Sunday, May 27, 2018 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.12 AM

സരിതയുടെ കത്ത്‌ കമ്മിഷന്‍ പരിധിവിട്ടെന്ന്‌ ഹൈക്കോടതി

uploads/news/2018/05/217337/1.jpg

കൊച്ചി: സോളാര്‍ കേസില്‍ സരിത എസ്‌. നായരുടെ കത്തിന്റെ അടിസ്‌ഥാനത്തിലുള്ള ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ ഹൈക്കോടതി റദ്ദാക്കി. കത്തില്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങളും അനുബന്ധപരാമര്‍ശങ്ങളും ജസ്‌റ്റിസ്‌ ജി. ശിവരാജന്‍ കമ്മിഷന്റെ പരിഗണനാവിഷയങ്ങളില്‍ വരില്ലെന്നു കോടതി. സരിതയുടെ കത്ത്‌ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയതിനെതിരേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ ഉത്തരവ്‌.
സരിതയുടെ കത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കിയേ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ പരിഗണിക്കാവൂ. കത്തിലെ പരാമര്‍ശങ്ങള്‍ ഭേദഗതി ചെയ്‌തേ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരം തുടര്‍നടപടി സ്വീകരിക്കുകയോ പത്രക്കുറിപ്പ്‌ ഇറക്കുകയോ ചെയ്യാവൂ. 2013 ജൂലൈ 19-ലെ സരിതയുടെ കത്ത്‌ ഒരുകാരണവശാലും കമ്മിഷന്റെ പരിഗണനാവിഷയത്തില്‍ ഉള്‍പ്പെടരുതായിരുന്നു. ഹര്‍ജിക്കാര്‍ക്കു നല്‍കിയ നോട്ടീസില്‍ കത്തിനെക്കുറിച്ചു സൂചിപ്പിക്കാതിരുന്നതു ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്‌. കത്തിന്റെ ഉള്ളടക്കവും മൂല്യവും സംബന്ധിച്ച കാര്യങ്ങളൊന്നും ഹര്‍ജിക്കാര്‍ക്കെതിരേ ഉപയോഗിക്കരുത്‌. കത്തില്‍ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കമ്മിഷന്‌ അധികാരമില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചു.
കമ്മിഷന്‍ റിപ്പോര്‍ട്ടിലെ 800 പേജും സരിതയുടെ കത്തുമായി ബന്ധപ്പെട്ടതാണ്‌. ഈ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നതോടെ റിപ്പോര്‍ട്ടിന്റെ പ്രധാനഭാഗങ്ങളാണു റദ്ദാക്കപ്പെടുന്നത്‌. ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഭാഗികമായി അനുവദിച്ച കോടതി, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ ഹര്‍ജി തള്ളി. ആഭ്യന്തരമന്ത്രിയായിരിക്കേ പോലീസിനെ ഉപയോഗിച്ച്‌ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടിലെ ആരോപണം നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു തിരുവഞ്ചൂരിന്റെ ഹര്‍ജി.

Ads by Google
Wednesday 16 May 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW