ഭൂമിയില്‍ ഇപ്പോള്‍ നടക്കുന്ന മനുഷ്യന്റെ ഭരണം 50 വര്‍ഷം ഇങ്ങനെ തുടര്‍ന്നാല്‍ ഭൂമിയില്‍ ഒരൊറ്റ ജീവജാലങ്ങളും ഉണ്ടായിരിക്കില്ല. മറിച്ചു മനുഷ്യന് മാത്രം നശിച്ചാല്‍ 50 വര്‍ഷത്തിനുള്ളില്‍ ഭൂമി വളരെ സമ്പല്സമൃദ്ധിയുള്ളതായി മാറും. ഗൗരവപൂര്‍ണം പരിഗണിക്കേണ്ട ഒരു നിരീക്ഷണമാണിത്. ഭൂമിയുടെ മരണത്തിന് മനുഷ്യന് കാരണമാകുന്നു എന്നാണ് ഇതില്‍നിന്നു മനസിലാക്കേണ്ടത്.
മനുഷ്യന് ഇല്ലാതായാല്‍ 50 വര്‍ഷംകൊണ്ട് ഭൂമി ഇതുവരെയുണ്ടായ നഷ്ടമെല്ലാം പരിഹരിച്ച് പുതുജീവന്‍ നേടുമെന്നു പറയുമ്പോള്‍ മനുഷ്യന് ഭൂമിയോടുചെയ്തുകൊണ്ടിരിക്കുന്ന പാതകങ്ങള്‍ എത്ര വലുതാണെന്നു ബോധ്യമാകും. ഇതിനെ രസകരമായ കണ്ടെത്തലെന്നു വിലയിരുത്താന്‍ കഴിയില്ല. മനുഷ്യനില്ലാതെ മരങ്ങള്‍ വളരും, എന്നാല്‍ മരങ്ങളില്ലാതെ മനുഷ്യന് ഒരു ദിവസം പോലും ജീവിക്കാന്‍ സാധിക്കില്ല. പഴയ കാലത്ത് കാവുകള്‍ നിര്‍മ്മിക്കുകയും, മരങ്ങളെ സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ന് കാവുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു.
നാട്ടില്‍ പല നൂറ്റാണ്ടുകളായി ഓരോ ക്ഷേത്രങ്ങളിലും സ്ഥലവൃക്ഷം എന്ന നാമത്തില്‍ ഒരു പ്രത്യേക മരം നട്ടു പിടിപ്പിച്ചിരുന്നു. 27 നക്ഷത്രത്തിനും 27 വൃക്ഷങ്ങളുണ്ട്. ഓരോരുത്തരും അവരവരുടെ നക്ഷത്രവൃക്ഷങ്ങള്‍ നട്ടിരിക്കുന്ന ക്ഷേത്രത്തില്‍ ദര്‍ശനം ചെയ്യുകയും, നക്ഷത്ര മരത്തിന് കീഴില്‍ നിന്ന് പ്രാര്‍ഥന അര്‍പ്പിക്കുകയും ആ മരത്തിനു ചുറ്റും തൊഴുകൈകളോടെ 21 പ്രാവശ്യം ചുറ്റി വരികയും മരത്തില്‍ നിന്ന് വരുന്ന ഓക്സിജന്‍ ശ്വസിക്കുകയും ചെയ്യുന്നതിലൂടെ മോക്ഷ പ്രാപ്തി ലഭിക്കുമെന്ന് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. ഓരോ നക്ഷത്രക്കാരും അവരവരുടെ നക്ഷത്ര വൃക്ഷങ്ങള്‍ കണ്ടെത്തി അത് വീട്ട് പറമ്പില്‍ നട്ടുപിടിപ്പിക്കുന്ന രീതിയും നമുക്കുണ്ടായിരുന്നു. പുരോഗമന ചിന്ത മണ്ടയില്‍ കയറിയപ്പോള്‍ നമ്മളിതിനെ അന്ധവിശ്വാസ പട്ടികയില്‍ ഉള്‍പ്പെടുത്തി വലിച്ചെറിഞ്ഞു. അതിന്റെ ഫലം നമ്മള് ഇന്ന് അനുഭവിക്കുന്നു. ഭൂമിയില്‍ 84 കോടി തരം സസ്യവിഭാഗങ്ങള്‍ ഉണ്ടെന്നും അവയില്‍ 10,000 ലധികം തരം മരുന്നിനായി ഉപയോഗിക്കുന്നുവെന്നും സിദ്ധവൈദ്യശാസ്ത്രവും ആയൂര്‍വേദവും വിശദീകരിക്കുന്നു.
ഭൂമി ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്താണു മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാകുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വര്‍ധിച്ചു. പ്ലാസ്റ്റിക് ഉപയോഗിക്കാതെ ഒരു ദിവസം പോലും നാം കടന്നുപോകുന്നില്ല. പുലര്‍ച്ചെ ചായകുടിക്കണമെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ വരുന്ന പാല് വേണം. അതിലുപയോഗിക്കുന്ന തേയിലയും പഞ്ചസാരയും പ്ലാസ്റ്റിക് കവറിലടച്ചുവരുന്നവയാണ്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും നമ്മള് ഗൗരവമായി എടുത്തിട്ടില്ല. പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകാരിയായ വിഷങ്ങളാണ്.
പ്ലാസ്റ്റിക്ക് മണ്ണില്‍ 4,000 മുതല്‍ 5000 വര്‍ഷം വരെ നശിക്കാതെ കിടക്കും. നമ്മുടെ കുടിവെള്ളത്തില്‍ പ്ലാസ്റ്റിക്കില്‍ നിന്നും ചില വിഷാംശങ്ങള്‍ കലരുന്നുണ്ട്. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്സിന്‍ എന്ന വിഷം വായു മലിനീകരണം ഉണ്ടാക്കുന്നു. ഇത് ക്യാന്‍സറിനും കാരണമാവുന്നുണ്ടെന്നാണു പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന പരിസര മലിനീകരണത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഒരു ഇരുപതു വര്‍ഷം മുമ്പ് മാലിന്യത്തെക്കുറിച്ചു കേരളം ചിന്തിച്ചിട്ടു പോലും ഉണ്ടായിരുന്നില്ല. ഭൂരിഭാഗം ഗ്രാ
ല്‍ എല്ലാ പഞ്ചായത്തുകളിലും ഗ്രാമങ്ങളിലെ ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കാനായി പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഇന്നിത് ഒരു പഞ്ചായത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല.
ലോക പരിസ്ഥിതി ദിനം എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചിന് ആചരിക്കുന്നുണ്ട്. 1974 മുതല്‍ ഐക്യരാഷ്്രടസഭയുടെ ആഹ്വാനമനുസരിച്ച് നാം ഈ ദിവസം പരിസ്ഥിതി സൗഹൃദ സന്ദേശ പ്രചാരണത്തിനായി നീക്കിവച്ചിരിക്കുകയാണ്. കഴിഞ്ഞ 44 വര്‍ഷമായിട്ടും ഈ ദിവസത്തിന്റെ ഈ വിഷയത്തിന്റെ പ്രസക്തി ഏറുകയല്ലാതെ, കുറയുകയല്ല. അതിനര്‍ഥം ഈ ദിനാചരണത്തിന്റെ ലക്ഷ്യം കൈവരിക്കുമെന്നതില്‍ നാം ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട് എന്നാണ്. പരിസ്ഥിതിക്ക് അനുകൂലമായവയെ, ജീവജാലങ്ങള്‍ക്ക് അനുകൂലമായവയെ മാത്രം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവര്‍ക്കുമാകണം. മനുഷ്യജീവനും പ്രകൃതിയിലെ സര്‍വചരാചരങ്ങളുമായുള്ള പാരസ്പര്യം അങ്ങനെ അടുത്തറിയുവാന്‍ സാധിക്കണം. "അറിഞ്ഞവയെ സ്നേഹിക്കും, സ്നേഹിക്കുന്നവയെ സംരക്ഷിക്കും" എന്നൊരു ചൊല്ലുണ്ട്. അതു പ്രയോഗത്തില്‍ കൊണ്ടുവരാന്‍ പ്രയത്നിക്കേണ്ടതാണ്. പരിസ്ഥിതി സംരക്ഷണത്തിനു കുട്ടിക്കാലം മുതല്‍തന്നെ ബോധവല്‍ക്കരണവും പരിശീലനവും ആവശ്യമാണ്.
പ്ലാസ്റ്റിക് മാലിന്യവും അതിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും സംസാരിക്കുമ്പോള്‍ പ്ലാസ്റ്റിക്കിനു പകരം കടലാസ് കവറുകളും ബാഗുകളും പ്രചാരത്തിലാക്കണമെന്ന വാദം ശക്തമാണ്. സാധാരണ പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന ബയോപ്ലാസ്റ്റിക്കിനെക്കുറിച്ചും ഇപ്പോള്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചോളം പോലുള്ള പ്രത്യേകതരം സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത സ്റ്റാര്‍ച്ച്, ബയോ പ്ലാസ്റ്റിക,് ക്യാരിബാഗുകളും മറ്റ് നിരവധി സാധനങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. സാധാരണ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ എല്ലാ ഗുണമേന്മയുള്ളതും ബയോപ്ലാസ്റ്റിക് മണ്ണില്‍ നിക്ഷേപിച്ചാല്‍ പരമാവധി മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ദ്രവിച്ച് മണ്ണില്‍ ലയിക്കുന്നു.
എന്തായാലും പ്ലാസ്റ്റിക് ലോകനാശിനിയാണെന്ന തിരിച്ചറിവുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതുമനസിലാക്കിയാണ് ഐക്യരാഷ്്രട സംഘടന ഇത്തവണ പ്ലാസ്റ്റിക്കിനെതിരേ പ്രവര്‍ത്തിക്കാനുള്ള ആഹ്വാനം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങളില്‍ ആദ്യം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ക്രമേണ പൂര്‍ണമായും നിയന്ത്രിക്കാനും തയാറാകണം.