Tuesday, October 16, 2018 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 04.53 PM

വൈകിട്ട് മമ്മൂട്ടി വീട്ടിലേയ്ക്കു വിളിച്ചു ചോദിച്ചു കതക് പൂട്ടിയോ? ജനലടച്ചോ? ഭക്ഷണം കഴിച്ചോ...ഇതെല്ലാം കേട്ടു നിന്ന മുകേഷിന് ഒരു സംശയം

uploads/news/2018/05/217491/7.jpg

മമ്മൂട്ടിയുടെ കുടുംബ സനേഹം സിനിമ ലോകത്ത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തന് ആദ്യ പരിഗണന കൊടുത്തിട്ടെ മമ്മൂട്ടിക്ക് മറ്റെന്തുമുള്ളു. മമ്മൂട്ടിയുടെ കുടുംബ സ്‌നേഹവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ മുകേഷ്.

‘മമ്മൂക്ക വലിയൊരു ഫാമിലിമാൻ ആണ്. ഷൂട്ട് കഴിഞ്ഞ് ഒരുമിനിറ്റ് പോലും നിൽക്കില്ല, അപ്പോൾ തന്നെ വീട്ടിലേക്ക് പോകും. ഉച്ചയ്ക്ക് എറണാകുളത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് അതെത്ര ദൂരമാണെങ്കിലും വീട്ടിൽ പോയി ഭക്ഷണം കഴിക്കും. ഇനി ഇപ്പോൾ കാശ്മീരോ മറ്റെവിടെയങ്കിലും ആണ് ഷൂട്ട് എങ്കിൽ വൈകിട്ട് വീട്ടിലേയ്ക്ക് വിളിക്കും. സുഖവിവരം അന്വേഷിക്കും, ആ കതക് പൂട്ടിയോ, ജനല് അടച്ചോ ഇതൊക്കെ ചോദിച്ചതിന് ശേഷം ഒരു സമാധാനത്തോടെയാണ് അദ്ദേഹം ഉറങ്ങാൻ പോകുന്നത്.

ഞാൻ ഇക്കാര്യം മമ്മൂക്കയോട് ചോദിച്ചു. ‘നിങ്ങൾ കുടുംബത്തോട് വളരെയധികം അറ്റാച്ച്ഡ് ആണല്ലോ’. അപ്പോൾ അദ്ദേഹം എനിക്ക് തന്നൊരു മറുപടി പ്രസക്തമാണ്. ‘നമ്മൾ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല. ‘വക്കീലാകുമ്പോൾ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും. സന്തോഷമായി ജീവിക്കാം. സിനിമാനടനായപ്പോൾ അതൊക്കെ മാറി. അതനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാൻ. അങ്ങനെയൊരു ചിന്ത അവർക്ക് കൊടുക്കരുത്.’–ഇങ്ങനെയായിരുന്നു മമ്മൂട്ടി എന്നോട് പറഞ്ഞത്. കുടുംബബന്ധത്തിന്റെ അടിത്തറയിൽ ഇതൊരു പ്രധാനകാര്യം തന്നെയാണ്.’–മുകേഷ് പറഞ്ഞു.

Ads by Google
Wednesday 16 May 2018 04.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW