Thursday, September 20, 2018 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 30 May 2018 11.01 AM

പാവങ്ങളുടെ ആച്ചിയമ്മ ഇനി ഇല്ല; യാത്രയായത് നല്ല ശമരിയാക്കാരി

uploads/news/2018/05/221423/aachiyamma.jpg

കണ്ടനാട്: പാവങ്ങളുടെ അമ്മ എന്നായിരുന്നു മദര്‍ സുപ്പീരിയര്‍ സൂസന്‍ കുരുവിള കണ്ടനാട് ഗ്രാമവാസികളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്.ഇന്നലെ നിര്യാതയായ ആച്ചിയമ്മ എന്ന മദര്‍ സൂസന്‍ നാട്ടുകാരുടെ ആ വിളിപ്പേരിന് അനുയോജ്യമായ വിധത്തിലായിരുന്നു ജീവിച്ചിരുന്നത്.

1973ല്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയില്‍ തിരുമേനിയുടെ നാമത്തില്‍ മാര്‍ ഗ്രീഗോറിയോസ് ആശ്രമം സ്ഥാപിക്കുമ്പോള്‍ മദറിന്റെ ഉദ്ദേശ്യം നിരന്തരമായ പ്രാര്‍ഥനയും സാധുജനസേവനവുമായിരുന്നു. നൂറുകണക്കിന് അഗതികളും നിര്‍ധനരും മദറിന്റെ സ്‌നേഹവായ്പ്പുകളും സേവനങ്ങളും അനുഭവിച്ചറിഞ്ഞവരാണ്.

തിരുവല്ല വളഞ്ഞവട്ടം തൈക്കടവ് വീട്ടില്‍ കുരുവിളയുടെയും തങ്കമ്മയുടെയും മകളായ കുഞ്ഞമ്മ ചെറുപ്പത്തിലേ തന്നെ പരുമല തിരുമേനിയുടെ വിശുദ്ധ ജീവിതം മാതൃകയാക്കി ജീവിച്ച ബാലികയായിരുന്നു. പരുമല തിരുമേനിയുടെ നിയമോപദേഷ്ടാവായിരുന്ന തൈക്കടവില്‍ വര്‍ഗീസ് വക്കീലിന്റെയും ഇലഞ്ഞിക്കല്‍ ആച്ചിയമ്മയുടെയും കൊച്ചുമകളായ കുഞ്ഞമ്മക്ക് 13 വയസുള്ളപ്പോള്‍ മുത്തശ്ശിയുടെ ഇലഞ്ഞിക്കല്‍ വീട്ടില്‍ താമസിക്കുന്ന സമയത്ത് ഒരു ദുഃഖ വെള്ളിദിനത്തില്‍ ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ കൂടുതല്‍ ആത്മീയതയിലേക്ക് പ്രവേശിച്ച കുഞ്ഞമ്മയെ കുറിച്ചി ബാവായാണ് സൂസന്‍ എന്ന പേര് നല്‍കി നിത്യവ്രത ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

കണ്ടനാട്ടില്‍ വേഴപ്പറമ്പിലെ ശാന്ത സുന്ദരമായ സ്ഥലത്ത് പരുമല തിരുമേനിയുടെ നാമത്തില്‍ ആശ്രമം സ്ഥാപിച്ച മദര്‍ സൂസന്‍ വ്രതവും പ്രാര്‍ഥനയും കൈവിടാതെ സാധുജന സേവനത്തിലും നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലും അതീവ തല്‍പ്പരയായിരുന്നു. ഇന്നലെ രാവിലെ മദറിന്റെ മരണവാര്‍ത്ത മാത്യൂസ് റമ്പാന്‍ ആശ്രമത്തില്‍ അറിയിക്കുമ്പോള്‍ അന്തേവാസികളും ബന്ധുക്കളും കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു.

Ads by Google
Wednesday 30 May 2018 11.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW