Tuesday, February 19, 2019 Last Updated 30 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 31 May 2018 03.33 PM

വേദനയുമായി എത്തിയ അതിഥി

'''ഒരിക്കലും പ്രതീക്ഷിക്കാതെ ജീവിതത്തിലേക്കുവന്ന അര്‍ബുദത്തിന്റെ തീരാവേദനയെക്കുറിച്ച് ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ ശ്രീകുമാര്‍...''
uploads/news/2018/05/221814/sobhasreekumar310518.jpg

അമ്പിളിചേട്ടന് അപകടം ഉണ്ടാകുന്നതിന് നാലു വര്‍ഷം മുന്‍പാണ് എനിക്ക് ക്യാന്‍സറാണെന്നറിയുന്നത്. ഒരിക്കല്‍ ഞങ്ങള്‍ കുടുംബസമേതം ഒരു വിദേശയാത്ര നടത്തിയിരുന്നു.

ആ യാത്രയ്ക്കിടയിലാണ് ചെറിയ വേദനയുടെ രൂപത്തില്‍ പ്രതീക്ഷിക്കാത്ത ഒരു അതിഥി ശരീരത്തില്‍ കടന്നുകൂടിയെന്നറിയുന്നത്. ഇടയ്ക്കിടയ്ക്ക് കൈ പൊക്കുമ്പോഴൊക്കെ ഒരു വേദന.

അമ്പിളിചേട്ടന്‍ ഹോസ്പിറ്റലില്‍ പോകാമെന്നു പറഞ്ഞെങ്കിലും ഞാന്‍ കൂട്ടാക്കിയില്ല. പിന്നെയും വേദന കൂടിവരുന്നു എന്നുതോന്നിയപ്പോള്‍ മകള്‍ പാര്‍വ്വതിയേയും കൂട്ടി ആശുപത്രിയില്‍ പോയി. നീര്‍ക്കെട്ടായിരിക്കുമെന്നു കരുതി ഫിസിയോ തെറാപ്പിയൊക്കെ ചെയ്തു.

പിന്നെയും കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ചെറിയ തടിപ്പുപോലെ തൊന്നി. അപ്പോള്‍ തിരുവനന്തപുരത്ത് പി. ആര്‍. എസ് ഹോസ്പിറ്റലിലെ ഡോ.ബാലയെ പോയി കണ്ടു. ഒരാഴ്ചത്തേക്ക് ഗുളിക തന്നു.

പക്ഷേ വേദന മാറുന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം എന്റെ അനുജത്തിയേയും പാര്‍വതിയേയും കൂട്ടി വീണ്ടും ബാല ഡോക്ടറുടെ അടുത്ത് പോയി. ടെസ്റ്റ് ചെയ്തപ്പോഴാണറിയുന്നത് ക്യാന്‍സറാണെന്ന്.

അപ്പോള്‍തന്നെ അമ്പിളിച്ചേട്ടനെ വിവരമറിയിച്ചു. അദ്ദേഹം ഉടനെതന്നെ ഹോസ്പിറ്റലില്‍ വന്നു. നാലാം ദിവസം ഓപ്പറേഷന്‍. സര്‍ജറിക്ക് കയറുന്നതിന് മുന്‍പ് അമ്പിളിച്ചേട്ടന്‍ ഡോക്ടറോട് പറയുന്നത് കേട്ടു. ''അവളെ എനിക്ക് തിരിച്ചു കിട്ടിയേ പറ്റൂ. ഏറ്റവും നല്ല ചികിത്സ ശോഭയ്ക്ക് കൊടുക്കണം. എത്രപണം വേണമെങ്കിലും മുടക്കാം.'' എന്ന്.

പിന്നെ ആര്‍.സി.സിയില്‍ റേഡിയേഷനും കീമോ തെറാപ്പിയും ചെയ്തു. അമ്പിളിച്ചേട്ടന്‍ കൂടെ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചുവന്നത്.

**** ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW