Sunday, May 27, 2018 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 06.24 PM

കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കാള്‍ ഗവര്‍ണറെ കണ്ടു; രാജ്ഭവന് മുന്നില്‍ പ്രതിഷേധം

jds workers, bjp

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കാള്‍ രാജ്ഭവനിലെത്തി. എച്ച്.ഡി കുമാരസ്വാമിയും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് ഗവര്‍ണറെ കാണാനെത്തിയത്. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്തുകള്‍ കൈമാറുകയും ചെയ്തു.

അതിനിടെ രാഷ്ര്ടീയ കുതിരക്കച്ചവടത്തിന് ബി.ജെ.പി തയ്യാറെടുക്കുന്നതിനിടെ രാജ് ഭവന് മുന്നില്‍ ബി.ജെ.പിക്കെതിരെ ജെ.ഡി.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗേറ്റിന് മുന്നില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി. ഗവര്‍ണറെ കാണാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ രാജ്ഭവനിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

ഗവര്‍ണറും ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ ആദ്യം വിളിക്കേണ്ടിയിരുന്നത് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തെ ആയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഗവര്‍ണര്‍ രാഷ്ര്ടീയം കളിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW