Friday, October 19, 2018 Last Updated 43 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 02.03 AM

നിയമസഭയിലെ ഭൂരിപക്ഷം; ബി.ജെ.പിയുടെ അടുത്ത നീക്കങ്ങള്‍ എന്തൊക്കെ ?

uploads/news/2018/05/217631/Yeddyurappa.jpg

ബംഗളുരു: കര്‍ണാടക നിയമസഭയുടെ ആകെ അംഗബലത്തില്‍ കുറവുവരുത്തുക ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ബി.ജെ.പി. നടപ്പില്‍ വരുത്തുമെന്ന ഭീതിയിലാണ്‌ എതിരാളികള്‍. കോണ്‍ഗ്രസിന്റെയും ജെ.ഡി.(എസ്‌) യുടെയും എം.എല്‍.എമാരെയും മുഴുവനായി വരുതിയിലാക്കുക അസാധ്യമായതിനാലാണു ബി.ജെ.പിയുടെ അടുത്ത നീക്കത്തെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിക്കുന്നത്‌.

നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ എതിര്‍ക്കുന്ന 11 എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നാലും മതി. 222 എം.എല്‍.എമാരില്‍ രണ്ടു മണ്ഡലങ്ങളില്‍ ഒരേയാള്‍ തന്നെ ആയതിനാല്‍ അംഗസംഖ്യ 220 ആകും. കേവല ഭൂരിപക്ഷത്തിനു വേണ്ടത്‌ 111 സീറ്റാണ്‌. ബി.ജെ.പിക്കു 104 സീറ്റുണ്ട്‌. ഒരു സ്വതന്ത്രന്റെ പിന്തുണ ചേരുമ്പോള്‍ 105. 11 എംഎല്‍എമാരെ മാറ്റിനിര്‍ത്തുകയോ രാജിവയ്‌പ്പിക്കുകയോ ചെയ്‌താല്‍ 209 അംഗ നിയമസഭയില്‍ 105 സീറ്റുമായി ഭൂരിപക്ഷം തെളിയിക്കാം.

Ads by Google
Thursday 17 May 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW