Tuesday, October 16, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 11.58 AM

മഹാനടിയുടെ ആഘോഷത്തിന് പിന്നാലെ കാരവാന്‍ എത്തുന്നു; ദുല്‍ഖറിന്റെ കന്നി ബോളിവുഡ് ചിത്രം ഓഗസ്റ്റ് 10ന് തീയറ്ററിലേക്ക്

Dulquer Salmaan

തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടി എന്ന ചിത്രത്തിലെ മിന്നും പ്രകടനത്തിന്റെ പ്രശംസാവാക്കുകള്‍ അവസാനിക്കുന്നില്ല. അതിനിടയില്‍ ദുല്‍ഖര്‍ ആരാധകര്‍ക്ക് സന്തോഷിക്കുവാന്‍ മറ്റൊരു വിശേഷം കൂടി. ദുല്‍ഖറും ഇര്‍ഫാന്‍ ഖാനും പ്രധാന കഥാപാത്രങ്ങളെ ബോളിവുഡ് ചിത്രം കാര്‍വാന്‍ ഓഗസ്റ്റ് 10ന് തീയേറ്ററില്‍ എത്തും.

മഹാനടി എന്ന ചിത്രത്തില്‍ ജെമിനി ഗണേശന്റെ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. തെലുങ്കിലെ ആദ്യ ചിത്രത്തിലൂടെ തരംഗമായിരിക്കുവാന്‍ സാധിച്ചിരിക്കുകയാണ് താരം.

ദുല്‍ഖറിന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെയും ചിത്രീകരണം അവസാനഘട്ടത്തിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിതു ശര്‍മ്മയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW