Tuesday, June 19, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 11.06 AM

സൗദി അറേബ്യ- യു .എ .ഇ സഹകരണം ഏകോപന സമിതി ജിദ്ദയിൽ : ഇരു രാജ്യങ്ങളിലെയും 16 മന്ത്രിമാർ അംഗങ്ങൾ

uploads/news/2018/06/224438/gulf090618a.jpg

ജിദ്ദ : സൗദി അറേബ്യയും -യു.എ.ഇ സഹകരണം ശക്തിപ്പെടുത്താൻ രൂപം നൽകിയ ഏകോപന സമിതിയിൽ ഇരു രാജ്യങ്ങളിലെയും 16 മന്ത്രിമാർ അംഗങ്ങൾ.

സൗദിയിൽനിന്ന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ ബിൻ സൗദ് രാജകുമാരൻ, സാംസ്‌കാരിക മന്ത്രി ബന്ദർ ബിൻ അബ്ദുല്ല ഫർഹാൻ രാജകുമാരൻ, വിദേശ മന്ത്രി ആദിൽ അൽജുബൈർ, സാമ്പത്തിക - ആസൂത്രണ മന്ത്രി മുഹമ്മദ് അൽ തുവൈജിരി, വാണിജ്യ- നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, ഊർജ-വ്യവസായ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ്, ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ,ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് അഹ്മദ് അൽഖതീബ്, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സൂപ്പർവൈസർ യാസിർ അൽറുമയ്യാൻ എന്നിവരും
യു.എ.ഇയിൽ നിന്ന് മന്ത്രിസഭാ പ്രസിഡന്റ് ശൈഖ് മുഹമ്മദ് അൽഗർഗാവി, സാമ്പത്തിക മന്ത്രി സുൽത്താൻ അൽമൻസൂരി, വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ്, വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അൽഹമാദി ,ധനകാര്യ സഹമന്ത്രി ഉബൈദ് അൽതായർ, സഹമന്ത്രി ഡോ. സുൽത്താൻ അൽജാബിർ, ദേശീയ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി അൽശാംസി എന്നിവർ കൗൺസിലിൽ അംഗങ്ങളാണ്.

സൗദി -യൂ .എ. ഇ രാജ്യങ്ങളിലെ സഹകരണ, പങ്കാളിത്ത അവസരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ശൈഖ് മൻസൂർ ബിൻ സായിദ് അൽനഹ്‌യാന്റെയും മുഹമ്മദ് അൽതുവൈജിരിയുടെയും അധ്യക്ഷതയിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു .
ആദ്യയോഗത്തില്‍ സൗദിയും യു.എ.ഇയും 44 തന്ത്രപ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സഹകരണത്തിന്റെ അറബ് മാതൃക നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകോപന സമിതിയുടെ പ്രവർത്തനങ്ങൾ നടത്തുക .

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Saturday 09 Jun 2018 11.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW