Wednesday, August 22, 2018 Last Updated 16 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 24 May 2018 02.03 PM

വനിതാ ജയില്‍ ഉദ്യോഗസ്ഥയും തടവുപുള്ളിയും തമ്മില്‍ ജയിലില്‍ പ്രണയം ; കുറ്റവാളിക്ക് ഓഫീസര്‍ പതിവായി നഗ്നചിത്രം അയച്ചുകൊടുത്തു ; പണിപോയിട്ടും വിട്ടില്ല...!!!

uploads/news/2018/05/219714/odd.jpg

ജയില്‍പുള്ളിയെ മോഹിപ്പിക്കാന്‍ അടിവസ്ത്രങ്ങളും നഗ്നഫോട്ടോകളും സെല്ലിലേക്ക് പതിവായി എത്തിക്കുമായിരുന്നെന്ന് വനിതാ ജയില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരേ ആരോപണം. ജയില്‍പുള്ളിയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്ന ആരോപണത്തില്‍ വനിതാ ജയില്‍ ഉദ്യോഗസ്ഥ ബാര്‍ബറാ ഡയര്‍ എന്ന 26 കാരിയാണ് വിചാരണ നേരിടുന്നത്. എച്ച്എംപി വിഞ്ചെസ്റ്റര്‍ ജയില്‍പുള്ളി സോള്‍ പവലുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായിട്ടാണ് ആരോപണം.

വിഞ്ചെസ്റ്റര്‍ ജയിലില്‍ 2017 ല്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. ഇരുവരും ബന്ധം തുടങ്ങിയ ശേഷം ജോലി രാജിവെച്ചിട്ടും പവലിന് കത്തുകള്‍ അയച്ചിരുന്നു എന്നും രണ്ടു വ്യാജപ്പേരില്‍ ജയില്‍പുള്ളിയില്‍ നിന്നും ഫോണ്‍കോള്‍ സ്വീകരിച്ചിരുന്നെന്നും ആരോപണമുണ്ട്. പവലിന്റെ വിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന തന്റെ സഹപ്രവര്‍ത്തകന്‍ മാത്യു പ്രിച്ചാര്‍ഡ് വഴി തന്റെ ലൈംഗികാവയവങ്ങളുടെയും മറ്റും ഫോട്ടോകളും അടിവസ്ത്രങ്ങളും മറ്റും ഹാംപ്‌ഷെയര്‍ ജയിലിലെ പവലിന്റെ സെല്ലില്‍ എത്തിച്ചിരുന്നു. ഇക്കാര്യം ചെയ്തിരുന്നതിന്റെ പേരില്‍ പ്രിച്ചാര്‍ഡും കേസിലാണ്.

അതേസമയം താന്‍ പവലിന് ഇവയെല്ലാം എത്തിച്ചു നല്‍കിയെന്ന ആരോപണം പ്രിച്ചാര്‍ഡ് തള്ളി. അതേസമയം പവറലും ഡയറും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നു പറയപ്പെടുന്ന 2017 ഫെബ്രുവരി 1നും ഏപ്രില്‍ 2 നും ഇടയില്‍ എച്ച് എംപി വിഞ്ച്‌സ്റ്റര്‍ ജയില്‍ ഓഫീസറായി ബാര്‍ബറയും പ്രിച്ചാര്‍ഡും ജോലി ചെയ്തതായി വിഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തിയിട്ടുണ്ട്. 17 വര്‍ഷം തടവിന് വിധിക്കപ്പെട്ട തടവുപുള്ളിയാണ് പവല്‍. ഡയര്‍ പതിവായി പവലിന്റെ പ്രിസണ്‍ വിംഗില്‍ ചെല്ലുമായിരുന്നെന്നും എ. കാര്‍ട്ട്‌റൈറ്റ് എന്ന വ്യാജപ്പേരില്‍ കത്ത് നല്‍കുമായിരുന്നു എന്നും ആരോപണമുണ്ട്.

ഹോളി ലാപ്പെല്ലി എന്ന പേരിലായിരുന്നു ജയില്‍പ്പുള്ളി ഡയറിനെ ഫോണ്‍ വിളിച്ചിരുന്നത്. കത്തും ടെലിഫോണ്‍കോളുകളും ജയില്‍ അധികൃതര്‍ സംശയിക്കാന്‍ തുടങ്ങിയതോടെ ഗവര്‍ണര്‍ മാര്‍ക്ക് ക്രീവന്‍ റെക്കോഡ് ചെയ്തിരുന്ന ഫോണ്‍ മകാളുകള്‍ കേള്‍ക്കുകയും വ്യാജപേരില്‍ സംസാരിക്കുന്നത് ഡയറാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ജയില്‍പുള്ളികളുടെ പൗരാവകാശം വെച്ച് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാനേ അനുവാദമുള്ളൂ. പവലുമായുള്ള ആഴത്തിലുള്ള സൗഹൃദം ഇരുവരും തമ്മില്‍ ശാരീരികബന്ധം നടന്നിരുന്നതായി സൂചന നല്‍കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.

ഇക്കാര്യത്തില്‍ പിന്നീട് ഡയറിന് നോട്ടീസ് കിട്ടിയ ശേഷവും പവലിന്റെ വിംഗില്‍ നിന്നും മാറ്റിയിട്ടും ഇരുവരും എഴുത്തും ഫോണ്‍കോളും വഴി ബന്ധം തുടര്‍ന്നിരുന്നു. തന്റെ രഹസ്യഫോട്ടോകള്‍ ഇവര്‍ പവലിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അമതസമയം പവലിന്റെ ബിന്നില്‍ നിന്നും തന്റെ അടിവസ്ത്രം കണ്ടെത്തിയതിന് ഡയര്‍ നല്‍കുന്നത് മറ്റൊരു വിശദീകരണമാണ്. ജോലിക്കിടെ മാസമുറ ഉണ്ടാകുമ്പോള്‍ അഴിച്ച് ബിന്നില്‍ ഇട്ടതാണെന്നാണ്. അതേസമയം പവലിന്റെ മുറിയില്‍ നിന്നും കിട്ടിയ നഗ്നഫോട്ടോകള്‍ തന്റേതാണെന്ന് ഇവര്‍ അംഗീകരിച്ചു.

Ads by Google
Thursday 24 May 2018 02.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW