Wednesday, August 22, 2018 Last Updated 8 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 03.45 PM

ഗ്രീന്‍ ടീയൊക്കെ എന്ത്, ഇത് നീലചായ, ചര്‍മ്മത്തിനു നിറം, മുടിക്കു തിളക്കം...അങ്ങനെ അങ്ങനെ അങ്ങനെ എണ്ണിയാലൊടുങ്ങില്ല ഗുണങ്ങള്‍

uploads/news/2018/06/224748/3.jpg

ഗ്രീന്‍ ടീ കുടിക്കുന്നവരാണോ നിങ്ങള്‍, നിരവധി തരത്തിലുള്ള ചായകള്‍ ഉണ്ടെങ്കിലും അവയൊന്നും ഗ്രീന്‍ടീയുടെ അത്ര പ്രചാരം നേടിയില്ല. ഗ്രീന്‍ടീയുടെ ആരോഗ്യ ഗുണങ്ങളാണ് ആളുകള്‍ക്കിടയിലെ ഇഷ്ടക്കാരനാക്കിയത് എന്നാലിതാ...ഗ്രീന്‍ ടീ പോലെ തന്നെ ആരോധകര്‍ക്കിടയില്‍ നീലച്ചായയും പ്രശസ്തമാവുകയാണ്. നീല ശംഖുപുഷ്പത്തില്‍ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ഗ്രീന്‍ ടീ കയ്പനാണെങ്കില്‍ മധുരരുചിയുമായാണ് ബ്ലൂ ടീ എത്തുന്നത്. നിര്‍മാണ സമയത്തെ ഓക്‌സീകരണ പ്രക്രിയ ആണ് നീലച്ചായയ്ക്ക് പ്രത്യേക രുചി നല്‍കുന്നത്.

നീലച്ചായയുടെ കടുംനിറം തന്നെ സൂചിപ്പിക്കുന്നത് അവയിലെ ആന്റി ഓക്‌സിഡന്റുകളുടെ അളവാണ്. തിളക്കവും ആരോഗ്യവുമുള്ള ചര്‍മവും തലമുടിയും സ്വന്തമാക്കാന്‍ നീലച്ചായ കുടിച്ചാല്‍ മതി. തലമുടിയുടെയും ചര്‍മത്തിന്റെയും പ്രായമാകലിനെ സാവധാനത്തിലാക്കാനും കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നത് തടയാനും നീലച്ചായയിലെ നിരോക്‌സീകാരികള്‍ക്ക് കഴിയും. ഇത് അര്‍ബുദ സാധ്യതയും കുറയ്ക്കുന്നു. ഫ്‌ലേവനോയ്ഡുകള്‍ ധാരാളം അടങ്ങിയ ഈ നീലപ്പൂക്കള്‍ക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ നീലച്ചായ സഹായിക്കും.

uploads/news/2018/06/224748/2.jpg

ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ നീലച്ചായയ്ക്കു കഴിയും. ഒരു ന്യൂറോ ട്രാന്‍സ്മിറ്ററായ അസെറ്റൈല്‍ കൊളൈന്റെ അളവ് കൂട്ടി ഓര്‍മശക്തിയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ നീലശംഖുപുഷ്പം (clitoria ternatea) സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ശംഖുപുഷ്പത്തിന്റെ ഇലയ്ക്കു കഴിവുണ്ട്. ഭക്ഷണത്തില്‍ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാന്‍ നീലപൂക്കളില്‍ നിന്നുള്ള ഈ ചായ സഹായിക്കും.

ചുമ, ജലദോഷം, ആസ്മ ഇവയില്‍ നിന്നെല്ലാം ആശ്വാസമേകാന്‍ നീലച്ചായയ്ക്കു കഴിയും. ശ്വാസകോശത്തില്‍ നിന്നും ശ്വാസനാളത്തില്‍ നിന്നും കഫം ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. നല്ലൊരു expectorant ആയി ഇത് പ്രവര്‍ത്തിക്കുന്നു. ഉത്കണ്ഠയും വിഷാദവും അകറ്റുന്നു. ആന്‍ക്‌സിയോലിറ്റിക് ഗുണങ്ങള്‍ നിറഞ്ഞതിനാല്‍ നീലച്ചായ ധാരാളം കുടിക്കുന്നത് സമ്മര്‍ദം അകറ്റാന്‍ സഹായിക്കും.

Ads by Google
Sunday 10 Jun 2018 03.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW