Sunday, December 16, 2018 Last Updated 5 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 02 Jun 2018 01.21 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
പുതുക്കിയ പരീക്ഷാ തീയതി

5, 7 തീയതികളില്‍ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന മൂന്നും നാലും സെമസ്‌റ്റര്‍ ബി.എ./ബി.കോം (2016 അഡ്‌മിഷന്‍ - സി.ബി.സി.എസ്‌.എസ്‌. - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) പരീക്ഷകള്‍ യഥാക്രമം 22, 25 തീയതികളില്‍ നടത്തുന്നതിനായി പുതുക്കി നിശ്‌ചയിച്ചു. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ബിരുദ ഏകജാലകം: ജാതിസംവരണം ഒഴികെയുള്ള സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം 4ന്‌ നടക്കും

സ്‌പോര്‍ട്‌സ്/കള്‍ച്ചറല്‍/വികലാംഗ സംവരണ വിഭാഗങ്ങളിലേക്കുള്ള പ്രവേശനം 4ന്‌ അതാത്‌ കോളജുകളില്‍ വച്ച്‌ നടത്തും. മേല്‍ വിഭാഗങ്ങളിലേക്കുള്ള റാങ്ക്‌ലിസ്‌റ്റ് ഇന്ന്‌ രാവിലെ 10ന്‌ കോളജുകളില്‍ പ്രസിദ്ധീകരിക്കും. കോളജധികൃതര്‍ റാങ്ക്‌ ലിസ്‌റ്റുകള്‍ ഇന്ന്‌ വൈകുന്നേരം 5ന്‌ മുമ്പായി അപ്‌ലോഡ്‌ ചെയ്യണം. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കോളേജധികൃതര്‍ ജൂണ്‍ 4ന്‌ തന്നെ ഓണ്‍ലൈന്‍ അഡ്‌മിഷന്‍ പോര്‍ട്ടലില്‍ നിര്‍ബ്ബന്ധമായും അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്‌. പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയാല്‍ കോളജ്‌ അധികൃതര്‍ ഉത്തരവാദികളായിരിക്കും. മാനേജ്‌മെന്റ്‌/കമ്മ്യൂണിറ്റി ക്വാട്ടകളിലേക്കുള്ള പ്രവേശന നടപടികള്‍ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂള്‍ അനുസരിച്ച്‌ മാത്രമേ നടത്തുവാന്‍ പാടുള്ളൂ. ഇതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സര്‍വ്വകലാശാല ഗൗരവമായി കാണുന്നതും അനന്തര നടപടികള്‍ സ്വീകരിക്കുന്നതുമാണ്‌.
മേല്‍പ്പറഞ്ഞ സംവരണ വിഭാഗങ്ങളിലേക്ക്‌ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാലയിലേക്ക്‌ ഒടുക്കേണ്ട ഫീസ്‌ കോളജധികൃതര്‍ക്ക്‌ ലഭ്യമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പ്രവേശനദിവസം തന്നെ അടയ്‌ക്കേണ്ടതാണ്‌.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും

മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള സര്‍ക്കാര്‍/എയ്‌ഡഡ്‌/സ്വാശ്രയ ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ വൈകിട്ട്‌ 5 മണിക്ക്‌ അവസാനിക്കും.

ബി.എ./ബി.കോം പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍

തപാല്‍ സമരം മൂലം തപാല്‍ ഉരുപ്പടികളുടെ നീക്കം തടസ്സപ്പെട്ടതിനാല്‍, മൂന്നും നാലും സെമസ്‌റ്റര്‍ ബി.എ./ബി.കോം പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ ജൂണ്‍ 2018 പരീക്ഷയ്‌ക്ക് മേയ്‌ 15ന്‌ ശേഷം തപാലില്‍ അപേക്ഷ അയച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ തങ്ങളുടെ അപേക്ഷകള്‍ യഥാസമയം സര്‍വ്വകലാശാലയില്‍ ലഭിച്ചിട്ടുണ്ടെന്ന്‌ ബി.എ./ബി.കോം (പ്രൈവറ്റ്‌) സെക്ഷനുകളുമായി ബന്ധപ്പെട്ട്‌ ഉറപ്പുവരുത്തണം.

വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂ

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്‌ഥാനത്തില്‍ സീനിയര്‍ ഹാര്‍ഡ്‌വെയര്‍/നെറ്റ്‌വര്‍ക്ക്‌ എഞ്ചിനീയര്‍ തസ്‌തികയില്‍ നിയമനം നടത്തുന്നതിനായി 7ന്‌ സര്‍വ്വകലാശാലാ ആസ്‌ഥാനത്ത്‌ വച്ച്‌ വാക്ക്‌ - ഇന്‍ - ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഫോണ്‍: 0481 - 2733303.

പരീക്ഷാഫലം

2017 ഡിസംബര്‍ മാസത്തില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.എസ്‌.സി. നഴ്‌സിംഗ്‌ (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 14 വരെ അപേക്ഷിക്കാം. ഇന്നു മുതല്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ഓണ്‍ലൈനില്‍ മാത്രം.

Ads by Google
Saturday 02 Jun 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW