Monday, November 19, 2018 Last Updated 16 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 02 Jun 2018 01.49 PM

ജപ്പാനിലെ കമികത്സുവിന്റെ വൃത്തി ലോകം കണ്ടു പഠിക്കണം ; 2020 ല്‍ ലക്ഷ്യമിടുന്നത് പൂര്‍ണ്ണമായും മാലിന്യമുക്തമായ നഗരം

uploads/news/2018/06/222462/waste-management.jpg

പരിസരം എങ്ങിനെ വൃത്തിയായി സൂക്ഷിക്കണമെന്നതാണ് ഇന്ത്യാക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. മാലിന്യ സംസ്‌ക്കരണം വലിയ തലവേദനയായി തോന്നുന്നുണ്ടെങ്കില്‍ ജപ്പാനിലെ കമികത്സുവിലേക്ക് ചെന്നാല്‍ മതി. തെക്കു പടിഞ്ഞാറന്‍ ജപ്പാനിലെ ഈ ചെറിയ ഗ്രാമം വൃത്തിയുടെയും മാലിന്യ സംസ്‌ക്കരണത്തിന്റെയും കാര്യത്തില്‍ ലോകത്തിന്് തന്നെ മാതൃകയാണ്. 2030 ഓടെ സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരമാകാനാണ് കമികസ്തു ഒരുങ്ങുന്നത്.

മാലിന്യ സംസ്‌ക്കാരണത്തിനായി 34 വെവ്വേറെ വിഭാഗങ്ങളിലുള്ള വേസ്റ്റാണ് തരം തിരിക്കുന്നത്. ന്യൂസ്‌പേപ്പര്‍, പ്‌ളാസ്റ്റിക് തുടങ്ങി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ള എല്ലാ വസ്തുക്കള്‍ക്കും പ്രത്യേകം പ്രത്യേകം ബിന്നുകളുണ്ട്. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂഷ്യവും പരിസ്ഥിതിക്ക് അതു വരുത്തുന്ന ദോഷവും ചിന്തിച്ചതോടെ 2003 ലാണ് മാലിന്യമുക്തം എന്ന പരിപാടിക്ക് കീഴിലായിരുന്നു പരിസരം വൃത്തിയാക്കാനുള്ള നടപടി കമികത്സു തുടങ്ങിയത്.

കുപ്പികളും കണ്ടെയ്‌നറുകളും പലതായി വേര്‍തിരിക്കണം. കുപ്പികള്‍ ഒരിടത്തും അടപ്പുകള്‍ മറ്റൊരിടത്തും അതിന്റെ ലേബലുകള്‍ വേറൊരിടത്തുമാണ് നിക്ഷേപിക്കേണ്ടത്. വീട്ടിലെ മാലിന്യങ്ങള്‍ വീട്ടുകാര്‍ തന്നെ ശേഖരിച്ച് ഇവിടെ സംസ്‌ക്കരണ കേന്ദ്രത്തില്‍ എത്തി നിക്ഷിപ്തമായ ബിന്നില്‍ കൊണ്ടു പോയി നിക്ഷേപിക്കും. മാലിന്യ സംസ്‌ക്കാരണ ഫാക്ടറിയില്‍ ഉള്ളവര്‍ അവ വീണ്ടും തരം തിരിച്ച് വീണ്ടും ഉപയോഗിക്കാവുന്നവ കണ്ടെത്തി അവയെ മാറ്റി വെയ്ക്കും. മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന വസ്തുക്കളില്‍ നിന്നും ആവശ്യമുള്ളവര്‍ക്ക് അനുമതിയോടെ എടുക്കാനാകും.

മാലിന്യമുക്ത പദ്ധതി വന്നതോടെ നാട്ടുകാര്‍ക്ക് പൊതു ഇടങ്ങള്‍ക്ക് പുറമേ സ്വന്തം പരിസരങ്ങളില്‍ പോലും പാഴ് വസ്തുക്കള്‍ ഉപേക്ഷിക്കാനാകില്ല. മാലിന്യം കൊണ്ടു പൊറുതിമുട്ടിയ ഗ്രാമത്തെ ശുചിയാക്കാനായി കൊണ്ടു വന്ന പദ്ധതി ഇപ്പോള്‍ 80 ശതമാനത്തോളം വിജയമാണ്. 2022 ഓടെ അത് 100 ശതമാനമാക്കി ഉയര്‍ത്താനാണ് കമികസ്തുവിന്റെ ഉദ്ദേശം.

മാലിന്യങ്ങളുടെ കാര്യത്തില്‍ മാത്രമല്ല കമികസ്തു താരമായിരിക്കുന്നത്. നഗരത്തില്‍ ആള്‍ക്കാര്‍ക്ക് വേണ്ടാത്ത വസ്ത്രങ്ങളും ഫര്‍ണീച്ചറുകളും ഉപേക്ഷിക്കാന്‍ സ്‌റ്റോറുണ്ട്. മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന വസ്തുക്കളുമായി ഇത് എക്‌സേഞ്ച് ചെയ്യാന്‍ അവസരം കിട്ടും.

ജാപ്പനീസ് പരമ്പരാഗത വസ്ത്രമായ കിമോണ ഉള്‍പ്പെടെ ഇങ്ങിനെ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളില്‍ നിന്നും മനോഹരമായ കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന സ്ത്രീകളുണ്ട്. കിമോണയില്‍ നിന്നും സുന്ദരമായ ടെഡിബേറും മറ്റും ഇവര്‍ നിര്‍മ്മിക്കുന്നു. കമികത്സുവിനെ സുന്ദരമാക്കി നില നിര്‍ത്തുന്നതിനായി ഗ്രാമീണര്‍ ജീവിതശൈലിയില്‍ തന്നെ മാറ്റം വരുത്തിയിരിക്കുകയാണ്.

2015 ലെ ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം നഗരവല്‍ക്കരണം ദ്രുതഗതിയില്‍ മുന്നേറുകയാണ്. 2025 ല്‍ ലോകത്തുടനീളമുള്ള നഗരങ്ങളില്‍ 1.4 ബില്യണ്‍ പേര്‍ കുടിയേറുമെന്നും അപ്പോള്‍ മാലിന്യത്തിന്റെ തോത് ദിവസം മൂന്ന് പൗണ്ട് എന്ന നിലയില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് വിലയിരുത്തുന്നത്. കമികസ്തുവിനെ പോലെ ലോകത്തുടനീളമുള്ള അനേകം നഗരങ്ങള്‍ മാലിന്യസംസ്‌ക്കരണം ലക്ഷ്യമിട്ട് നീങ്ങിയിട്ടുണ്ട്.

2015 സാന്‍ഡിയാഗോ 2030 ല്‍ 75 ശതമാനം മാലിന്യസംസ്‌ക്കരണം ലക്ഷ്യമിട്ടുള്ള ഒരു നീക്കം നടത്തുന്നുണ്ട്. 2040 തോടെ സമ്പൂര്‍ണ്ണ മാലിന്യസംസ്‌ക്കരണമാണ് ലക്ഷ്യം. അതുപോലെ തന്നെ 15 വര്‍ഷം കൊണ്ടു മാലിന്യമുക്തമാക്കാനുള്ള പദ്ധതി ന്യൂയോര്‍ക്ക് നഗരവും കൊണ്ടുവരുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW