ് രാമചന്ദ്രൻ പറയുന്നു. ജയിൽ മോചിതനായാൽ എവിടെ പോകുമെന്ന് അലട്ടിയിരുന്നു. കിടപ്പാടത്തിന് എന്ത് സംഭവിക്കുമന്നതായിരുന്നു ആശങ്ക. എന്നാൽ തിരിച്ചെത്തിയപ്പോൾ ഇവിടെ താമസിച്ചിരുന്ന വീട് അതുപോലെയുണ്ട്. അത് നിലനിർത്തിയത് എന്റെ ഇന്ദുവിന്റെ ഇടപെടലുകളാണ്. 24 മണിക്കൂറും ഫോണിൽ പലരോടും സംസാരിച്ചു. ബാക്കിയുള്ളതെല്ലാം കൈവിട്ട് പോകാതെ അവൾ എല്ലാം നിലനിർത്തി. ഇനിയും ബിസിനസ്സിൽ ഫീനക്‌സ് പക്ഷിയെ പോലെ ഉയരും. അപ്പോൾ ഇന്ദു കൂടെ പറക്കും. എന്റെ പിരപൂർണ്ണ സ്‌നേഹമാണ് ഇന്ദു എന്നും രമചന്ദ്രന്‍ പറഞ്ഞു.

Ads by Google
Sunday 10 Jun 2018 05.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW