Wednesday, December 19, 2018 Last Updated 37 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 30 May 2018 04.03 PM

കുട്ടികളുടെ ആരോഗ്യത്തിന് ഹെല്‍ത്തി സ്‌നാക്‌സുകള്‍

''കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്തുന്ന ഭക്ഷണങ്ങളായിരിക്കണം അവര്‍ക്കായി തിരഞ്ഞെടുക്കാന്‍. കുട്ടികള്‍ക്ക് എളുപ്പത്തില്‍ തയാറാക്കി നല്‍കാവുന്ന ഹെല്‍ത്തി സ്‌നാക്‌സുകള്‍''
uploads/news/2018/05/221487/fodhelth300518.jpg

സമയം തെറ്റിയുള്ള ഭക്ഷണരീതിയും ഇടയ്ക്കിടെ പായ്ക്കറ്റ് ഫുഡ് കഴിക്കുന്നതും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്തുന്ന ഭക്ഷണങ്ങളായിരിക്കണം അവധിക്കാലത്ത് അവര്‍ക്കായി തിരഞ്ഞെടുക്കാന്‍. കുട്ടികള്‍ക്ക് എളുപ്പത്തില്‍ തയാറാക്കി നല്‍കാവുന്ന പത്ത് ഹെല്‍ത്തി സ്‌നാക്‌സുകള്‍.

1. വെജ് ഓട്‌സ് കട്‌ലറ്റ്


1. ഓട്‌സ് - 1 കപ്പ്
2. ഒലിവ് ഓയില്‍- 2 ടേബിള്‍ സ്പൂണ്‍
3. സവാള (ചെറുതായി അരിഞ്ഞത്) -1 എണ്ണം
4. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -2 ടീസ്പൂണ്‍
കാരറ്റ് ചെറുതായി അരിഞ്ഞത് - അരക്കപ്പ്
ചീര അരിഞ്ഞത് - അരക്കപ്പ്
കാപ്‌സികം - അരക്കപ്പ്
5. കുരുമുളക് പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
ഗരം മസാല - കാല്‍ ടീസ്പൂണ്‍
6. ഉപ്പ് - പാകത്തിന്
7. മുട്ട - 1 എണ്ണം
8. റൊട്ടിപൊടി - അരക്കപ്പ്

തയാറാക്കുന്ന വിധം


ഒരു കപ്പ് ഓട്‌സിലേക്ക് കാല്‍ കപ്പ് വെള്ളം ഒഴിച്ച് നനച്ചു വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് 2-3 മിനിറ്റ് വഴറ്റുക. ഇതിലേക്ക് അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ക്കുക. നനച്ചു വച്ചിരിക്കുന്ന ഓട്‌സും പാകത്തിനു ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം വാങ്ങി വയ്ക്കുക. ഇതിലേക്ക് റൊട്ടിപ്പൊടിയും മുട്ടയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കൈകളില്‍ എണ്ണ പുരട്ടി തയാറാക്കി വച്ചിരിക്കുന്നതില്‍ നിന്നും കുറച്ചായി എടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ പരത്തി നോണ്‍സ്റ്റിക് പാനില്‍ വറുത്തെടുക്കുക.
uploads/news/2018/05/221487/fodhelth300518a.jpg

2. ചക്ക അട


1.വരിക്ക ചക്ക (കുരു കളഞ്ഞത് ) -3 കപ്പ്
2.ശര്‍ക്കര പാനി - ഒന്നേകാല്‍ കപ്പ്
3.ചുവന്ന അവല്‍ നനച്ചത ്- അരക്കപ്പ്
അണ്ടിപ്പരിപ്പ്- അര ടേബിള്‍ സ്പൂണ്‍
കറുത്ത എള്ള്- കാല്‍ ടീസ്പൂണ്‍
4.ഏലയ്ക്ക പൊടിച്ചത്- ഒന്നര ടീസ്പൂണ്‍
5.അരിമാവ്- 3 കപ്പ്
6.നെയ്യ് - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ചക്ക നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി അതിലേക്ക് ചക്ക ചേര്‍ത്ത് വഴറ്റുക. ശര്‍ക്കര പാനി അല്‍പമായി ചേര്‍ത്ത് അടിക്കു പിടിക്കാതെ ചെറു തീയില്‍ ഇളക്കുക. അരിമാവും ഒരു ടീസ്പൂണ്‍ ഏലയ്ക്ക പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഉരുളകളാക്കി വാട്ടി ചെറു കഷ്ണങ്ങളാക്കിയ വാഴയിലയില്‍ വച്ച് കൈകൊണ്ട് പരത്തുക. ഇതിലേക്ക് മൂന്നാമത്തെ ചേരുവയില്‍ അര ടീസ്പൂണ്‍ ഏലയ്ക്ക പൊടിയും ചേര്‍ത്തത് നിരത്തി ഇല മടക്കി ആവിയില്‍ 15 മിനിറ്റ് വേവിച്ചെടുക്കുക.

3. ഖജൂര്‍ ബോള്‍


1. കടലപ്പരിപ്പ് - 200 ഗ്രാം
2.ഈന്തപ്പഴം (കുരു കളഞ്ഞ് ചൂടുവെള്ളത്തില്‍ കുതിര്‍ത്തത്)- 350 ഗ്രാം
3.കശുവണ്ടിപ്പരിപ്പ് വറുത്തത് -50 ഗ്രാം
4.ദോശമാവ് - അരക്കപ്പ്
5.എണ്ണ (വറുക്കാന്‍)- ആവശ്യത്തിന്

തയാറാക്കുന്ന വിധം


കടലപരിപ്പ് വേവിച്ച് വെള്ളം വറ്റിച്ച് തരുതരുപ്പായി പൊടിച്ചെടുക്കുക. ഈന്തപ്പഴം മിക്‌സിയില്‍ അരച്ചെടുത്ത് വേവിച്ച പരിപ്പും കശുവണ്ടിപ്പരിപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചെറുനാരങ്ങ വലുപ്പമുള്ള ഉരുളകളാക്കുക. ഓരോ ഉരുളയും ദോശമാവില്‍ മുക്കി ചൂടായ എണ്ണയില്‍ ബ്രൗണ്‍ നിറമാകുന്ന പാകത്തില്‍ വറുത്തെടുക്കുക.
uploads/news/2018/05/221487/fodhelth300518b.jpg

4. കിണ്ണത്തപ്പം


1.പച്ചരി -1 കപ്പ് (8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
2.ചോറ് - 1 കപ്പ്
3.തേങ്ങ - 1 കപ്പ്
4.തേങ്ങാവെള്ളം- 1 കപ്പ്
5.ശര്‍ക്കരപാനി - അരക്കപ്പ്
6.ഉപ്പ് - പാകത്തിന്
7.അണ്ടിപ്പരിപ്പ് - 5 എണ്ണം
8.ഉണക്കമുന്തിരി - 5 എണ്ണം

തയാറാക്കുന്ന വിധം


1 മുതല്‍ 4 വരെയുള്ള ചേരുവകള്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് 5 മണിക്കൂര്‍ വരെ വയ്ക്കുക. അരച്ചു വച്ചിരിക്കുന്ന മാവിലേക്ക് ശര്‍ക്കരപാനിയും പാകത്തിനു ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി പാത്രത്തിന്റെ കാല്‍ഭാഗം വരെ മാത്രം മാവ് ഒഴിച്ച് ആവിയില്‍ വേവിക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും കൊണ്ട് അലങ്കരിച്ച് ചെറിയ കഷ്ണങ്ങളാക്കി വിളമ്പാം.
uploads/news/2018/05/221487/fodhelth300518c.jpg

5. സോയ ചങ്ക്‌സ് പക്കാവട


1. സോയ ചങ്ക്‌സ്- 1 കപ്പ്
2. തൈര് - അരക്കപ്പ്
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - അര ടീസ്പൂണ്‍
നാരങ്ങനീര് - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
3. എണ്ണ - 2 ടീസ്പൂണ്‍
4. റൊട്ടിപ്പൊടി - അര ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു കപ്പ് സോയാ ചങ്ക്‌സ് വേവിച്ചെടുക്കുക. ശേഷം സോയാ ചങ്ക്‌സില്‍ നിന്നും വെള്ളം നന്നായി പിഴിഞ്ഞ് കളയുക. സോയാ ചങ്ക്‌സിലേക്ക് രണ്ടാമത്തെ ചേരുവകള്‍ യോജിപ്പിച്ച് നന്നായി പുരട്ടിപ്പിടിപ്പിക്കുക. ഏകദേശം 4 മണിക്കൂര്‍ വരെ വയ്ക്കുക. പുരട്ടി വച്ചിരിക്കുന്ന സോയാ ചങ്ക്‌സ് റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് നോണ്‍സ്റ്റിക് പാനില്‍ വറുത്തെടുക്കുക.
uploads/news/2018/05/221487/fodhelth300518d.jpg

6. പയര്‍ വിളയിച്ചത്


1. അരിപ്പൊടി - അരക്കപ്പ്
2. ചെറുപയര്‍ വേവിച്ചത് - അരക്കപ്പ്
3. ശര്‍ക്കരപാനി - കാല്‍ കപ്പ്
4. ഏലയ്ക്ക പൊടി - കാല്‍ ടീസ്പൂണ്‍
5. തേങ്ങ ചിരകിയത് - 2 ടേബിള്‍ സ്പൂണ്‍
6. ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


രണ്ടുമുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി വിളയിച്ചെടുക്കുക. ഒരു കപ്പ് വെള്ളത്തില്‍ പാകത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. അരിപ്പൊടിയിലേക്ക് ആവശ്യത്തിന് തിളപ്പിച്ച വെള്ളം ചേര്‍ത്ത് നന്നായി കുഴച്ച് എടുക്കുക. ഇതില്‍നിന്നും കുറച്ച് മാവ് വീതം എടുത്ത് കൈ വെള്ളയില്‍ വച്ച് പരത്തി വിളയിച്ച് വച്ചിരിക്കുന്ന പയര്‍ അതിനുള്ളിലാക്കി ഉരുട്ടിയെടുത്ത് ആവിയില്‍ വേവിച്ചെടുക്കാം.

7. ബ്രഡ് സമൂസ


1.ഗോതമ്പ് ബ്രഡ് - 6 എണ്ണം
2.സവാള ചെറുതായി - അരിഞ്ഞത് അരക്കപ്പ്
3.ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - 2 എണ്ണം
4.ഗ്രീന്‍ പീസ് മുളപ്പിച്ചത് - 5 ടേബിള്‍സ്പൂണ്‍
5.മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
6.എണ്ണ (വറുക്കാന്‍) - ആവശ്യത്തിന്

തയാറാക്കുന്ന വിധം


അരികുകള്‍ മുറിച്ച് മാറ്റിയ ബ്രഡ് ചപ്പാത്തി റോള്‍ ഉപയോഗിച്ച് കനം കുറച്ച് പരത്തി വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ് ചേര്‍ത്ത് 3 മിനിറ്റ് വേവിക്കുക. ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് യോജിപ്പിക്കുക. പരത്തിവച്ചിരിക്കുന്ന ബ്രഡിലേക്ക് ഉരുളക്കിഴങ്ങ് കൂട്ട് ചേര്‍ത്ത് കോണോടു കോണ്‍ മടക്കി അരികുകള്‍ വെള്ളം ഉപയോഗിച്ച് ചേര്‍ത്ത് വച്ച് ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.
uploads/news/2018/05/221487/fodhelth300518e.jpg

8. റാഗി ലഡു


1.റാഗിപ്പൊടി - 1 കപ്പ്
2.നെയ്യ് - ഒന്നര ടേബിള്‍സ്പൂണ്‍
3.ശര്‍ക്കര - അരക്കപ്പ്
തേങ്ങ ചുരണ്ടിയത് - കാല്‍കപ്പ്
ഏലയ്ക്ക പൊടി - കാല്‍ ടീസ്പൂണ്‍
4.പാല്‍ - കാല്‍കപ്പ്
5.അണ്ടിപ്പരിപ്പ്, ബദാം - 8-10 എണ്ണം വറുത്തത്

തയാറാക്കുന്ന വിധം


ശര്‍ക്കര നന്നായി മിക്‌സിയില്‍ പൊടിച്ച് വയ്ക്കുക. ചൂടാക്കിയ നെയ്യില്‍ റാഗി വറുത്തശേഷം മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പാല്‍ കുറച്ചായി ചേര്‍ത്ത് ഇളക്കികൊണ്ടിരിക്കുക. വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ബദാമും ചേര്‍ത്ത് 3 മിനിറ്റ് വരെ ചെറുതീയില്‍ വേവിച്ച ശേഷം ചെറു നാരങ്ങ വലിപ്പമുള്ള ഉരുളകളാക്കുക.

9. കാരറ്റ് ബജി


1.കാരറ്റ് - 2 എണ്ണം
2.കടലമാവ് - ഒന്നേകാല്‍ കപ്പ്
3.മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
4.മുളക്‌പൊടി - 1 ടീസ്പൂണ്‍
5.കുരുമുളക്‌പൊടി - അരടീസ്പൂണ്‍
6.കായംംം - ഒരു നുള്ള്
7.ഉപ്പ് - പാകത്തിന്
8.എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


കാരറ്റ് തൊലി കളഞ്ഞ് നീളത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കുക. നോണ്‍സ്റ്റിക് പാനിലേക്ക് കാരറ്റ് ചേര്‍ത്ത് എണ്ണ ചേര്‍ക്കാതെ ആവശ്യത്തിന് ഉപ്പ് വിതറി ഇരുവശങ്ങളും ചൂടാക്കുക. 2 മുതല്‍ 7 വരെയുള്ള ചേരുവകളില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിലേക്ക് കാരറ്റ് മുക്കി എണ്ണയില്‍ വറുത്തെടുക്കുക.
uploads/news/2018/05/221487/fodhelth300518f.jpg

10. ബ്രൗണ്‍ ബ്രഡ് സാന്‍ഡ്‌വിച്ച്


1. ഗോതമ്പ് റൊട്ടി - 4 എണ്ണം
2. തക്കാളി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
കാപ്‌സിക്കം - 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് - 1 എണ്ണം
ഉപ്പ് - പാകത്തിന്
കുരുമുളക് പൊടി - അരടീസ്പൂണ്‍
3. മുട്ട - 2 എണ്ണം
4. എണ്ണ - 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവകള്‍ 2 - 3 മിനിറ്റ് വഴറ്റുക. അതിലേക്ക് മുട്ട ചിക്കി എടുക്കുക. രണ്ടു റൊട്ടികള്‍ക്കിടയില്‍ ഈ കൂട്ട് ചേര്‍ത്ത് എണ്ണ തടവിയ പാനില്‍ മൊരിച്ചെടുക്കുക.

തയ്യിബ ടി.എസ്.
ഡയറ്റിഷന്‍
ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ്
ഹോസ്പിറ്റല്‍, കൊല്ലം

Ads by Google
Wednesday 30 May 2018 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW