Tuesday, October 16, 2018 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 05.06 PM

കന്നുകുട്ടിയെ അറുത്ത സംഭവത്തില്‍ റിജില്‍ മാക്കുറ്റിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

uploads/news/2018/05/217497/rijil.jpg

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ നഗരത്തില്‍ പരസ്യമായി കന്നുകുട്ടിയെ അറുത്ത സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ലോകസഭാ മണ്ഡലം മുന്‍ പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ കേന്ദ്ര നേതൃത്വം സസ്‌പെന്റു ചെയ്തത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് ലോകസഭാ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സെക്രട്ടറി ജോഷി കണ്ടത്തിലിനായിരുന്നു ചുമതല.

ഇതേ വിഷയത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ലോക്‌സഭാ മണ്ഡലം സെക്രട്ടറി, അഴീക്കോട് നിയോജകമണ്ഡലം പ്രസിഡന്റ് എന്നിവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്.

കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ദേശീയ സെക്രട്ടറി ആര്‍.രവീന്ദ്രദാസാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. സസ്‌പെന്‍ഷന്‍ ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്. തിരിച്ചെടുക്കപ്പെട്ടവര്‍ക്ക് മുന്‍പ് വഹിച്ചിരുന്ന സ്ഥാനങ്ങളില്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW