Wednesday, June 19, 2019 Last Updated 50 Min 58 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 30 May 2018 02.10 AM

ആദ്യ ചുവടുകള്‍ പിഴയ്‌ക്കരുത്‌

uploads/news/2018/05/221388/bft1.jpg

ഒരു പുതിയ അധ്യയന വര്‍ഷം കൂടി എത്തിക്കഴിഞ്ഞു. നവ പ്രതീക്ഷകളും പ്രതിജ്‌ഞകളും ഒപ്പം ആശങ്കകളുമായി കുട്ടികള്‍ വീണ്ടും വിദ്യാലയങ്ങളിലേക്ക്‌. കാലവര്‍ഷം ഇക്കൊല്ലം കൃത്യസമയത്തിന്‌ ഒരാഴ്‌ച മുന്‍പുതന്നെ എത്തി. ഓര്‍മകളില്‍ ആ പഴയ മഴക്കാലം തെളിഞ്ഞുവരുന്നു.
മാതാ പിതാ ഗുരു ദൈവം എന്നിങ്ങനെയാണു മലയാളിയുടെ പുരാതനമായ ബഹുമാനശ്രേണി. ഗുരുതുല്യം ബഹുമാനിക്കുക എന്നത്‌ ഒരാള്‍ക്കു നല്‍കാവുന്ന പരമാവധി ആദരവായാണു കണക്കാക്കുന്നത്‌. ഗുരുവിന്റെ അനുഗ്രഹവും സ്‌നേഹവും സമഞ്‌്ജസിച്ച ഗുരുത്വം ലഭിക്കാത്തവന്‍ രക്ഷപ്പെടില്ലെന്നാണു പൊതുവായ കാഴ്‌ചപ്പാട്‌. മലയാളി ഇന്നു നിലനില്‍ക്കുന്നതും പുരോഗമിക്കുന്നതും ശക്‌തമായ വിദ്യാഭ്യാസ അടിത്തറ ഒന്നുകൊണ്ടു മാത്രമാണെന്നുതന്നെ പറയാം.

കേരളം വിദ്യാഭ്യാസ രംഗത്ത്‌, രാജ്യത്തെ ഇതര സംസ്‌ഥാനങ്ങളെ അപേക്ഷിച്ച ഏറെ മുന്നിലാണെന്നു പറയേണ്ടതില്ലല്ലോ. ഈ മേല്‍ക്കൈ നമുക്കു നിലനിര്‍ത്താനുമാകും. നിലവിലുള്ള സര്‍ക്കാര്‍ വന്നശേഷം വിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങളുണ്ടാകുന്നു. പുതിയ സാങ്കേതിക വിദ്യകളും മറ്റും സംയോജിപ്പിച്ച്‌ കൊണ്ട്‌ വിദ്യാഭ്യാസ രംഗവും മാറ്റത്തിന്റെ പാതയിലാണെന്നത്‌ ശുഭോദര്‍ക്കമാണ്‌. പൊതുവിദ്യാലയങ്ങളിലേക്കു കൂടുതല്‍ കുട്ടികളെത്തുന്നതു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം സമൂഹം ഏറ്റെടുത്തതിന്റെ തെളിവായി സര്‍ക്കാര്‍ ചുണ്ടിക്കാട്ടുന്നു. നാളത്തെ പൗരന്മാരാണ്‌ ഇന്നത്തെ കുട്ടികള്‍. അവരുടെ പാഠ്യ, പാേഠ്യതര കാര്യങ്ങളില്‍ സര്‍ക്കാര്‍ താല്‍പ്പര്യമെടുക്കുന്നതും നാളെ ഭരണയന്ത്രം തിരിക്കാന്‍ പ്രാപ്‌തരാക്കുന്നതും അഭിനന്ദനാര്‍ഹം തന്നെയാണ്‌.

***** കൂണുപോലെ പ്രീപ്രൈമറി സ്‌കൂളുകള്‍

ഒരു പ്രധാനകാര്യം പറയാതെ വയ്യ. വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞമെന്നാല്‍ വിദ്യാഭ്യാസ മേഖലയിലെ ദുഷ്‌പ്രവണതകളെ നിയന്ത്രിക്കുക കൂടിയാണ്‌. ആര്‍ക്കും എവിടെയും എങ്ങനെയും എപ്പോഴും തുടങ്ങാവുന്ന സ്‌ഥാപനമാണിന്നു പള്ളിക്കൂടം. ഇതിനൊരു നിയന്ത്രണം വരേണ്ടതാണ്‌. സ്വകാര്യമേഖലയില്‍ സ്‌കൂളുകള്‍ വേണ്ടെന്നല്ല പറയുന്നത്‌. യാതൊരുവിധ മാനദണ്ഡവും പാലിക്കാതെയാണു നാട്ടിലെമ്പാടും പ്രീപ്രൈമറി വിദ്യാലയങ്ങള്‍ സ്‌ഥാപിക്കപ്പെടുന്നത്‌. ഇത്‌ ആശാസ്യമല്ല.

കുട്ടികളുടെ മനഃശാസ്‌ത്രരീതി അവലംബിച്ചുള്ള അധ്യയന രീതികള്‍, യോഗ്യരായ അധ്യാപകര്‍, ഉചിതമായ പഠനസാമഗ്രികള്‍, സൗകര്യപ്രദമായ ക്ലാസ്‌ മുറികള്‍ ഇതൊന്നുമില്ലാതെയാണു ഈ മേഖലയില്‍ കൂണുപോലെയാണ്‌ സ്‌ഥാപനങ്ങള്‍ വരുന്നത്‌. അടുത്തകാലത്ത്‌ സംസ്‌ഥാന സര്‍ക്കാര്‍ ഇത്തരം സ്‌കൂളുകളെ നിയന്ത്രിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ എതിര്‍പ്പും സമ്മര്‍ദ്ദവും മൂലം സര്‍ക്കാര്‍ പിന്നോട്ടുപോയി.
അഞ്ചു വയസിനു മുന്‍പ്‌ നല്‍കുന്ന വിദ്യാഭ്യാസത്തിനു വളരെയേറെ പ്രാധാന്യമുണ്ട്‌. ഈ പ്രായത്തില്‍ ലഭിക്കുന്ന അറിവ്‌ കുട്ടിയുടെ തലച്ചോറില്‍ പതിയുന്ന ആദ്യ വിവരങ്ങളാണ്‌. ഇതാണ്‌ അവരെ മുന്നോട്ടു നയിക്കുന്നത്‌. പ്രാഥമികവിവരങ്ങള്‍ പിഴച്ചാല്‍ വിദ്യാഭ്യാസം കൊണ്ട്‌ പിന്നെന്തു പ്രയോജനം? പള്ളിക്കൂടങ്ങള്‍ സ്‌ഥാപിക്കുന്നതില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരണം.

***** അക്ഷരം ഉറച്ചില്ലെങ്കില്‍ എന്തു പ്രയോജനം

വിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങളുണ്ടായിട്ടും നമ്മുടെ കുട്ടികളില്‍ പലര്‍ക്കും പത്താം തരത്തിലെത്തിയാലും മലയാള അക്ഷരങ്ങള്‍ തെറ്റുകൂടാതെ എഴുതാനോ പറയാനോ കഴിയുന്നില്ല എന്ന യാഥാര്‍ഥ്യവും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്‌.
ചെറിയക്ല ാസുകളില്‍ സ്വായത്തമാകേണ്ട അക്ഷരങ്ങള്‍, ഉച്ചാരണങ്ങള്‍ തുടങ്ങിയവ പഠിച്ചെന്ന്‌ ഉറപ്പുവരുത്താതെ ഏഴാം ക്ലാസ്‌ കടത്തിവിടുന്നതല്ലേ ഇതിനു പ്രധാന കാരണം. ഹൈസ്‌കൂളില്‍ എത്തിയാല്‍ പിന്നെ തനിക്ക്‌ എഴുത്തും വായനയും അറിയില്ലെന്ന്‌ ആരോടെങ്കിലും പറയാന്‍ കുട്ടിക്കു കഴിയില്ല. എല്ലാം അറിയാം എന്ന രീതിയില്‍ നടക്കും.ക്ല ാസില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പഠിക്കാന്‍ കഴിയാതെ വരുന്നു. കുട്ടികളുടെ ശ്രദ്ധയും പ്രവര്‍ത്തനവും വേറെ മേഖലയിലേക്കു തിരിയുകയും ചെയ്യും.

എസ്‌.എസ്‌.എല്‍.സി പരീക്ഷക്ക്‌ 100 % വിജയം നേടുന്നതിനായി കതിരില്‍ വളംവയ്‌ക്കുന്നതുപോലെ മോട്ടിവേഷന്‍ക്ല ാസുകള്‍, നൈറ്റ്‌ക്ല ാസുകള്‍ അങ്ങ െപലതും. എഴുത്തും വായനയും അറിയാത്തവര്‍ക്ക്‌ എന്തു മോട്ടിവേഷന്‍ക്ല ാസ്‌.! ഒരു ദിവസം ഒരു കുട്ടി എനിക്കൊരു അപേക്ഷ തന്നു. പ്‌ളസ്‌ ടു കഴിഞ്ഞ കുട്ടിയാണ്‌. മലയാളത്തിലുള്ള അപേക്ഷയില്‍ ഒന്നിലധികം അക്ഷരത്തെറ്റുകള്‍. നാലഞ്ച്‌ വര്‍ഷമായി നൂറുശതമാനം എസ്‌.എസ്‌.എല്‍.സി. വിജയം നേടുന്ന സ്‌കൂളിലാണത്രേ ആ കുട്ടി പഠിച്ചത്‌. എസ്‌.എസ്‌.എല്‍.സിക്കു നൂറു ശതമാനം വിജയം നേടാന്‍ ശ്രമിക്കുന്നതിന്റെ പത്തു ശതമാനം ചെറിയക്ല ാസുകളില്‍ ചെയ്‌താല്‍ അതാകും കുട്ടികള്‍ക്കു ഗുണകരം.

ചൊട്ടയിലെ ശീലം ചുടലവരെ എന്നാണാലോ പഴമൊഴി. താഴ്‌ന്നക്ല ാസ്‌ മുതല്‍ പഠിക്കാന്‍ പിന്നോട്ടുള്ള വിദ്യാര്‍ഥികളുടെ പട്ടിക തയാറാക്കി അവര്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കി പഠനനിലവാരം ഉയര്‍ത്താന്‍ കഴിയും. ഹൈസ്‌കൂള്‍ കുട്ടികളുടെ പഠനത്തിനു എത്രമാത്രം പ്രാധാന്യം നല്‍കുന്നുവോ അതുപോലെയോ അതിലേറെയോ ഗൗരവം ഏറ്റവും ചെറിയക്ല ാസുകളിലെ കുട്ടികള്‍ക്കു നല്‍കണം. നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യസം കൊണ്ട്‌ ലഭിക്കുന്ന വിരലിലെണ്ണാവുന്ന ഗുണങ്ങളില്‍ ഏറ്റവും വലുതാണ്‌ എഴുതാനും വായിക്കാനും പഠിക്കുകയെന്നത്‌.

12 വര്‍ഷം തുടര്‍ച്ചയായി സ്‌കൂളില്‍ പോയിട്ട്‌ അതിന്‌ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തു നേട്ടം. അടുത്തകാലത്ത്‌ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ഈ വിഷയത്തില്‍ പൊട്ടിത്തെറിച്ചതു നമ്മള്‍ കണ്ടതാണ്‌. ആരോടാണു മലയാളത്തിന്റെ പ്രിയ കവി രോഷംകൊണ്ടത്‌. തീര്‍ച്ചയായും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയാണ്‌. പരീക്ഷണങ്ങള്‍ കൊണ്ടുവരുന്നതൊന്നും കുട്ടികളുടെ അക്ഷര അറിവിനു ഗുണകരമാകുന്നില്ലെന്നാണോ മനസിലാക്കേണ്ടത്‌. രാജ്യാന്തര നിലവാരമുള്ള ഹൈടെക്‌ ക്ലാസ്‌ മുറികളിലിരുന്നു പഠിക്കുന്ന കുട്ടികള്‍ക്കു ശുദ്ധമലയാളം എഴുതാനറിയില്ലെങ്കില്‍, സ്‌ഫുടമായി മലയാളം പറയാനറിയില്ലെങ്കില്‍ എന്തു പ്രയോജനം. സര്‍ക്കാര്‍ മാത്രം പരിശ്രമിച്ചിട്ടു കാര്യമില്ല. ആ ദൗത്യം അധ്യാപകരും ഏറ്റെടുക്കണം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 30 May 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW