Tuesday, September 25, 2018 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 23 May 2018 02.00 PM

സ്തനത്തിന് വലിപ്പവും ആകൃതിയും ഉണ്ടാകാന്‍ എന്താണ് മാര്‍ഗം?

ആയുരാരോഗ്യം
uploads/news/2018/05/219396/askdrayurveda230518.jpg

''വിദാര്യാദി ലേഹ്യം, നാരസിംഹരസായനം ചേര്‍ത്ത് 10 ഗ്രാം വീതം 2 നേരം ആഹാരശേഷം ബലാശ്വഗന്ധാദി തൈലം പുരട്ടി മസാജ് ചെയ്യുകയും ശരീരപുഷ്ടിയ്ക്കുള്ള ആഹാരങ്ങള്‍ കഴിക്കുകയും ചെയ്യുക''

സ്തനത്തിന്റെ ആകൃതിയും വലിപ്പവും

ഞാനൊരു കോളജ് വിദ്യാര്‍ഥിനിയാണ്. എനിക്ക് 20 വയസ്. 161 സെന്റീ മീറ്റര്‍ ഉയരവും 40 കിലോ ഗ്രാം ഭാരവുമുണ്ട്. മെലിഞ്ഞ ശരീരപ്രകൃതമാണ്. ആര്‍ത്തവം കൃത്യമായി സംഭവിക്കുന്നുണ്ട്. എന്നാല്‍ എന്റെ സ്തനങ്ങള്‍ക്ക് വലിപ്പം നന്നേ കുറവാണ്. കൂട്ടുകാര്‍ ഇക്കാര്യം പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. ഇത് ആത്മവിശ്വാസക്കുറവിന് കാരണമാകുന്നു. സ്തനത്തിന് വലിപ്പവും ആകൃതിയും ഉണ്ടാകാന്‍ എന്താണ് മാര്‍ഗം?
----- സി.ആര്‍ ,മാനന്തവാടി

സ്തനവലുപ്പം ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ച് ഉണ്ടാകുന്നതാണ്. അതിനാല്‍ ഇക്കാര്യത്തില്‍ മാനസികമായി തളരേണ്ടതില്ല. എങ്കിലും താഴെ പറയുന്ന മരുന്നുകള്‍ ഉപയോഗിക്കുക.

വിദാര്യാദി ലേഹ്യം, നാരസിംഹരസായനം ചേര്‍ത്ത് 10 ഗ്രാം വീതം 2 നേരം ആഹാരശേഷം ബലാശ്വഗന്ധാദി തൈലം പുരട്ടി മസാജ് ചെയ്യുകയും ശരീരപുഷ്ടിക്കുള്ള ആഹാരങ്ങള്‍ കഴിക്കുകയും ചെയ്യുക. 2 മാസം വരെ ഈ മരുന്ന് ഉപയോഗിച്ചതിനു ശേഷം വൈദ്യനിര്‍ദേശം തേടുക.

കുട്ടികളിലെ മലബന്ധം ഒഴിവാക്കാം


എന്റെ മകന് 10 വയസ്. കുട്ടിക്ക് ശരിയായ മലശോധനയില്ല. ബേക്കറി പലഹാരമാണ് പ്രിയം. രാവിലെയും വൈകിട്ടുമൊക്കെ ബേക്കറി പലഹാരം കഴിക്കുന്നത് പതിവാണ്. ചോറ് കഴിക്കുന്നത് കുറവാണ്. ഭക്ഷണത്തിലെ തകരാറാണോ കുട്ടിയ്ക്കുള്ള മലബന്ധത്തിന് കാരണം? ശരിയായ ശോധനയ്ക്ക് ഫലപ്രദമായ ആയുര്‍വേദമരുന്നുണ്ടോ?
------- രശ്മി നടക്കാവ്

ശരിയായ മലശോധനയ്ക്കുള്ള ആയുര്‍വേദ മരുന്ന് ഉണ്ട്. മലശോധനയ്ക്കും നല്ല ദഹനത്തിനും ബേക്കറി പലഹാരം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കണം. ദാഹശമനിയിട്ട് തിളപ്പിച്ച വെള്ളം ഒരു ലിറ്ററെങ്കിലും കുട്ടിക്ക് കുടിക്കാന്‍ നല്‍കണം. മാംസാഹാരം കുറയ്ക്കുക.

ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് പഴങ്ങള്‍ കഴിക്കുക. ദഹനത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനുവേണ്ട അഭയാരിഷ്ടം, പൂതീകരഞ്ജാസവം, പഞ്ചകോലാസവം ഇവ മിക്‌സ് ചെയ്ത് ഗ്യാസോണ്‍ സിറപ്പും ചേര്‍ത്ത് ഒരു ഔണ്‍സ് വീതം രണ്ടു നേരം ആഹാരശേഷം കൊടുക്കുക.

കൃമി ഉണ്ടോ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.ത്രിവൃത് ലേഹ്യം 1 ടീസ്പൂണ്‍ വീതം രാത്രി കിടക്കാന്‍ നേരം കൊടുക്കുന്നത് മലശോധനയ്ക്ക് നല്ലതാണ്.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദിക് ഗ്രൂപ്പ്, തൊടുപുഴ

Ads by Google
Ads by Google
Loading...
TRENDING NOW