Monday, July 23, 2018 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Jun 2018 08.43 PM

ആ കടല്‍ ജീവിയുടെ വയറ്റില്‍ നിന്നു ലഭിച്ചത് എണ്‍പതു പ്ലാസ്റ്റിക്ക് ബാഗുകള്‍

uploads/news/2018/06/223347/4.jpg

പ്ലാസ്റ്റിക് മാലിന്യം കൊണ്ടുണ്ടാകുന്ന പല ദുരന്തങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. അറിയാത്ത പല ദുരന്തങ്ങളുമുണ്ട്. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടൂ എന്ന ആഹ്വാനവുമായി പരിസ്ഥി ദിനം ആചരിക്കുമ്പോള്‍ തായ്ലന്‍ഡില്‍ നിന്നുള്ള ഒരു വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണു തായ്ലന്‍ഡ്. അവിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ച തീരത്തോടു ചേര്‍ന്ന് ഒരു തിമിംഗലത്തെ കണ്ടെത്തി. തീരത്തേക്കെത്തിയ പൈലറ്റ് തിമിംഗലത്തെ ബോയ ഉപയോഗിച്ചു സുരക്ഷിതസ്ഥാനത്തേക്കു മാറ്റാനായിരുന്നു തീരുമാനം.

വെയിലില്‍ നിന്നു രക്ഷപ്പെടുത്താന്‍ വമ്പന്‍ കുടയും ഒരുക്കി. എന്നാല്‍ ഒന്നിനും ആ തിമിംഗലത്തെ രക്ഷിക്കാനായില്ല. ഇടയ്ക്ക് അഞ്ചു പ്ലാസ്റ്റിക് ബാഗുകള്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ എങ്ങനെയാണു തിമിംഗലം ചത്തതെന്നതില്‍ ഏകദേശസൂചന ലഭിച്ചു. മലേഷ്യയുമായി സമുദ്രാതിര്‍ത്തി പങ്കിടുന്ന ഭാഗത്തു നിന്നാണ് പൈലറ്റ് തിമിംഗലത്തെ അവശനായ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പൈലറ്റ് തിമിംഗലത്തിന്റെ മരണം ഞെട്ടലോടെയാണു രാജ്യത്തുള്ളവര്‍ സ്വീകരിച്ചത്. മൃതദേഹത്തിന്റെ ആന്തരിക പരിശോധനയിലാണ് തിമിംഗലത്തിന്റെ ശരീരത്തിനകത്തു നിന്നു എണ്‍പതിലേറെ പ്ലാസ്റ്റിക് ബാഗുകള്‍ ലഭിച്ചത്.

എല്ലാത്തിന്റെയും കൂടിയുള്ള ഭാരം ഏകദേശം എട്ടു കിലോയോളം വരുമായിരുന്നു. ഒരു ഭീമന്‍ തിമിംഗലത്തെ കൊല്ലാന്‍ അതു തന്നെ ധാരാളമെന്നു വിദഗ്ധര്‍ പറയുന്നു. വെറ്ററിനറി വിഭാഗം ഏറെ ശ്രമിച്ചിട്ടും ഭക്ഷണം പോലും കഴിക്കാനാകാതെ തിമിംഗലം ചത്തതും അവയുടെ ആമാശയം നിറയെ ഈ പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നതിനാലായിരുന്നു. തിമിംഗലത്തിന്റെ വയറ്റില്‍ നിന്നു ലഭിച്ച പ്ലാസ്റ്റിക്കിന്റെ ചിത്രങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു. ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ കാര്യത്തില്‍ തായ്ലന്‍ഡ് പുനര്‍വിചിന്തനം നടത്തേണ്ട സമയമായെന്നാണ് എല്ലാവരുടെയും അഭിപ്രായം.

Ads by Google
Tuesday 05 Jun 2018 08.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW