Tuesday, July 17, 2018 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 04 Jun 2018 05.01 PM

അടിമാലി-മൂന്നാര്‍ റൂട്ടില്‍ യാത്ര ചെയ്യുന്നുണ്ടോ? എങ്കില്‍ ഈ കട്ടന്‍ചായക്കട കൂടി ഓര്‍ത്തു വയ്ക്കു

uploads/news/2018/06/223013/9.jpg

കട്ടന്‍ചായ ഇഷ്ടമുള്ളവരാണോ നിങ്ങള്‍ ? അടിമാലി മൂന്നാര്‍ റൂട്ടിലെ ഇരുട്ടുകാനത്താണ് വ്യത്യസ്തമായ ഒരു കട്ടന്‍ചായക്കടയുണ്ട്. കട്ടന്‍ ചായ ഇഷ്ടമുള്ളവര്‍ക്ക് ഇവിടെയെത്താം. ഇവിടെ നിങ്ങളെ കാത്ത് നാല്‍പത് തരം കട്ടന്‍ചായ ആണ് ഉള്ളത്. അടിമാലി മൂന്നാര്‍ റൂട്ടില്‍ യാത്രചെയ്യുന്നവരെയാണ് ഈ സന്തോഷം കാത്തിരിക്കുന്നത്. പലനിറത്തിലും രുചിയിലും ഗുണമേന്മയേറിയ കട്ടന്‍ചായകള്‍.

മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് സ്വയം വികസിപ്പച്ചെടുത്ത ചായക്കൂട്ടാണ് 'ടി കപ്പ്‌സ്' ചായക്കടയുടെ രുചിരഹസ്യം. മേഘ്‌നാഥന്‍, എല്‍ദോസ്, രജീഷ് എന്നിവരാണ് ടീ കപ്പ്‌സിന്റെ അടുക്കളയിലും അരങ്ങിലുമുള്ളത്. പത്ത് രൂപ മുതല്‍ ഇരുനൂറ് രൂപ വരെയാണ് ചായകളുടെ വില. ചായക്കൊപ്പം ചെറുകടിയും വിഭവങ്ങളും വേറെ. വൈകാതെ അറുപത് വ്യത്യസ്ഥ രുചികളില്‍ കട്ടന്‍ചായ വിളമ്പാനാണ് ടി കപ്പ്‌സ് ഒരുങ്ങുന്നത്.

ടീ കപ്പ്‌സിന്റെ അടുക്കള കണ്ടാല്‍ ജ്യൂസ്‌കടയാണെന്ന് തോന്നും. എന്നാല്‍ അതെല്ലാം കട്ടന്‍ ചായയുടെ കൂട്ടുകളാണ്. പഴങ്ങളും ഇലകളും പൂക്കളും വരെ കട്ടന്‍ചായയില്‍ ചേരും. മായവും മന്ത്രവുമില്ല. ഇവര്‍ തന്നെ ഉണ്ടാക്കിയെടുത്ത ഒന്നാന്തരം ചായപ്പൊടിയും കൂടിയാകുമ്പോള്‍ പല നിറത്തിലും രുചിയിലും ഉള്ള നാല്‍പതോളം കട്ടന്‍ചായകള്‍ റെഡി.

Ads by Google
Monday 04 Jun 2018 05.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW