Wednesday, August 22, 2018 Last Updated 15 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 08.10 PM

രാജകുമാരിയുടെ മാമ്മോദിസ ചടങ്ങിനിടയില്‍ ബന്ധുവായ സ്ത്രീയുടെ വസ്ത്രം അഴിഞ്ഞുവീണു: പുരുഷ അതിഥികള്‍ ചുറ്റും നിന്ന് മാനം രക്ഷിച്ചു

uploads/news/2018/06/224524/14.jpg

ഒരു ഗ്രാന്റ് പരിപാടിക്കിടെ യുവതിയുടെ വസ്ത്രം അഴിഞ്ഞ് വീണാല്‍ എന്തായിരിക്കും അവസ്ഥ. സ്വീഡിഷ് രാജ്ഞിയുടെ അനന്തരവന്‍ പാട്രിക് സോമര്‍ലാത്തിന്റെ ഭാര്യ മലീന്‍ സോമര്‍ലാത്തിനാണ് ഈ ദുരനുഭവമുണ്ടായത്. സ്വീഡിഷ് രാജകുമാരി മെഡലിന്റെ മൂന്നാമത്തെ കുട്ടിയുടെ മാമോദീസ ചടങ്ങായിരുന്നു വേദി. മുന്‍നിരയിലുണ്ടായിരുന്ന പുരുഷ അതിഥികള്‍ ചുറ്റുംകൂടി നിന്ന് മറ്റുള്ളവരില്‍നിന്ന് കാഴ്ചമറച്ച് അവരുടെ മാനംകാത്തു. സ്വീഡനിലെ പത്താമത്തെ കിരീടാവകാശിയായ അഡ്രിയേന്‍ രാജകുമാരിയുടെ മാമോദീസ ചടങ്ങിലാണ് ബന്ധുവായ മലീന് വസ്ത്രാക്ഷേപമുണ്ടായത്.

സ്റ്റോക്ക്ഹോമിന് പുറത്ത് സ്വീഡിഷ് രാജകുടുംബത്തിന്റെ സ്വകാര്യവസതിയാണ് ഡ്രോട്ടിങ്ഘോം കൊട്ടാരം. ലൊവോണ്‍ ദ്വീപിലുള്ള കൊട്ടാരം പതിനാറാം നൂറ്റാണ്ടില്‍ പണിതീര്‍ത്തതാണ്. സ്നേഹമുള്ള പ്രേതങ്ങള്‍ ഈ കൊട്ടാരത്തിലുണ്ടെന്ന് സില്‍വിയ രാജ്ഞി മുമ്പ് പറഞ്ഞിട്ടുണ്ട്. മാമോദീസ ചടങ്ങിനിടെ മലീന്റെ ഉടുപ്പഴിച്ചിട്ടത് അത്തരം പ്രേതങ്ങളാരെങ്കിലുമാണോ എന്നാണ് സ്വീഡിഷ് ഗോസിപ്പെഴുത്തുകാര്‍ ചോദിക്കുന്നത്. മെഡലിന്‍ രാജകുമാരിയുടെയും ക്രിസ്റ്റഫര്‍ ഒ'നീലിന്റെയും മൂന്നാമത്തെ മകളായ അഡ്രിയേന്‍ മാര്‍ച്ചിലാണ് പിറന്നത്. രാജകുടുംബത്തിലെ ഇളമുറക്കാരിയുടെ മാമോദീസയായതിനാല്‍, ഡ്രോട്ടിങ്ഘോം കൊട്ടാരത്തിലേക്ക് മലീന്‍ അണിഞ്ഞൊരുങ്ങിയെത്തിയതായിരുന്നു.

uploads/news/2018/06/224524/15.jpg

സ്വീഡനില്‍ വളരെയേറെ ജനപ്രീതിയുള്ള രാജകുമാരിയാണ് മെഡലിന്‍. അതുകൊണ്ടുതന്നെ ഈ ചടങ്ങും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സ്റ്റോക്ക്ഹോമിലെ നിശാക്ലബ്ബുകളില്‍ സ്ഥിരം അതിഥിയായിരുന്ന മെഡലിന്‍ ചെറുപ്പത്തില്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന രാജകുമാരിയാണ്. 2010-ല്‍ ആദ്യകാമുകന്‍ യോനാസ് ബെര്‍സ്ട്രോമുമായുള്ള വിവാഹം അലസിപ്പിരിഞ്ഞതിന്റെ നിരാശയില്‍ അമേരിക്കയിലേക്ക് പോയ മെഡലിന്‍ അവിടെവച്ചാണ് ഇപ്പോഴത്തെ ഭര്‍ത്താവിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. രാജകുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തിന്റെ മാമോദീസ ചടങ്ങില്‍ കൊട്ടാരത്തിലെ പ്രമുഖ വ്യക്തികളെല്ലാവരും എത്തിയിരുന്നു. കാള്‍ പതിനാറാമന്‍ രാജാവും സില്‍വിയ രാജ്ഞിയും പേരക്കുട്ടിയുടെ മാമോദീസയ്ക്ക് രാവിലെതന്നെയെത്തി. വിക്ടോറിയ രാജകുമാരിയും ഡാനിയേല്‍ രാജകുമാരനും കാള്‍ ഫിലിപ്പ് രാജകുമാരനും സോഫിയ രാജകുമാരിയുമൊക്കെ ചടങ്ങില്‍ സന്നിഹിതരായി.

Ads by Google
Saturday 09 Jun 2018 08.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW