ഫേസ്ബുക്കില്‍ ഇതു കുത്തിപൊക്കലിന്റെ കാലമാണ്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒന്നു പണികൊടുക്കാനായി പഴയ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കുത്തിപൊക്കിയവര് ഉണ്ട്. എന്നാല്‍ സ്വന്തമായി പഴയ ചിത്രങ്ങള്‍ പങ്കുവച്ച് കുത്തിപൊക്കലിന്റെ ഭാഗമായവരും ഉണ്ട്. ഇപ്പോഴിത ഒരു പഴയ ചിത്രം കുത്തിപൊക്കിരിക്കുകയാണ് കേരളപോലീസ് . 25 വര്‍ഷം മുമ്പ് എടുത്ത ചിത്രമാണു കേരളപോലീസിന്റെ ഫേസ്ബുക്ക് വഴി പങ്കുവച്ചിരിക്കുന്നത്. കുത്തിപ്പൊക്കലിന്റെ കാലമല്ലെ ഞങ്ങളും നോക്കി നില്‍ക്കരുതല്ലോ പ്ലീസ് പൊങ്കാലയിടരുത് എന്ന കുറിപ്പോടെയാണ് ഇവര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.