Tuesday, October 23, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 06.30 PM

രാജകുടുംബത്തിലെ യുവരാജാവ് ഹാരി, ഹോളിവുഡ് താരസുന്ദരി മെഗന്‍ മര്‍ക്കലിനെ മിന്നുകെട്ടി

royal wedding,

ലോകം കാത്തിരുന്നു ബ്രിട്ടീഷ് രാജകുടുംബത്തിലെ യുവരാജാവ് ഹാരി, ഹോളിവുഡ് താരസുന്ദരി മെഗന്‍ മര്‍ക്കലിന്റെയും വിവാഹം കഴിഞ്ഞു. ഇന്ത്യന്‍ സമയം 4.50ന് വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചായിരുന്നു രാജകീയ വിവാഹം.

തൂവെള്ള നിറത്തിലുള്ള നീളന്‍ ഗൗണില്‍ അതീവ സുന്ദരിയായിരുന്നു മെഗന്‍ മര്‍ക്കല്‍. ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നതിനാല്‍ ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനാണ് മരുമകളെ ചാപ്പലിന്റെ ഇടനാഴിയിലൂടെ അള്‍ത്താരയ്ക്കു മുന്നിലെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്.

ചാപ്പലിനു മുന്നില്‍ ഏതാണ്ട് ഒരുലക്ഷത്തിലധികം പേര്‍ ഒത്തുകൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, ലൈവ് ടെലികാസ്റ്റിങ് വഴി ലോകം മുഴുവന്‍ വീക്ഷിക്കുകുയം ചെയ്തു.

രാവിലെ ഒന്‍പതു മണി മുതല്‍ക്കു തന്നെ ക്ഷണിക്കപ്പെട്ട പൊതുജനങ്ങള്‍ വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ദേവാലയത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. 9.30 മുതല്‍ക്കു വിവാഹ വേദിയായ സെന്റ് ജോര്‍ജ്ജ് ചാപ്പലിലേക്ക് അതിഥികള്‍ എത്തിത്തുടങ്ങി സീറ്റുകളില്‍ ഇടംപിടിച്ചു. 11 മണി വരെ അതിഥികളുടെ നിലയ്ക്കാത്ത ഒഴുക്ക് ആയിരുന്നു.

എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രിയും ലോകനേതാക്കളും ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം, ഭാര്യയും ഫാഷന്‍ ഡിസൈനറുമായ വിക്ടോറിയ ബെക്കാം, നടന്‍ ജോര്‍ജ് ക്‌ളൂണി, ഭാര്യ അമല്‍ ക്‌ളൂണി, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW