Tuesday, October 16, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.10 AM

ഹാരിയുമായുള്ള വിവാഹം:മേഗന്റെ പിതാവ്‌ പങ്കെടുക്കുമോ എന്നു സംശയം

uploads/news/2018/05/217320/1.jpg

ലണ്ടന്‍: ബ്രിട്ടനിലെ ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും തമ്മിലുള്ള വിവാഹച്ചടങ്ങുകളില്‍ മേഗന്റെ പിതാവ്‌ തോമസ്‌ മര്‍ക്കല്‍ പങ്കെടുക്കുമോ എന്നതിനെച്ചൊല്ലി ആശയക്കുഴപ്പം.
പോസ്‌ ചെയ്യാനായി ഫോട്ടോഗ്രാഫര്‍മാരില്‍നിന്ന്‌ തോമസ്‌ മര്‍ക്കല്‍ പണം വാങ്ങി എന്ന ആരോപണങ്ങളുയര്‍ന്ന പശ്‌ചാത്തലത്തിലാണ്‌ ആശയക്കുഴപ്പം. ശനിയാഴ്‌ചയാണ്‌ 36 വയസുകാരിയായ മേഗന്‍ മര്‍ക്കലും 33 വയസുകാരനായ ഹാരി രാജകുമാരനും തമ്മിലുള്ള വിവാഹം വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ്‌ ജോര്‍ജ്‌ ചാപ്പലില്‍ നിശ്‌ചയിച്ചിട്ടുള്ളത്‌. ചടങ്ങില്‍ തോമസ്‌ മര്‍ക്കല്‍ പങ്കെടുക്കാത്തപക്ഷം അദ്ദേഹത്തിന്റെ മുന്‍ഭാര്യ ഡോറിയ രാഗ്‌ലാന്‍ഡ്‌ ആയിരിക്കും മേഗനെ അള്‍ത്താരയിലേക്കു കൈപിടിച്ച്‌ ആനയിക്കുന്നത്‌. സാമൂഹികപ്രവര്‍ത്തകയുംയോഗ
അധ്യാപികയുമായ ഡോറിയ ലോസാഞ്ചലസിലാണു താമസം. മെക്‌സിക്കോയില്‍ താമസിക്കുന്ന 73 വയസുകാരനായ തോമസ്‌ മര്‍ക്കല്‍ ഹോളിവുഡിലെ മുന്‍ലൈറ്റ്‌ എന്‍ജിനീയറാണ്‌.

Ads by Google
Wednesday 16 May 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW