Tuesday, September 25, 2018 Last Updated 48 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 27 May 2018 01.46 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പി.എച്ച്‌.ഡി. പ്രവേശന പരീക്ഷ

2018-19 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്‌.ഡി. പ്രവേശന പരീക്ഷ ജൂണ്‍ രണ്ടിന്‌ കോട്ടയം സി.എം.എസ്‌. കോളജില്‍ രാവിലെ 10 മുതല്‍ ഒന്നു വരെ നടത്തും. ഹാള്‍ടിക്കറ്റുകള്‍ 28 മുതല്‍ ജൂണ്‍ ഒന്നു വരെ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

2017 ജൂലൈയില്‍ ഐ.ഐ.ആര്‍.ബി.എസില്‍ നടത്തിയ ആറാം സെമസ്‌റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ്‌ ഇന്റര്‍ഡിസിപ്ലിനറി മാസ്‌റ്റര്‍ ഓഫ്‌ സയന്‍സ്‌ - എം.എസ്‌.സി. (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

കേരള

പരീക്ഷ മാറ്റിവച്ചു

ജൂണ്‍ അഞ്ചിന്‌ ആരംഭിക്കേണ്ടിയിരുന്ന മൂന്നാം സെമസ്‌റ്റര്‍ ബി.ടെക്‌ (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 18 ലേക്ക്‌ മാറ്റി.

ബി.എസ്‌.സി പ്രാക്‌ടിക്കല്‍ പരീക്ഷ

ആറാം സെമസ്‌റ്റര്‍ ബി.എസ്‌.സി ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍), കെമിസ്‌ട്രി പ്രാക്‌ടിക്കല്‍ പരീക്ഷ ജൂണ്‍ 14ാം തീയതി നടത്തുന്നതാണ്‌. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

പ്രാക്‌ടിക്കല്‍ പരീക്ഷ, വൈവാ-വോസി

ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌ ബി.എസ്‌.സി ജ്യോഗ്രഫി പ്രാക്‌ടിക്കല്‍ പരീക്ഷയും വൈവാ-വോസിയും ജൂണ്‍ നാലു മുതല്‍ 13 വരെ അതാത്‌ കോളജുകളില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

എം.വി.എ പരീക്ഷകള്‍

മൂന്നാം സെമസ്‌റ്റര്‍, നാലാം സെമസ്‌റ്റര്‍ മാസ്‌റ്റര്‍ ഓഫ്‌ വിഷ്വല്‍ ആര്‍ട്‌സ്‌(എം.വി.എ) പരീക്ഷകള്‍ ജൂണ്‍ ഒന്നിന്‌ ആരംഭിക്കും.

ബിരുദ പ്രവേശനം: സി.ബി.എസ്‌.ഇ പാസായവര്‍ക്കും അപേക്ഷിക്കാം

ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലും (ഗവണ്‍മെന്റ്‌/എയ്‌ഡഡ്‌/സ്വാശ്രയ), യു.ഐ.റ്റി, ഐ.എച്ച്‌.ആര്‍.ഡി എന്നിവിടങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുളള 2018-19 വര്‍ഷത്തെ പ്രവേശനത്തിന്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള എല്ലാ കോളജുകളിലും 2018-19 വര്‍ഷം ബിരുദ പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ നടത്തും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ എല്ലാവരും തന്നെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്‌ സര്‍വകലാശാലയിലേക്ക്‌ അയയ്‌ക്കേണ്ടതില്ല.

Ads by Google
Sunday 27 May 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW