Wednesday, August 22, 2018 Last Updated 8 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 04.09 PM

ഹെല്‍ത്ത് ആപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍

''ഏതുരോഗങ്ങള്‍ക്കും ഇന്നു ഹെല്‍ത്ത് ആപ്പുകള്‍ നിലവിലുണ്ട്. പ്രായഭേദമില്ലാതെ എല്ലാ വിഭാഗം ആളുകളും ഹെല്‍ത്ത് ആപ്പുകളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്''
uploads/news/2018/06/224500/helthapp090618a.jpg

രോഗങ്ങള്‍ മുതല്‍ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുവരെ ഹെ ല്‍ത്ത് ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നവരാണ് ഇന്ന് അധികവും. ഹെല്‍ത്ത് ആപ്പുകള്‍ പല വിധത്തില്‍ പ്രയോജനപ്രദമാകുന്നുണ്ടെങ്കിലും വിവിധ ആപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഹെല്‍ത്ത് ആപ്പുകള്‍ വിവിധതരം


ഏതുരോഗങ്ങള്‍ക്കും ഇന്നു ഹെല്‍ത്ത് ആപ്പുകള്‍ നിലവിലുണ്ട്. പ്രായഭേദമില്ലാതെ എല്ലാ വിഭാഗം ആളുകളും ഹെല്‍ത്ത് ആപ്പുകളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. മാനസികാരോഗ്യത്തിനുള്ള ആപ്പുകള്‍ ലഭ്യമാകുന്നതുപോലെ മറ്റു രോഗങ്ങള്‍ക്കുള്ള ആപ്പുകളും സുലഭമാണ്.

പ്രായമായവരെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹെല്‍ത്ത് ആപ്പുകള്‍ സഹായിക്കുന്നുണ്ട്. അതോടൊപ്പം ചെറുപ്പക്കാരുടെ മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഹെല്‍ത്ത് ആപ്പുകളും ധാരാളമുണ്ട്. ആരോഗ്യപരമായി മാത്രമല്ല കുട്ടികളുടെ പഠനത്തിനു സഹായകമായ ആപ്പുകളും നിലവിലുണ്ട്.

മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കാനും മനസ് ശാന്തമാകാനും ഹെല്‍ത്ത് ആപ്പുകളെ ആശ്രയിക്കുന്നവരുണ്ട്. ഏതുതരത്തിലുള്ള രോഗങ്ങള്‍ക്കും ഹെല്‍ത്ത് ആപ്പുകള്‍ പ്രയോജനപ്പെടുത്താം. എന്നാല്‍ ഡോക്ടറുടെയോ സൈക്കോളജിസ്റ്റിന്റെയോ നിര്‍ദേശപ്രകാരം ഹെല്‍ത്ത് ആപ്പുകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.

രോഗങ്ങളുടെ അടിസ്ഥാനത്തി ല്‍ ഹെല്‍ത്ത് ആപ്പുകള്‍ തിരഞ്ഞെടുക്കുന്നതിലും ഉപയോഗിക്കുന്നതിലും വ്യത്യാസങ്ങളുണ്ട്. മെഡിറ്റേഷനു വേണ്ടി ഹെല്‍ത്ത് ആപ്പുകള്‍ ഉപയോഗിക്കുന്നവരുണ്ട്. തിരഞ്ഞെടുക്കുന്ന ആപ്ലിക്കേഷനുകളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ദേശിക്കാന്‍ ഓട്ടോമാറ്റിക്ക് ഗൈഡ് ഉണ്ടാകും.

മരുന്നുകള്‍ കഴിക്കേണ്ട സമയം, റിലാക്‌സേഷനു വേണ്ടി എന്തൊക്കെ ചെയ്യണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ കൃത്യസമയത്ത് ആപ്പുകള്‍ നല്‍കും. മാനസികാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അഡിക്ഷന്‍, വിഷാദ രോഗം എന്നിവ പരിഹരിക്കുന്നതിനുള്ള ആപ്പുകള്‍ ലഭ്യമാണ്.

അഡിക്ഷന്‍ കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി ആപ്പുകള്‍ നല്‍കും. കൂടാതെ വിഷാദ രോഗമുള്ള വ്യക്തികളെ കൂടുതല്‍ ആക്ടിവിറ്റികളിലേക്ക് എത്തിക്കുന്നതിനു സഹായിക്കുകയെന്നതാണ് ഇത്തരം ആപ്പുകളുടെ ലക്ഷ്യം.

അവരുടെ ഒരു ദിവസത്തെ പ്രവര്‍ത്തികള്‍ ആക്ടീവാക്കുന്നതിനും ടൈംടേബിള്‍ ക്രമീകരിക്കുന്നതിനും ഹെല്‍ത്ത് ആപ്പുകള്‍ സഹായിക്കുന്നുണ്ട്. ജീവിതശൈലി രോഗങ്ങള്‍ ക്രമീകരിക്കാന്‍ ആപ്പുകള്‍ വളരെയധികം സഹായിക്കും. ഭക്ഷണം കഴിക്കേണ്ട കൃത്യസമയം, വ്യായാമമുറകള്‍, ഭക്ഷണത്തിന്റെ ക്രമീകരണം ഇവയൊക്കെ ആപ്പുകളിലൂടെ നിര്‍ദേശിക്കും.

uploads/news/2018/06/224500/helthapp090618a1.jpg

ഗുണകരമാകുന്നതെങ്ങനെ


കൃത്യമായിട്ടുള്ള നിര്‍ദേശത്തോടു കൂടി തിരഞ്ഞെടുക്കുന്ന ആപ്പുകള്‍ ഏതു രോഗങ്ങള്‍ക്കും പ്രയോജനപ്പെടും. വിദഗ്ധ നിര്‍ദേശത്തോടെ ആപ്പുകളെക്കുറിച്ച് മനസിലാക്കിയതിനു ശേഷം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. വിവിധ തരം ആപ്പുകള്‍ ലഭ്യമായതുകൊണ്ട് തന്നെ അവയുടെ നിലവാരം ഉറപ്പാക്കേണ്ടതുണ്ട്.

ആപ്പുകളുടെ റേറ്റിങ്, ഉപയോഗിച്ചവരുടെ എണ്ണം, അഭിപ്രായം എന്നിവ ആപ്പുകള്‍ തിരഞ്ഞെടുക്കുന്നതിനു മുന്‍പ് മനസിലാക്കണം. ഇവയുടെ അടിസ്ഥാനത്തില്‍ ആപ്പുകള്‍ വിലയിരുത്താനാകും. ആപ്പുകള്‍ തിരഞ്ഞെടുക്കുന്നതിനു മുന്‍പ് തന്നെ രോഗങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞു മനസിലാക്കണം.

അതിനു ശേഷം വിദഗ്ധ നിര്‍ദേശത്തോടെ ആപ്പുകളുടെ സഹായം തേടാം. എല്ലാ ആപ്പുകളും എല്ലാവര്‍ക്കും അനുയോജ്യമല്ലെന്ന കാര്യം ആപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഓര്‍ക്കണം. ഓരോ വ്യക്തികളുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കി അനുയോജ്യമായവ തിരഞ്ഞെടുത്താല്‍ ആപ്പുകള്‍ ഗുണകരമാകും.

ഹെല്‍ത്ത് ആപ്ലിക്കേഷനുകള്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിദഗ്ധരുടെ നിര്‍ദേശപ്രകാരം ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇവ പ്രയോജനപ്രദമാണ്. ആപ്ലിക്കേഷനുകള്‍ രണ്ടു തരത്തില്‍ ലഭ്യമാണ്.

സൗജന്യമായി ലഭിക്കുന്ന ആപ്പുകളും പണം നല്‍കി വാങ്ങുന്ന ആപ്പുകളുമുണ്ട്. വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചും ആപ്പുകളുടെ ഗുണനിലവാരം വിലയിരുത്തിയും തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല.

ആപ്പുകള്‍ സ്വയം തിരഞ്ഞെടുക്കരുത്


ഹെല്‍ത്ത് ആപ്പുകള്‍ സ്വയം ചികിത്സയ്ക്ക് ഒരു തരത്തിലും സഹായകമാകില്ല. ആപ്പുകള്‍ ഒരു പരിധി വരെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും പ്രയോജനപ്പെടാറുണ്ട്. എന്നാല്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ഹെല്‍ത്ത് ആപ്പുകള്‍ ഒരു തരത്തിലും പ്രയോജനപ്പെടുത്താനാകില്ല.
uploads/news/2018/06/224500/helthapp090618a2.jpg

കൃത്യമായ രോഗനിര്‍ണയമില്ലാതെ ആപ്പുകളുടെ സഹായത്തോടെ രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നത് ഗുണത്തേക്കാള്‍ ദോഷമുണ്ടാക്കാന്‍ ഇടയുണ്ട്. ആപ്പുകള്‍ സ്വയം തിരഞ്ഞെടുത്താല്‍ രോഗത്തെക്കുറിച്ച് മനസിലാക്കാനോ കൃത്യമായ ചികിത്സ ലഭ്യമാക്കാനോ കഴിയാതെ വരും.

ഹെല്‍ത്ത് ആപ്പുകള്‍ കൃത്യമായി പ്രയോജനപ്പെടണമെങ്കില്‍ വിദഗ്ധ നിര്‍ദേശത്തോടെ തന്നെ ഉപയോഗിക്കണം. എന്നാല്‍ സമൂഹത്തില്‍ ചെറിയൊരു വിഭാഗം ആളുകളെങ്കിലും വിദഗ്ധ നിര്‍ദേശമില്ലാതെ ഹെല്‍ത്ത് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്.

മാനസികാരോഗ്യ പരിപാലനത്തിന് ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ജോലി സമ്മര്‍ദങ്ങള്‍ കുറയ്ക്കാനും റിലാക്‌സാകാനും സ്‌ട്രെസ് ഒഴിവാക്കാനുമൊക്കെ ആപ്പുകള്‍ തിരഞ്ഞെടുക്കാം. മെഡിറ്റേഷന്‍ ചെയ്യാനുള്ള നിര്‍ദേശമാകും ഇത്തരം ആപ്പുകള്‍ നല്‍കുന്നത്.

സാധാരണയായി ഉണ്ടാകുന്ന സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ആപ്പുകള്‍ വളരെ ഉപകാരപ്രദമാണ്. എന്നാല്‍ ജീവിതശൈലി രോഗങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും ഹെല്‍ത്ത് ആപ്പുകള്‍ സ്വയം തിരഞ്ഞെടുക്കുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഹെല്‍ത്ത് ആപ്ലിക്കേഷനുകള്‍ സാധാരണക്കാര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ വളരെ ലളിതമായിട്ടാണ് തയാറാക്കിയിരിക്കുന്നത്. ആപ്ലിക്കേഷനുകള്‍ പരിചിതമല്ലാത്തവര്‍ക്കും ഉപയോഗിക്കാനാകും.

എന്നാല്‍ രോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഹെല്‍ത്ത് ആപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കണം. ഉദാഹരണത്തിനു മരുന്നുകള്‍ കഴിക്കേണ്ട സമയം ഓര്‍മിക്കുന്ന ആപ്പുകളുണ്ട്. ഇത്തരം ആപ്പുകളുടെ സഹായമില്ലെങ്കില്‍ മരുന്നുകള്‍ കഴിക്കാന്‍ ഓര്‍മിക്കണം.

ആപ്പുകള്‍ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം മരുന്നുകളെക്കുറിച്ച് ഓര്‍മിക്കൂ എന്ന രീതിയില്‍ ആപ്പുകളെ ആശ്രയിക്കരുത്. ആപ്പുകള്‍ ലഭ്യമാകാതെ വരുന്ന സാഹചര്യങ്ങളും മറ്റു കാരണങ്ങള്‍ കൊണ്ട് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടാകാം.

അതുകൊണ്ട് എല്ലാ സാഹചര്യങ്ങളിലും ആപ്പുകളെ ആശ്രയിക്കുന്ന രീതി ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ആപ്പുകളുടെ സഹായം തേടുക.

uploads/news/2018/06/224500/helthapp090618a3.jpg

ഓര്‍മ്മശക്തി, ഏകാഗ്രത, ശ്രദ്ധ എന്നിവയെ ബാധിക്കാത്ത രീതിയില്‍ ഹെല്‍ത്ത് ആപ്പുകള്‍ ഉപയോഗിക്കുക. ചില ഹെല്‍ത്ത് ആപ്പുകള്‍ വളരെ ചെലവേറിയതായിരിക്കും. സാധാരണക്കാര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ളവ തിരഞ്ഞെടുക്കുക. ആപ്പുകള്‍ ഉപയോഗിച്ച് പരിചയമായി വരാന്‍ സമയമെടുക്കും.

ആപ്പുകള്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ തന്നെ ഈ കാര്യങ്ങള്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും. ആപ്പുകളുടെ റേറ്റിങ്, നിലവാരം എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

ശാസ്ത്രീയമായ നിലവാരമില്ലാത്ത കച്ചവട താല്‍പര്യം മുന്നില്‍ കണ്ടു മാത്രം തയാറാക്കിയ ആപ്പുകള്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കും. അത്തരം ആപ്പുകള്‍ ഒഴിവാക്കുക. ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്ന ആപ്പുകള്‍ വിദഗ്ധ നിര്‍ദേശത്തോടെ ഉപയോഗിക്കുക.

ബര്‍സ്ലിബി അലക്‌സ് ദാനിയേല്‍
കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
മന്ദിരം ആശുപത്രി , മാങ്ങാനം, കോട്ടയം

തയാറാക്കിയത് : നീതു സാറാ ഫിലിപ്പ്

Ads by Google
Saturday 09 Jun 2018 04.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW