Wednesday, November 14, 2018 Last Updated 7 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 23 May 2018 02.41 PM

സത്യധര്‍മ്മം

ഭഗവാനില്‍ തെറ്റുകള്‍ കണ്ടെത്തുന്നത് അജ്ഞത മൂലമാണ്. ഭഗവാന്റെ വഴികളെ സംശയിക്കുവാനോ, ചോദ്യം ചെയ്യുവാനോ ആര്‍ക്കും അധികാരമില്ല. അവിടുന്ന് നിസ്വാര്‍ത്ഥനാണ്. ഈശ്വരന്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം അര്‍ത്ഥവത്തും, സന്ദേശം നല്‍കുന്നതുമായിരിക്കും.
uploads/news/2018/05/219401/joythi230518.jpg

ശ്രീരാമന്‍ സത്യധര്‍മ്മത്തിന്റെ മൂര്‍ത്തിമദ് ഭാവമായിരുന്നു. അദ്ദേഹം സര്‍വ്വജ്ഞനും, സര്‍വ്വ വ്യാപിയും, സര്‍വ്വശക്തനുമായ ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്.

ശ്രീരാമന്‍ കരുണാമൂര്‍ത്തിയാണ്; നിരാലംബര്‍ക്ക് അഭയസ്ഥാനവും. ഇങ്ങനെയൊക്കെയായിട്ടും തന്റെ സഹധര്‍മ്മിണിയായ സീതാദേവിയെ എങ്ങനെ ഉപേക്ഷിക്കുവാന്‍ തോന്നി? അതും ഏതോ ഒരു അലക്കുകാരന്റെ വാക്ക് കേട്ട്!!

ശ്രീരാമചന്ദ്രന്റെ അടിസ്ഥാന സിദ്ധാന്തമായ ധര്‍മ്മസത്യങ്ങളെ ഇത് ന്യായീകരിക്കുമോ? നമ്മുടെ ഇടയിലുള്ള മിക്കവരുടേയും മനസ്സിലുള്ള ചോദ്യമാണിവകള്‍. അവയ്ക്കുള്ള ഉത്തരങ്ങള്‍ താഴെ വിവരിക്കുന്നു.

ഭഗവാനില്‍ തെറ്റുകള്‍ കണ്ടെത്തുന്നത് അജ്ഞത മൂലമാണ്. ഭഗവാന്റെ വഴികളെ സംശയിക്കുവാനോ, ചോദ്യം ചെയ്യുവാനോ ആര്‍ക്കും അധികാരമില്ല. അവിടുന്ന് നിസ്വാര്‍ത്ഥനാണ്. ഈശ്വരന്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം അര്‍ത്ഥവത്തും, സന്ദേശം നല്‍കുന്നതുമായിരിക്കും.

ഭഗവാന്‍ മനുഷ്യകുലത്തിന് മുഴുവന്‍ മാതൃകയാണ്. അവിടുന്ന് സമ്പൂര്‍ണ്ണനാണ്. അവിടുത്തെ ദിവ്യ പ്രവര്‍ത്തനങ്ങളെല്ലാം മനുഷ്യകുലത്തിന്റെ നന്മയ്ക്കുവേണ്ടിയായിരിക്കും.നമ്മുടെ ഇതിഹാസങ്ങള്‍ മാനവഗുണങ്ങള്‍ പഠിപ്പിക്കുവാനായി നിലകൊള്ളുന്നു.

രാമന്‍ ഒരു രാജാവായിരുന്നുവെന്ന അടിസ്ഥാന സത്യം നമ്മള്‍ തിരിച്ചറിയണം. തന്റെ രാജ്യത്ത് ധര്‍മ്മം നിലനിര്‍ത്തുവാനായി സഹധര്‍മ്മിണി സീതയെപ്പോലും ഉപേക്ഷിക്കുവാന്‍ ഒരുക്കമായിരുന്നു ശ്രീരാമന്‍.

സീതാ പരിത്യാഗ സംഭവം രണ്ട് വസ്തുതകള്‍ വ്യക്തമാക്കി. ഒന്ന് ഇന്നും ശ്രീരാമന്‍ ഒരു മാതൃകാ ഭരണാധികാരിയായി ആദരിക്കപ്പെടുന്നു. രണ്ടാമതായി ലോകം മുഴുവനും സീതയുടെ പാതിവ്രത്യ ശുദ്ധി അറിയപ്പെട്ടു.

സീതാപരിണയ വേളയില്‍ ക്ഷത്രിയോചിതമായ രീതിയില്‍ ഗൃഹസ്ഥ ധര്‍മ്മം പുലര്‍ത്തി ജീവിക്കണമെന്ന് രാമന്‍ ശപഥം ചെയ്തിരുന്നു. പക്ഷേ, രാജ്യപരിപാലന പ്രശ്‌നങ്ങളില്‍ അവിടുന്ന് പെരുമാറിയിരുന്നത് രാജാവിനെപ്പോലെ മാത്രമായിരുന്നു. അവിടെ മറ്റ് ബന്ധങ്ങളും പരിഗണനകളും ഉണ്ടായിരുന്നില്ല.

രാമന്‍ സ്വതന്ത്രനായിരുന്നു. ഭരണ സംബന്ധമായ കാര്യങ്ങളില്‍ സീതയെ അനുഗമിക്കുമെന്ന് രാമന്‍ പറഞ്ഞിരുന്നില്ല.
സീതയെ ത്യജിച്ചത് സീതയോടുള്ള കരുണയുടെ കുറവോ, കുറ്റമോ അല്ല. എന്തൊക്കെ രാമന്‍ ചെയ്തുവോ, അത് മറ്റൊന്നുമല്ല; ധര്‍മ്മം മാത്രമാണ്.

**** തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
മൊ: 9847118340

Ads by Google
Wednesday 23 May 2018 02.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW