Tuesday, April 30, 2019 Last Updated 53 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 01.19 PM

ഇതു കുറേ കണ്ടതാ.. എന്നു പറഞ്ഞ ആ നാട് കിഷോറിനു മുന്നില്‍ 'കൈകൂപ്പി': ചങ്ക് പറിച്ചെടുക്കുന്ന വേദനയോടെ ഒരു ഡോക്ടറെ യാത്രയാക്കിയ നാട്!

Doctor, Farewell

ടെണ്ടുലിഖുണ്ടിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആതുരസേവനത്തിനായി ഡോക്ടര്‍മാര്‍ മാറി മാറി എത്തുന്നത് പതിവാണ്. കുറച്ചു നാളത്തെ സേവനത്തിനു ശേഷം എല്ലാവരും മടങ്ങും എല്ലാം പഴയ രീതിയില്‍ തന്നെ അവസാനിപ്പിച്ച്. ഡോ. കിഷോര്‍ ചന്ദ്രദാസ് ഒഡീഷയിലെ ഈ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിയപ്പോഴും നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് കുലുക്കമൊന്നും ഉണ്ടായില്ല. പക്ഷെ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആ ഡോക്ടറെ ആ നാട് യാത്രയാക്കിയത് ചങ്കു പറിച്ചുതന്നെയായിരുന്നു.

ആ നാടിന്റെ കണ്ണീരിനു മുന്നില്‍ പെയ്‌തൊഴിഞ്ഞത് എട്ടു വര്‍ഷത്തെ ഈ ഡോക്ടറുടെ നിസ്വാര്‍ത്ഥ സേവനം തന്നെയായിരുന്നു. അതാണ് അവരുടെ കണ്ണു നനയിച്ചതും. പഴയ ആ കമ്മ്യൂണിറ്റി സെന്റര്‍ അല്ല ഇന്ന്. ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളുള്ള ഒരു ആരോഗ്യകേന്ദ്രമാണ് ഡോ. കിഷോര്‍ ഈ നാടിനു സമ്മാനിച്ചത്. എസി സൗകര്യമുള്ള പ്രസവ മുറി. ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള സംവിധാനം. എല്ലാം ഈ ആരോഗ്യകേന്ദ്രത്തില്‍ ഇന്നുണ്ട്. എത്ര രാത്രി ആയാലും മണിക്കൂറുകള്‍ യാത്ര ചെയ്ത് എത്തുന്ന നാട്ടുകാരോട് ഈ ഡോക്ടര്‍ നോ പറയാറില്ല. ഡയറിയയും, അഞ്ചാം പനിയും ഈ പ്രദേശത്ത് പടര്‍ന്നു പിടിച്ചപ്പോള്‍ നാടിനു രക്ഷകനായത് ഈ ഡോക്ടറാണ്്.

ബിരുദാനന്തര ബിരുദ പഠനത്തിനായാണ് കിഷോര്‍ ഭുവനേശ്വറിലേക്ക് പോകുന്നത്. പഠനം കഴിഞ്ഞ് അവസരം ലഭിച്ചാല്‍ ഇവിടേക്ക് തിരികെയെത്തുമെന്നും ഈ നന്ദ നിറഞ്ഞ ഹൃദയം ഉറപ്പുകൊടുക്കുന്നു. പോകുന്നതിനു തൊട്ടുമുന്‍പ് ആശുപത്രി പരിസരത്ത് അഞ്ഞൂറോളം വൃക്ഷത്തൈകള്‍ നട്ടുപിടിച്ചാണ് മടങ്ങിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW