Sunday, October 21, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 12.57 AM

കര്‍ണാടക: വിപണി കുതിച്ചുകയറി, തിരിച്ചിറങ്ങി

uploads/news/2018/05/217297/1.jpg

മുബൈ: കര്‍ണാടക തെരഞ്ഞെടുപ്പുഫലത്തിന്റെ അനിശ്‌ചിതത്വം പ്രതിഫലിച്ച ഓഹരിസൂചികയില്‍ നേരിയ നഷ്‌ടം.
ബി.ജെ.പിയുടെ മുന്നേറ്റം കണ്ടു തുടക്കത്തില്‍ കുതിച്ച വിപണി ഫലം ത്രിശങ്കുവിലായതോടെ താഴെവീണു. മുംബൈ ഓഹരി സൂചിക 13 പോയിന്റ്‌ നഷ്‌ടത്തിലും നിഫ്‌റ്റി 5 പോയിന്റ്‌ നഷ്‌ടത്തിലും ക്ലോസ്‌ ചെയ്‌തു.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപിയുടെ കുതിപ്പില്‍ സെന്‍സെക്‌സ്‌ ഒരുഘട്ടത്തില്‍ 400 പോയിന്റ്‌ വരെ വര്‍ധിച്ചിരുന്നു. വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുകളില്‍ ബിജെപിയുടെ ലീഡ്‌ നില താഴ്‌ന്നതിനെത്തുടര്‍ന്ന്‌ സെന്‍സെക്‌സ്‌ 12.77 പോയിന്റ്‌ താഴ്‌ന്ന്‌ 35543.94ലും 4.75 പോയിന്റ്‌ താഴ്‌ന്ന്‌ നിഫ്‌റ്റി 10,801.85ലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. ആഗോള സൂചികയുടെ തളര്‍ച്ചയും രൂപയുടെ ഇടിവും ഓഹരി വിപണികളെ തളര്‍ത്തി. രൂപയുടെ മൂല്യം 16 മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിലെത്തി. ഡോളറിനെതിരേ 67.92 എന്ന നിലയിലാണ്‌ രൂപയുടെ മൂല്യം.
ടാറ്റ സ്‌റ്റീല്‍, ടിസിഎസ്‌, ഏഷ്യന്‍ പെയിന്റ്‌സ്‌, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, ഹിന്‍ഡാല്‍കോ, ടെക്‌ മഹീന്ദ്ര, ഇന്‍ഫോസിസ്‌, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്‌ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടാറ്റ മോട്ടോഴ്‌സ്‌, എസ്‌ബിഐ, സണ്‍ ഫാര്‍മ, ഐടിസി, റിലയന്‍സ്‌, ഐസിഐസിഐ ബാങ്ക്‌, വിപ്രോ, സിപ്ല, ഡോ.റെഡ്‌ഡീസ്‌ ലാബ്‌, ആക്‌സിസ്‌ ബാങ്ക്‌, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലുമാണ്‌ അവസാനിപ്പിച്ചത്‌.

Ads by Google
Wednesday 16 May 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW