Friday, November 16, 2018 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 02.16 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/06/224700/azcha.jpg

അശ്വതി: ഗുണദോഷസമ്മിശ്രമായിരിക്കും. സാമ്പത്തിക വിഷമതകള്‍ നേരിടും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. അതിനാല്‍ത്തന്നെ ക്ഷീണം വര്‍ദ്ധിക്കും. വിവാഹനിശ്‌ചയത്തോളമെത്തിയ ബന്ധം മാറിപ്പോകാന്‍ സാധ്യതയുണ്ട്‌. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില്‍ നിന്ന്‌ നേട്ടങ്ങളുണ്ടാകും.

ഭരണി: തൊഴിലില്‍ നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. സ്വാര്‍ത്ഥത അധികരിച്ചു നില്‍ക്കുന്ന കാലമാണ്‌. സ്വന്തം പ്രവര്‍ത്തനത്താല്‍ അന്യരുടെ വെറുപ്പ്‌ സമ്പാദിക്കും. പൊതുവില്‍ വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ബിസിനസ്സില്‍ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഭൂമി വില്‍പ്പന വാക്കുറപ്പിക്കും.

കാര്‍ത്തിക: അലച്ചില്‍ വര്‍ദ്ധിക്കും. കഠിനപരിശ്രമംകൊണ്ട്‌ മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട്‌ മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികള്‍ ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടതായി വരാം. ബന്ധുജനഗുണം വര്‍ദ്ധിക്കും. സ്വദേശംവിട്ടുള്ള യാത്രകള്‍ വേണ്ടിവരും.

രോഹിണി: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‌ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്‌ഥാനലബ്‌ധിയുണ്ടാകും. സ്വദേശം വിട്ടുനില്‌ക്കേണ്ടിവന്നേക്കാം. സാമ്പത്തികനേട്ടം ഉണ്ടാവുന്ന കാലമാണ്‌. വ്യവഹാരങ്ങളില്‍ വിജയം. തര്‍ക്കങ്ങളില്‍ മധ്യസ്‌ഥം വഹിക്കും. അവിചാരിത ധനലാഭം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും.

മകയിരം: വിശ്രമം കുറയും. അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകള്‍ ശമിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നുചേര്‍ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന്‌ സാധിതമാകും.

തിരുവാതിര: മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മികവ്‌. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില്‍ വിജയം. നേട്ടങ്ങള്‍ മനസന്തോഷം നല്‌കും. ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

പുണര്‍തം: അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില്‍ നിന്ന്‌ കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിന്‌ സാധ്യത. ആവശ്യത്തിലധികം പരിശ്രമിച്ചു മാത്രമേ കാര്യങ്ങള്‍ സാധിക്കുകയുള്ളു.

പൂയം: തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന തടസങ്ങള്‍ മാറും. പുതിയ സംരംഭങ്ങളില്‍ വിജയങ്ങള്‍ ഉണ്ടാവും. യാത്രകള്‍ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ സമയം അനുകൂലമാണ്‌. താല്‌ക്കാലിക ജോലി സ്‌ഥിരപ്പെടും.

ആയില്യം: കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്‌കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില്‍ താത്‌പര്യം വര്‍ദ്ധിക്കും. മോഷണം പോയ വസ്‌തുക്കള്‍ തിരികെ കിട്ടും. തൊഴില്‍രംഗത്ത്‌ മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.

മകം: സുഹൃദ്‌ സഹായം ലഭിക്കും. പ്രവര്‍ത്തനരംഗത്ത്‌ നിലനിന്നിരുന്ന അനിശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യലാഭം. ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. ഭക്ഷണസുഖം വര്‍ദ്ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. രോഗശമനം ഉണ്ടാകും.

പൂരം: ഉദ്ദിഷ്‌ട കാര്യസാദ്ധ്യത്തിന്‌ തടസ്സം. ധനപരമായി വാരം നന്നല്ല. കര്‍മ്മരംഗത്ത്‌ ഉന്നതി. സൗഹൃദങ്ങളില്‍ ഉലച്ചില്‍. അപവാദം കേള്‍ക്കാന്‍ ഇടയുള്ളതിനാല്‍ ശ്രദ്ധിക്കുക. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച്‌ അബദ്ധത്തില്‍ ചാടാതെ ശ്രദ്ധിക്കുക.

ഉത്രം: കാര്യപുരോഗതി കൈവരിക്കും. അനുകൂല വാരമാണ്‌. പ്രവര്‍ത്തനങ്ങളില്‍ വിജയം. ബന്ധുജന സഹായം ലഭിക്കും. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. ഇന്റര്‍വ്യൂ, മത്സരപ്പരീക്ഷ ഇവയില്‍ വിജയിക്കും. പുതിയ തൊഴില്‍ ലഭിക്കാനും സാധ്യത.

അത്തം: സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. കുടുംബ സൗഖ്യ വര്‍ദ്ധന. ബിസിനസ്സില്‍ പുരോഗതി. മാനസികമായ സംതൃപ്‌തി, ജീവിത സൗഖ്യം. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‌ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം.

ചിത്തിര: രോഗദുരിതത്തില്‍ ശമനം. ശാരീരിക സുഖവര്‍ദ്ധന. പ്രവര്‍ത്തനങ്ങളില്‍ നേട്ടം. കര്‍മ്മരംഗത്ത്‌ നേട്ടങ്ങള്‍. ഉപഹാരങ്ങള്‍ ലഭിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച്‌ മാനസിക വിഷമം വരുത്തിവയ്‌ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത.

ചോതി: തടസ്സങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കും. അവിചാരിത ധനലാഭം. ഏറ്റെടുത്ത പ്രവത്തനങ്ങളില്‍ വിജയം. കുടുംബസൗഖ്യം, ബന്ധുജന സമാഗമം. ആരോഗ്യ വിഷമതകളില്‍ ആശ്വാസം. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും. പൂര്‍വിക സ്വത്തു ലഭിക്കും.

വിശാഖം: അനുകൂല വാരം. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌, സുഹൃദ്‌സഹായം ലഭിക്കും. യാത്രകള്‍ക്കിടയില്‍ പരുക്കുപറ്റാന്‍ സാധ്യതയുണ്ട്‌. അസ്‌ഥാനത്ത്‌ സംസാരിച്ച്‌ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക.

അനിഴം: അധികച്ചെലവുണ്ടാകും മനസ്സില്‍ അനാവശ്യചിന്തകള്‍. ഗൃഹസുഖം കുറയും. പ്രവര്‍ത്തനവിജയം കൈവരിക്കും. ബന്ധുക്കളെക്കൊണ്ട്‌ ബുദ്ധിമുട്ടുകള്‍. ആരോഗ്യകാര്യത്തില്‍ ശ്രദ്ധകുറയും. ഭവനം, വാഹനം എന്നിവയ്‌ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. വാഗ്‌ദാനങ്ങള്‍ പാലിക്കും.

തൃക്കേട്ട: ധനപരമായി വാരം അനുകൂലമല്ല. യാത്രകള്‍ വേണ്ടിവരും. ചെവി, കഴുത്ത്‌, കണ്ണ്‌ ഇവയുമായി ബന്ധപ്പെട്ട രോഗാരിഷ്‌ടതകള്‍. വാഹനത്തിന്‌ അറ്റകുറ്റപണികള്‍. പ്രണയബന്ധങ്ങളില്‍ തിരിച്ചടികള്‍. സുഹൃദ്‌ബന്ധങ്ങളില്‍ ഉലച്ചില്‍.

മൂലം: അനുകൂല വാരം. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കും. ഇരുചക്രവാഹനം വാങ്ങും. ബിസിനസുകളില്‍ നിന്ന്‌ മികച്ച നേട്ടം.

പൂരാടം: ഭൂമിയില്‍ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ നിന്നുള്ള സഹായം വര്‍ദ്ധിക്കും. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. തൊഴിലില്‍ സ്‌ഥലംമാറ്റം ഉണ്ടാകും.

ഉത്രാടം: ആരോഗ്യപരമായി അനുകൂലം. വിവാഹം വാക്കുറപ്പിക്കും. തൊഴില്‍ പരമമായ മാറ്റങ്ങള്‍. അനാവശ്യമായ മാനസിക ഉത്‌ക്കണ്‌ഠ. സുഹൃദ്‌ സഹായം ലഭിക്കും. വസ്‌ത്രലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

തിരുവോണം: ധനപരമായി വാരം അനുകൂലമാണ്‌. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. യാത്രകള്‍ വേണ്ടിവരും. മാനസിക ഉന്മേഷം വര്‍ദ്ധിക്കും. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തും.

അവിട്ടം: വാഹനവില്‍പ്പനയിലൂടെ ധനലാഭം. സുഹൃദ്‌ സഹായം ലഭിക്കും. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തനവിജയം കൈവരിക്കും. ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും.

ചതയം: അധികയാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായി വാരം അനുകൂലമല്ല. സാമ്പത്തികപരമായ വിഷമതകള്‍ അലട്ടും. പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍നിന്നു പ്രതീക്ഷിച്ച നേട്ടം തുടക്കത്തില്‍ ഉണ്ടാവില്ല. അധികാരികളില്‍ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും.

പൂരൂരുട്ടാതി: ബന്ധുജനങ്ങള്‍ക്കൊപ്പം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും.

ഉത്രട്ടാതി: അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കും. സുഹൃത്തുക്കളില്‍ നിന്ന്‌ കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. കര്‍ണരോഗബാധയ്‌ക്ക് സാധ്യത. ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിന്‌ സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും.

രേവതി: തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന തടസങ്ങള്‍ മാറും. എങ്കിലും പുതിയ സംരംഭങ്ങളില്‍ തടസങ്ങള്‍ നേരിടാം. യാത്രകള്‍വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ സമയം അനുകൂലമാണ്‌. താല്‍ക്കാലിക ജോലി സ്‌ഥിരപ്പെടും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 10 Jun 2018 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW