Wednesday, September 19, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 08 Jun 2018 04.24 PM

ഭക്തിയുടെ ഒന്‍പത് ഭാവങ്ങള്‍

uploads/news/2018/06/224197/joythi080618a.jpg

ഭക്തിയുടെ ഒന്‍പത് ഭാവങ്ങള്‍

ശ്രവണം: -
സ്ഥിരമായ ആസനത്തിലിരുന്ന് ശരീരംകൊണ്ടും മനസ്സുകൊണ്ടും ഭഗവത് കഥ, കീര്‍ത്തനം മുതലായവ ദിവസവും സന്തോഷപൂര്‍വം ശ്രവണങ്ങള്‍കൊണ്ട് രസം പാനം ചെയ്യുന്നതാണ് ശ്രവണം.

കീര്‍ത്തനം: -
ഹൃദയാകാശം വഴി ഭഗവാന്റെ ദിവ്യമായ ജന്മകര്‍മ്മങ്ങളുടെ ചിന്തനം ചെയ്ത് പ്രേമത്തോടെ ഉച്ചസ്വരത്തില്‍ ഉച്ചരിക്കുന്നതിനെ കീര്‍ത്തനം എന്ന് പറയും.

സ്മരണം: -
സര്‍വ്വേശ്വരനെ എപ്പോഴും എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവനായി അറിഞ്ഞ് ഈ ലോകത്തില്‍ നിര്‍ഭയം വസിക്കുന്നതിനെ സ്മരണം എന്ന് പറയുന്നു.

സേവനം: -
പ്രഭാതം തുടങ്ങി സദാസമയം സേവിക്കേണ്ടതാണെന്ന സത്യം ധ്യാനിച്ചുകൊണ്ട് ഹൃദയംകൊണ്ടും ഇന്ദ്രിയങ്ങള്‍കൊണ്ടും നിരന്തരം സേവിക്കുന്നതിനെ സേവനം എന്ന് പറയും.

ദാസ്യം: -
താന്‍ ഈശ്വരന്റെ കിങ്കരനാണെന്ന് അറിഞ്ഞ് ഹൃദയത്തില്‍ ആനന്ദം അനുഭവിച്ച് സ്വാമിക്ക് പ്രിയമുള്ളത് എപ്പോഴും ചെയ്യുന്നതാണ് ദാസ്യം.

അര്‍ച്ചനം: -
സാമ്പത്തിക കഴിവനുസരിച്ച് പരമാത്മാവായ സര്‍വ്വേശ്വരനെ പതിനാറ് ഉപചാരങ്ങളാല്‍ സമര്‍പ്പണം ചെയ്യുന്നത് അര്‍ച്ചനം.

വന്ദനം: -
മനസ്സുകൊണ്ട് ധ്യാനവും നാക്കുകൊണ്ട് വന്ദനപരമായ വാക്കുകള്‍ ഉച്ചരിച്ചുകൊണ്ട് സാഷ്ടാംഗം നമസ്‌ക്കരിക്കുന്നത് വന്ദനം.

സഖ്യം: -
ഭഗവാനോടുള്ള പ്രാര്‍ത്ഥനയും ഭഗവാന്‍ നല്‍കുന്ന അനുഗ്രഹത്തിനായി നന്ദി രേഖപ്പെടുത്തുകയും വഴിപാട് രൂപേണ തന്റെ ഭഗവാന് ദ്രവ്യവും മറ്റും നല്‍കുന്നത്. ഭഗവാന്റെ സഹായം തേടുകയും സഹായം കിട്ടിക്കഴിഞ്ഞ് കൊടുക്കാമെന്നേറ്റ വഴിപാട് ഭഗവാനോടുള്ള ഭക്തന്റെ ഒരു സഖ്യം.

ആത്മസമര്‍പ്പണം: -
തന്റെ ജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ വന്നാലും എല്ലാം മംഗളത്തിന് വേണ്ടിയുള്ളതാണെന്ന് ദൃഢമായി വിശ്വസിക്കുന്നത് ഭക്തി. ശരീരം മുതലായ സകലതും ഭഗവാന്റെ പ്രസന്നതയ്ക്കുവേണ്ടി സമര്‍പ്പിച്ച് സ്വന്തം ജീവിതാവശ്യചിന്തപോലും ഇല്ലാതെയിരിക്കുന്ന അവസ്ഥയാണ് ആത്മസമര്‍പ്പണം.

***** ഷിനോദ് സി
മൊ: 9847730642

Ads by Google
Friday 08 Jun 2018 04.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW