Tuesday, August 21, 2018 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 09.00 PM

കാനില്‍ ഐശ്വര്യയും ദീപികയും അഴകിന്റെ റാണിമാരായി എത്തിയപ്പോള്‍ മല്ലിക ഷെരാവത്ത് ചങ്ങലയില്‍ ബന്ധിച്ച് ഇരുമ്പു കൂട്ടില്‍ എത്തി.. എന്തിനായിരുന്നു അത്

uploads/news/2018/05/217510/14.jpg

ഐശ്വര്യ റായിയും ദീപിക പദുക്കോണും സോനം കപൂറുമൊക്കെ അഴകിന്റെ റാണിമാരായാണു കാനിലെ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത്. ാമര്‍ റാണി മല്ലിക ഷെരാവത്താകട്ടെ ഇരുമ്പു കൂട്ടില്‍ അടച്ചു കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു. മല്ലികയെ ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ മാധ്യമങ്ങളും ആരാധകരും ഒരുവേള ഞെട്ടി. എന്നാല്‍ മല്ലിക എത്തിയതു വലിയൊരു സന്ദേശത്തിന്റെ ഭാഗമായായിരുന്നു. കുട്ടികള്‍ക്കെതിരെ നടക്കുന്ന മനുഷ്യക്കടത്തിനും ലൈംഗികാതിക്രമത്തിനും എതിരെയുള്ള ബോധവല്‍ക്കരണവുമായിരുന്നു മല്ലികയുടെ ലക്ഷ്യം. ഫ്രീ എ ഗേള്‍ എന്ന എന്‍ ജി ഒ യെ പ്രതിനിധീകരിച്ചായിരുന്നു മല്ലിക കാനില്‍ എത്തിയത്.

uploads/news/2018/05/217510/13.jpg

'കാൻസിൽ ഇതെന്റെ ഒൻപതാമത്തെ വർഷമാണ്. കുട്ടികൾക്കതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾതിരെ ബോധവത്ക്കരണം നടത്താൻ ഇതിലും മികച്ച വേദി വേറെയില്ല. തട്ടിക്കൊണ്ടു പോയും മനുഷ്യക്കടത്തിലൂടെയുമൊക്കെ എത്രയോ ചെറിയ കുട്ടികളാണ്ഇടുങ്ങിയ മുറിയിൽ അകപ്പെട്ടിരിക്കുന്നത്. അവരുടെ പ്രതീകമായാണ് ഞാൻ ഈ വേദിയിൽ ഇങ്ങനെ എത്തിയത്. ഒരു പ്രതീക്ഷകൾക്കും വകയില്ലാതെ ഓരോ നിമിഷവും ഒരു സ്തീ ഇവിടെ അതിക്രമത്തിന്ഇരയാകുന്നു. ഇതിനെ ബോധവത്ക്കരിക്കുകയാണ്തന്റെ ഉദ്ദേശ്യം'. വേറിട്ട സന്ദേശം അവതരിപ്പിച്ച മല്ലികയുടെ വാക്കുകൾ.

Ads by Google
Wednesday 16 May 2018 09.00 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW