Wednesday, November 14, 2018 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 02.57 PM

എന്താണ് ദശാകാലം?

uploads/news/2018/05/218046/askastrolgr180518a.jpg

എന്താണ് ദശാകാലം?

ചോദ്യം: എന്താണ് ദശാകാലമെന്ന് പറഞ്ഞുതരാമോ?
അനില്‍കുമാര്‍,
കന്യാകുമാരി

ഉത്തരം: മനുഷ്യന്റെ ആയുസ്സ് 120 വര്‍ഷമായാണ് കണക്കാക്കിയിരിക്കുന്നത്. ഈ കാലം ഒമ്പത് ഗ്രഹങ്ങള്‍ക്കായി വീതിച്ചിരിക്കുന്നു.
അതിനെയാണ് ദശാകാലമെന്ന് പറയുന്നത്.
സൂര്യന്- 6 വര്‍ഷം
ചന്ദ്രന്- 10 വര്‍ഷം
ചൊവ്വയ്ക്ക് - 7 വര്‍ഷം
ബുധന് - 17 വര്‍ഷം
വ്യാഴത്തിന് - 16 വര്‍ഷം
ശുക്രന് - 20 വര്‍ഷം
ശനിക്ക് - 19 വര്‍ഷം
രാഹുവിന് - 18 വര്‍ഷം
കേതുവിന് - 7 വര്‍ഷം
എന്നിങ്ങനെയാണ്.
ഈ ദശാകാലം 27 നക്ഷത്രങ്ങള്‍ക്കായും ഭാഗിച്ചിട്ടുണ്ട്.
അശ്വതി, മകം, മൂലം ഈ നാളുകാര്‍ക്ക് കേതുദശയാണ് ആരംഭം- ഭരണി, പൂരം പൂരാടത്തിന് ശുക്രദശയും- കാര്‍ത്തിക, ഉത്രം, ഉത്രാടത്തിന് ആദിത്യദശയും-രോഹിണി, അത്തം, തിരുവോണത്തിന് ചന്ദ്രദശയും- മകയിരം, ചിത്തിര, അവിട്ടത്തിന്- ചൊവ്വാദശയും, തിരുവാതിര, ചോതി, ചതയത്തിന്- രാഹുദശയും, പുണര്‍തം, വിശാഖം, പൂരൂരുട്ടാതിക്ക്- വ്യാഴദശയും, പൂയം, അനിഴം, ഉത്രട്ടാതിക്ക്- ശനിദശയും, ആയില്യം, തൃക്കേട്ട, രേവതിക്ക്- ബുധദശയുമാണ് ആരംഭിക്കുന്നത്. ഏതു നാളിലാണ് ഒരാള്‍ ജനിച്ചതെന്ന് നോക്കിയാല്‍ ഏതു ദശയിലാണ് ജീവിതം ആരംഭിക്കുന്നതെന്ന് മനസ്സിലാക്കാം.

ഉദാഹരണത്തിന്: അശ്വതി, മകം, മൂലം ഈ നാളില്‍ ജനിച്ചാല്‍ കേതുദശയിലാണ് ജനനം (ഇതാണ് ജനന ശിഷ്ടദശ. തുടര്‍ന്ന് ശുക്രന്‍, ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, രാഹു എന്നിങ്ങനെ മറ്റു ദശകള്‍ ക്രമത്തില്‍ മാറിവരും. അശ്വതിനാള്‍ തുടങ്ങുമ്പോഴാണ് ജനനമെങ്കില്‍ കേതുദശ 7 വര്‍ഷവും, മധ്യത്തിലാണെങ്കില്‍ മൂന്നര വര്‍ഷവുമായിരിക്കും. നാള്‍ കുറയുന്നതിനനുസരിച്ച് ദശാകാലവും കുറഞ്ഞുവരും.

ഒരുനാള്‍ തുടങ്ങുന്നത്?


ചോദ്യം: ഒരുനാള്‍ തുടങ്ങുന്നത് ഉദയം മുതലാണോ?
ലതിക, മഞ്ചേരി

ഉത്തരം: ഉദയം മുതലാണ് ഒരുനാള്‍ ആരംഭിക്കുന്നതെന്നാണ് പലരുടേയും ധാരണ. ഇത് ശരിയല്ല. ഉദയംതൊട്ട് ആ നാള്‍ എത്ര നാഴിക, വിനാഴിക ഉണ്ടെന്നാണ് കലണ്ടറിലും മറ്റും കാണിച്ചിരിക്കുന്നത്. അതിനെ മണിക്കൂര്‍ മിനിറ്റാക്കിയാല്‍ നാള്‍ എപ്പോള്‍ തീരുമെന്നും അടുത്ത നാള്‍ എപ്പോള്‍ തുടങ്ങുമെന്നും കണ്ടുപിടിക്കാം. (ഒരു നാഴിക 24 മിനിറ്റ്, ഒരു വിനാഴിക 24 സെക്കന്റ്)

ഉദാഹരണത്തിന്: 2018 മെയ് 13-ന് (1193 മേടം 30) ഞായറാഴ്ച രേവതിനാള്‍ 18 നാഴിക 30 വിനാഴിക ഉണ്ടെങ്കില്‍ അന്ന് എത്ര മണിവരെയാണ് രേവതിനാള്‍ ഉള്ളത്. ജനനം തിരുവനന്തപുരത്ത് ആണെങ്കില്‍ അവിടെ ഉദയം അന്ന് 6.07-ന് ആണെങ്കില്‍

ഉദയം- 6.0
18 നാ. 30 വിനാഴിക
മണിക്കൂര്‍ മിനിറ്റ് ആകയാല്‍

7.24 / 13.31
ഉച്ചയ്ക്ക് ഒരുമണി 31 മിനിറ്റ് വരെയാണ് രേവതി നക്ഷത്രം. അതു കഴിഞ്ഞ് അശ്വതിനാള്‍.

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Friday 18 May 2018 02.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW