Friday, January 18, 2019 Last Updated 53 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.02 AM

യൂറോപ്പയില്‍ ഇന്ന്‌ കിരീടധാരണം

uploads/news/2018/05/217308/6.jpg

ലിയോണ്‍: യൂറോപ്യന്‍ ഫുട്‌ബോളിന്റെ ചക്രവര്‍ത്തിമാര്‍ക്ക്‌ ചാമ്പ്യന്‍സ്‌ ലീഗാണെങ്കില്‍ യുവരാജാക്കന്മാര്‍ക്ക്‌ അത്‌ യൂറോപ്പാ കിരീടമാണ്‌. അതിനു വേണ്ടി ഇന്നു രാത്രി ലിയോണില്‍ സ്‌പാനിഷ്‌ ക്ലബ്‌ അത്‌ലറ്റിക്കോ മാഡ്രിഡും ഫ്രഞ്ച്‌ ക്ലബ്‌ ഒളിമ്പിക്‌ മാഴ്‌സെയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12:15 മുതലാണ്‌ മത്സരം. ടെന്‍ സ്‌പോര്‍ട്‌സ് ഒന്ന്‌, രണ്ട്‌ എന്നിവയില്‍ തത്സമയം.
2010-ലും 2012-ലുമായി രണ്ടു തവണ കിരീടം നേടിയ അത്‌ലറ്റിക്കോയ്‌ക്കാണ്‌ ഇക്കുറി സാധ്യത കല്‍പിക്കപ്പെടുന്നത്‌. എന്നാല്‍ സ്വന്തം രാജ്യത്ത്‌ നടക്കുന്ന കലാശക്കളിയില്‍ മാഴ്‌സയെ എഴുതിത്തള്ളാനുമാകില്ല.
പക്ഷേ നിലവിലെ ഫോമില്‍ അത്‌ലറ്റിക്കോയാണ്‌ കരുത്തര്‍. ലീഗില്‍ അഞ്ചു മത്സരങ്ങള്‍ പരാജയപ്പെട്ട ശേഷമാണ്‌ മാഴ്‌സെ ഫൈനലില്‍ എത്തിയത്‌. അത്‌ലറ്റിക്കോയുടേത്‌ ആധികാരിക വരവും.
അന്റോയിന്‍ ഗ്രീസ്‌മാന്‍, ഡീഗോ കോസ്‌റ്റ, ഫെര്‍ണാണ്ടോ ടോറസ്‌ എന്നവരിലാണ്‌ അത്‌ലറ്റിക്കോ കോച്ച്‌ ഡീഗോ സിമിയോണി പ്രതീക്ഷ വയ്‌ക്കുന്നത്‌. എന്നാല്‍ കരുത്തുറ്റ പ്രതിരോധ നിരയാണ്‌ ടീമിന്റെ കരുത്ത്‌. ഡീഗോ ഗോഡിന്‍, ഫിലിപ്പെ ലൂയിസ്‌, സിനെ വ്‌റാസ്ലിേേക്കാ, സ്‌റ്റെഫാന്‍ സാവിച്ച്‌ എന്നിവരാണ്‌ പ്രതിരോധത്തില്‍ ബാറിനു കീഴില്‍ യൂറോപ്പിലെ മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ യാന്‍ ഒബ്ലാക്കും.
മറുവശത്ത്‌ മധ്യല്‍നിരയുടെ കരുത്തിലാണ്‌ മാഴ്‌സെ കച്ചമുറുക്കുന്നത്‌. നായകന്‍ ദിമിത്രി പേയറ്റ്‌, ലൂയിസ്‌ ഗുസ്‌താവോ, മാക്‌സിമി ലോപ്പസ്‌, ഗ്രിഗറി സെര്‍റ്റിക്‌ എന്നിവരാണ്‌ മധ്യനിരയില്‍ കളി മെനയുക. ഫ്‌ളോറന്‍ തൗവിന്‍, കൊസ്‌താസ്‌ മിത്രോഗ്‌ളു എന്നിവരാകും മുന്‍നിരയില്‍.

Ads by Google
Wednesday 16 May 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW