Sunday, July 22, 2018 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 01 Jun 2018 01.26 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ബി.ടെക്‌ ലാബ്‌ പരീക്ഷ

ബി.ടെക്‌ ഡിഗ്രി പരീക്ഷ ജൂണ്‍ 2018ന്റെ ലാബ്‌ പരീക്ഷകള്‍ ഒന്നു മുതല്‍ അതാത്‌ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റിലും പരീക്ഷാകേന്ദ്രങ്ങളിലും ലഭ്യമാണ്‌.

പ്രാക്‌ടിക്കല്‍

2018 മേയില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടത്തിയ അഞ്ചാം സെമസ്‌റ്റര്‍ ബി.എ. (സി.ബി.സി.എസ്‌.എസ്‌.) സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷയുടെ കഥകളി - ചെണ്ട, മദ്ദളം പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ അഞ്ചു മുതല്‍ ഏഴു വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പരീക്ഷാഫലം

2018 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. മോളിക്യുലര്‍ ബയോളജി ആന്‍ഡ്‌ ജെനറ്റിക്‌ എഞ്ചിനീയറിങ്‌ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 12 വരെ അപേക്ഷിക്കാം.

2017 ഒക്‌ടോബറില്‍ നടത്തിയ ആറാം സെമസ്‌റ്റര്‍ ബി.എ. എല്‍.എല്‍.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ്‌ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 14 വരെ അപേക്ഷിക്കാം.

2017 ഒക്‌ടോബറില്‍ നടത്തിയ ആറാം സെമസ്‌റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്‌സ്‌, ബി.കോം എല്‍.എല്‍.ബി. ഓണേഴ്‌സ്‌ പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 14 വരെ അപേക്ഷിക്കാം.

കേരള

പരീക്ഷാഫലം

2017 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ ബി.സി.എ -കരിയര്‍ റിലേറ്റഡ്‌ സി.ബി.സി.എസ്‌.എസ്‌ (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ ആറ്‌.

2017 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ ബി.വോക്‌ (സോഫ്‌റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്‌) (റഗുലര്‍ 2016 അഡ്‌മിഷന്‍, ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി 2015 അഡ്‌മിഷന്‍, സപ്ലിമെന്ററി 2014 അഡ്‌മിഷന്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലൈ ആറ്‌ വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എം.ബി.എ സപ്ലിമെന്ററി പരീക്ഷാകേന്ദ്രങ്ങള്‍

വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം തീയതി തുടങ്ങുന്ന രണ്ടാം സെമസ്‌റ്റര്‍ എം.ബി.എ സപ്ലിമെന്ററി പരീക്ഷക്ക്‌ പാളയം എസ്‌.ഡി.ഇ, കൊല്ലം മുളങ്കാടകം യു.ഐ.ടി, ചേര്‍ത്തല എസ്‌.എന്‍.കോളജ്‌ കേന്ദ്രങ്ങളാണ്‌. ഹാള്‍ടിക്കറ്റ്‌ അതത്‌ പരീക്ഷാകേന്ദ്രങ്ങളില്‍നിന്നും ലഭിക്കും.

പരീക്ഷ മാറ്റിവച്ചു

19 ന്‌ ആരംഭിക്കുന്ന രണ്ടാം സെമസ്‌റ്റര്‍ എം.എ.എസ്‌.എല്‍.പി. (സി.ബി.സി.എസ്‌.എസ്‌ സ്‌ട്രീം) പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കുന്നതാണ്‌.

എം.എസ്‌.സി. ഇലക്‌ട്രോണിക്‌സ്‌ പ്രാക്‌ടിക്കല്‍

2018 മാര്‍ച്ചില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. ഇലക്‌ട്രോണിക്‌സ്‌ പരീക്ഷയുടെ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ 11, 12 തീയതികളില്‍ അതതുകോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ കോളജിലും സര്‍വകലാശാല വെബ്‌സൈറ്റിലും ലഭിക്കും.

ബി.എഡ്‌(ഓണ്‍ലൈന്‍)പരീക്ഷാഫലം

2018 മേയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ഓണ്‍ലൈന്‍ ബി.എഡ്‌ (2015 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

വൈവ പരീക്ഷ

ഗണിതശാസത്രപഠനവകുപ്പ്‌ വിദ്യാര്‍ത്ഥികളുടെ (2016-2018 ബാച്ച്‌ ) വൈവ പരീക്ഷ ആറിന്‌ രാവിലെ 10 മണിക്ക്‌ പഠനവകുപ്പില്‍ നടക്കും.

എം.ബി.എ (ഈവനിങ്‌ റഗുലര്‍) പ്രവേശനം

2018-20 ബാച്ചിലേക്കുളള എം.ബി.എ (ഈവനിംഗ്‌ റഗുലര്‍) കോഴ്‌സിന്റെ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Friday 01 Jun 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW