Sunday, October 21, 2018 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.02 AM

ആല്‍വ്‌സ് ഇല്ലാതെ ബ്രസീല്‍; നെയ്‌മര്‍ നായകന്‍

uploads/news/2018/05/217304/2.jpg

റിയോ ഡി ജനീറോ: റഷ്യയില്‍ അടുത്ത മാസം ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്‌ യോഗ്യത നേടിയ ആദ്യ ടീമാണ്‌ ബ്രസീല്‍. ഇപ്പോള്‍ മറ്റു ടീമുകള്‍ സാധ്യത ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ആദ്യം തന്നെ അന്തിമ ഇലവനെ പ്രഖ്യാപിച്ചും ബ്രസീല്‍ ഞെട്ടിച്ചു.
ലോകകപ്പിനുള്ള 23 അംഗ ടീമിനെയാണ്‌ കഴിഞ്ഞ ദിവസം രാത്രി കോച്ച്‌ ടിറ്റെ പ്രഖ്യാപിച്ചത്‌. ഫ്രഞ്ച്‌ കപ്പ്‌ ഫുട്‌ബോള്‍ ഫൈനലില്‍ പി.എസ്‌.ജിയ്‌ക്കായുള്ള മത്സരത്തിനിടെ പരുക്കേറ്റ റൈറ്റ്‌ ബാക്ക്‌ ഡാനി ആല്‍വ്‌സിനെ ഒഴിവാക്കിയാണ്‌ ബ്രസീല്‍ ടീം പ്രഖ്യാപനം.
പി.എസ്‌.ജിയുടെ സൂപ്പര്‍ താരം നെയ്‌മര്‍ തന്നെയാണ്‌ ലോകകപ്പിലും ബ്രസീലിനെ നയിക്കുക. ഫിലിപ്പെ കുട്ടീഞ്ഞോ, റോബര്‍ട്ടോ ഫിര്‍മിനോ, വില്ല്യന്‍, പൗളീഞ്ഞോ, ഫെര്‍ണാണ്ടീഞ്ഞോ, കാസിമിറോ, ഡഗ്ലസ്‌ കോസ്‌റ്റ, മാഴ്‌സലോ, തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്‌.
യുവതാരം ആര്‍തറിനെ ടീമിലേക്ക്‌ പരിഗണിച്ചില്ല. മൊണാക്കോയുടെ ഫാബിനോയും യുവന്റസ്‌ ഫുള്‍ബാക്ക്‌ അലക്‌ സാന്‍ട്രോയുമാണ്‌ ടീമിലെ മറ്റു പ്രധാന അഭാവങ്ങള്‍.ആല്‍വ്‌സിനു പകരക്കാരായി പരിഗണിക്കപ്പെടുന്ന മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ ഡാനിലോ, കൊറിന്ത്യന്‍സിന്റെ ഫാഗ്നര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്‌.
ടീം:- ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്‌സണ്‍, കാസിയോ. പ്രതിരോധ നിര: ഡാനിലോ, ഫാഗ്നര്‍, മാഴ്‌സലോ, ഫിലിപ്പെ ലൂയിസ്‌, തിയാഗോ സില്‍വ, മാര്‍ക്വിഞ്ഞോസ്‌, മിറാന്‍ഡ, പെഡ്രോ.
മധ്യനിര: കാസിമിറോ, ഫെര്‍ണാണ്ടീഞ്ഞോ, പൗളീഞ്ഞോ, ഫ്രെഡ്‌, റെനാറ്റോ അഗസ്‌റ്റോ, ഫിലിപ്പെ കുടീഞ്ഞോ, വില്യന്‍, ഡഗ്ലസ്‌ കോസ്‌റ്റ.
മുന്നേറ്റ നിര: നെയ്‌മര്‍, ടൈസണ്‍, ഗബ്രിയേല്‍ ജീസസ്‌, റോബര്‍ട്ടോ ഫിര്‍മിനോ.

Ads by Google
Wednesday 16 May 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW