Sunday, April 21, 2019 Last Updated 40 Min 44 Sec ago English Edition
Todays E paper
Wednesday 16 May 2018 02.58 PM

രത്‌നധാരണത്തിലൂടെ പരാജയങ്ങളെയും തടസങ്ങളെയും അതിജീവിച്ച് വിജയം നേടാന്‍ കഴിയും

'' രത്‌നധാരണത്തിലൂടെ ശരീരത്തിലുണ്ടാകുന്ന ശക്തമായ ഊര്‍ജ്ജപ്രവാഹം മനുഷ്യനില്‍ വലിയ തോതില്‍ മാറ്റം വരുത്തുകയും അതിലൂടെ ഉണര്‍വ്വും ഉന്മേഷവും ഉള്ള മനുഷ്യനായി മാറുകയും ചെയ്യും. ഒന്ന് അറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ വിജയത്തിന്റെ പരമോന്നതങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും. ''
uploads/news/2018/05/217477/joythi160518a.jpg

ജീവിതത്തില്‍ ഉണ്ടാകുന്ന പരാജയത്തിന് കാരണം ഒരു പരിധിവരെ മനസിന്റെ ബലക്കുറവുതന്നെയാണ്. മനോധൈര്യം ഉള്ള വ്യക്തിക്ക് ഏതു സാഹചര്യങ്ങളെയും തടസ്സങ്ങളെയും അതിജീവിച്ച് മുന്നേറാന്‍ തീര്‍ച്ചയായും കഴിയും.

മനോബലം നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് മിക്കവര്‍ക്കും കഴിയാതെ പോകുന്നത്. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ഓര്‍ത്ത് ഭയന്ന് മുന്നോട്ടുപോയാല്‍ പരാജയത്തിന് അടിമപ്പെടേണ്ടിവരും. ജാതകപ്രകാരമുള്ള ദോഷങ്ങളും തടസ്സങ്ങളും ബാധകമാണെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ മനുഷ്യന് കഴിയും.

അതിന് വേണ്ടിയാണല്ലോ ദൈവവിശ്വാസവും പ്രാര്‍ത്ഥനയും ഒക്കെ. അതുപോലെ വളരെ പ്രധാനമാണ് രത്‌നധാരണം. രത്‌നധാരണം കൊണ്ട് നമ്മളില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജത്തെ പുറത്തുകൊണ്ടുവരുവാനും ശാരീരികമായും മാനസികമായും ഉന്മേഷം നിലനിര്‍ത്തുവാനും കഴിയും.

ദേവാരാധനയെയും വഴിപാടിനെയുംമൊക്കെ വ്യക്തമായി തിരിച്ചറിഞ്ഞ് ദൈവവിശ്വാസം മനസില്‍ ഉറപ്പിച്ച് പ്രാര്‍ത്ഥന നടത്തിയാല്‍ തീര്‍ച്ചയായും വിജയം വന്നുചേരും. അതിലൂടെ ബാഹ്യമായ ശക്തികളില്‍ നിന്നും മോചനം നേടാം. രത്‌നധാരണത്തിലൂടെ ശാരീരികവും മാനസികവുമായ ഊര്‍ജ്ജത്തെ നിലനിര്‍ത്തി നല്ല ചിന്തയിലൂടെയും നല്ല പ്രവൃത്തിയിലൂടെയും ജീവിതവിജയം കൈവരിക്കാന്‍ കഴിയും.

പരാജയത്തിന് കാരണം - നിരാശ, സാമ്പത്തിക ഞെരുക്കം, മനസ്സമാധാനക്കുറവ്, അറിവില്ലായ്മ, തെറ്റിദ്ധാരണ, തെറ്റായ ചിന്ത, വിശ്വാസക്കുറവ്, ജാതകപ്രകാരമുണ്ടാകുന്ന തടസങ്ങള്‍, ദോഷങ്ങള്‍ ഇവയെല്ലാമാണ്. എങ്കില്‍ത്തന്നെയും ഇതിനെയെല്ലാം അതിജീവിക്കാന്‍ മനുഷ്യന് കഴിയും.

ജാതകവശാല്‍ അല്ലാത്ത ഏതു കാര്യമായാലും ഒരു പരിധിവരെ കാരണക്കാരന്‍ നമ്മള്‍ തന്നെയായിരിക്കും. രത്‌നധാരണത്തിലൂടെ ജാതകപ്രകാരമുള്ള ദോഷങ്ങളെയും തടസങ്ങളെയും അതിജീവിക്കുവാനും അല്ലാതെയുള്ള പ്രശ്‌നങ്ങളെ അതിജീവിക്കുവാനുള്ള മനോധൈര്യവും ശാരീരികോര്‍ജ്ജവും നേടുവാനും അതിലൂടെ വിജയവും ഭാഗ്യവും നേടിയെടുക്കുവാനും കഴിയും.

രത്‌നധാരണത്തിലൂടെ ശരീരത്തിലുണ്ടാകുന്ന ശക്തമായ ഊര്‍ജ്ജപ്രവാഹം മനുഷ്യനില്‍ വലിയ തോതില്‍ മാറ്റം വരുത്തുകയും അതിലൂടെ ഉണര്‍വ്വും ഉന്മേഷവും ഉള്ള മനുഷ്യനായി മാറുകയും ചെയ്യും. ഒന്ന് അറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ വിജയത്തിന്റെ പരമോന്നതങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും.

ഓരോ വ്യക്തിയുടേയും ഗ്രഹനില വ്യക്തമായി പഠിച്ച് ഏതു രത്‌നം ധരിക്കണമെന്ന് തീരുമാനിച്ച് നല്ല രത്‌നം തെരഞ്ഞെടുത്ത് ധാരണാവിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ വിജയം സുനിശ്ചിതം.

**** ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്
ഫോണ്‍: 09656173591

Wednesday 16 May 2018 02.58 PM
YOU MAY BE INTERESTED
Loading...
TRENDING NOW