Sunday, December 16, 2018 Last Updated 11 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Jun 2018 02.19 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പ്രാക്‌ടിക്കല്‍

2018 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ബി.എസ്‌.സി. ബയോടെക്‌നോളജി (സി.ബി.സി.എസ്‌.എസ്‌. - റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂണ്‍ 12 മുതല്‍ അതാത്‌ കോളജുകളില്‍ നടത്തും.

2018 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ബി.എസ്‌.സി. മൈക്രോബയോളജി കോംപ്ലിമെന്ററി ബയോടെക്‌നോളജി (സി.ബി.സി.എസ്‌.എസ്‌. - റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂണ്‍ 12 മുതല്‍ അതാത്‌ കോളജുകളില്‍ നടത്തും.
അഞ്ചാം സെമസ്‌റ്റര്‍ ഇലക്‌ട്രോണിക്‌സ്‌ ലാബ്‌ പരീക്ഷ

അഞ്ചാം സെമസ്‌റ്റര്‍ (യു.ജി.) ഇലക്‌ട്രോണിക്‌സ്‌ (2013, 2014 2015 അഡ്‌മിഷന്‍) പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള കമ്മ്യൂണിക്കേഷന്‍ ലാബ്‌ പരീക്ഷ മൂവാറ്റുപുഴ ഇലാഹിയ കോളജിലും പുതുപ്പള്ളി കോളജ്‌ ഓഫ്‌ അപ്ലൈഡ്‌ സയന്‍സസിലും, മൈക്രോ കണ്‍ട്രോളര്‍ ലാബ്‌ പരീക്ഷ മൂവാറ്റുപുഴ ഇലാഹിയ കോളജിലും ഇന്റല്‍ 8086 അസംബ്ലി ലാബ്‌ പരീക്ഷ ആലുവ യു.സി. കോളജിലും നടത്തും.

വാക്ക്‌-ഇന്‍-ഇന്റര്‍വ്യൂ മാറ്റിവച്ചു

ഇ.പി.എ.ബി.എക്‌സ്‌ ഓപ്പറേറ്റര്‍ തസ്‌തികയിലേക്ക്‌ ഏഴിന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്ന വാക്ക്‌-ഇന്‍-ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌.

കേരള

ബിരുദ പ്രവേശനം ട്രയല്‍ അലോട്ട്‌മെന്റായി

2018-19 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ കോഴ്‌സുകളിലേയ്‌ക്ക്‌ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ട്രയല്‍ അലോട്ട്‌മെന്റ്‌ പരിശോധിച്ചതിന്‌ ശേഷം വിദ്യാര്‍ഥികള്‍ക്ക്‌ ഓപ്‌ഷനുകള്‍ ചേര്‍ക്കുന്നതിനും പുനര്‍ക്രമീകരിക്കുന്നതിനും പ്ര?ഫൈലില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനും 11 രാവിലെ 10 മണിവരെ സമയം ഉണ്ടായിരിക്കും. മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത്‌ തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്‌ സര്‍വകലാശാലയിലേക്ക്‌ അയയ്‌ക്കേണ്ടതില്ല.

Ads by Google
Wednesday 06 Jun 2018 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW