Sunday, August 19, 2018 Last Updated 13 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 03.33 PM

ഇനി ചിരിക്കാം ആത്മവിശ്വാസത്തോടെ

''പല്ലിന്റെ സൗന്ദര്യം മുഖസൗന്ദര്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ബാല്യം മുതല്‍ ദന്തസംരക്ഷണത്തില്‍ കരുതല്‍ വേണം''
uploads/news/2018/05/217208/dentalbeuty150518.jpg

സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണു പല്ലുകളുടെ ഭംഗി. ആരോഗ്യമുള്ള പല്ലുകള്‍ ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരത്തിന്റെ പ്രതീകമാണ്്. പല്ലിന്റെ സൗന്ദര്യസംരക്ഷണത്തിനു വിവിധ രീതിയിലുള്ള കോസ്‌മെറ്റിക് ചികിത്സാരീതികള്‍ വന്നതോടെ ദന്തസൗന്ദര്യ ചികിത്സകള്‍ക്ക് എത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചു.

പല്ലിന്റെ സൗന്ദര്യം മുഖസൗന്ദര്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ബാല്യം മുതല്‍ ദന്തസംരക്ഷണത്തില്‍ കരുതല്‍ വേണം. കാരണം, മോണയുടേയും എല്ലുകളുടേയും വളര്‍ച്ചയില്‍ പല്ലുകളുടെ സ്ഥാനം വലുതാണ്.

പല്ലിലെ കറകള്‍


പീരിയോഡിക് ഫുള്‍ മൗത് സ്‌കെയിലിംഗ് (ക്ലീനിംഗ്) എന്ന ദന്തസൗന്ദര്യ സംരക്ഷണ രീതി ആറുമാസത്തില്‍ ഒരിക്കല്‍ ദന്താശുപത്രിയില്‍ വന്നു ചെയ്യണം. സാധാരണയായി പല്ലുകളില്‍ രണ്ടു രീതിയിലുള്ള കറകള്‍ ഉണ്ടാവാറുണ്ട്.

പല്ലുകള്‍ക്കു പുറമേ ഉണ്ടാവുന്ന കറകളും ഡിപ്പോസിറ്റുകളും എക്‌സ്ട്രന്‍സിക് സ്റ്റയിന്‍സ് എന്നാണ് പറയുന്നത്. ഇവ വീടുകളില്‍ ഉപയോഗിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ (ചായ, കാപ്പി കറകള്‍) നിന്നുള്ള കറകളാണ്.

പല്ലുകള്‍ ശരിയായരീതിയില്‍ ബ്രഷ് ചെയ്യാതിരിക്കുമ്പോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ ഉമിനീരിലുള്ള കാല്‍സ്യവുമായി ചേര്‍ന്നു കാല്‍സിഫൈഡ് കാല്‍കുലസ് ഡിപ്പോസിറ്റായി പല്ലുകളില്‍ പറ്റി ഇരിക്കുന്നു.

ഇതിനെ കക്ക എന്നു പറയുന്നു. ഇത്തരം ഡിപ്പോസിറ്റുകളില്‍ 300-ല്‍ അധികം അണുക്കള്‍ ഉണ്ട്. ഇവ മോണരോഗവും പല്ലുകള്‍ക്കു കേടുകളും ഉണ്ടാക്കും. അതിനാല്‍ ആറുമാസത്തിലൊരിക്കല്‍ ഇത്തരം കാല്‍കുലസ് ഡിപ്പോസിറ്റുകള്‍ അള്‍ട്രാസോണിക് സ്‌കെലര്‍ മുഖേന നീക്കം ചെയ്യേണ്ടതാണ്.

ഇനാമലിന്റെ ഉള്ളില്‍ വരുന്ന കറകള്‍ക്ക് ഇന്‍ട്രിന്‍സിക് സ്‌റ്റെയിന്‍സ് എന്നു പറയുന്നു. പല്ലുകളുടെ അമിത മഞ്ഞ നിറവും ഫ്‌ളൂറോസിസ് മുഖേന ഉണ്ടാകുന്ന നിറം മാറ്റവും ഇന്‍ട്രന്‍സിക് സ്‌റ്റെയിന്‍സിന് ഉദാഹരണമാണ്. ഇതിന് റ്റീത് വൈറ്റനിംഗ് ചികിത്സകള്‍ ഫലപ്രദമാണ്. റ്റീത് വൈറ്റനിംഗ് ജെല്‍ ഏഴുദിവസം പുരട്ടിന്നതിലൂടെ പല്ലുകള്‍ക്കു വെണ്‍മ ലഭിക്കും.

വിടവുള്ള പല്ലുകള്‍


പല്ലുകളുടെ അതേ നിറത്തിലുള്ള ലൈറ്റ് ക്യുവര്‍ കോംപസിറ്റ് ഫില്ലിംഗ് മെറ്റീരിയലുകള്‍ ഉപയോഗിച്ചു പോതുകള്‍ വന്ന പല്ലുകളുടെ അഭംഗി പരിഹരിക്കാം.

മുന്‍നിരയിലുള്ള അടര്‍ന്ന മുന്‍പല്ലുകളും ഒട്ടും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കോസ്‌മെറ്റിക് ഫില്ലിംഗ് ഉപയോഗിച്ച് അടയ്ക്കാവുന്നതാണ്. അണപ്പല്ലുകളുടെ കേടുകള്‍ അടയ്ക്കാന്‍ ശക്തിയുള്ള കോസ്‌മെറ്റിക് ഫില്ലിംഗ് മെറ്റീരിയലുകളും വിപണിയില്‍ ലഭ്യമാണ്.

മോണയുടെ സൗന്ദര്യം


മുഖ ദന്ത സൗന്ദര്യ സംരക്ഷണത്തില്‍ മോണകള്‍ക്കുള്ള സ്ഥാനം വലുതാണ്. നിരതെറ്റിയ പല്ലുകള്‍, മുടംപല്ലുകള്‍, മോണ പൊന്തി പൊങ്ങിയ പല്ലുകള്‍, അകല്‍ച്ചയുള്ള പല്ലുകള്‍, മേല്‍താടിയുടെയും കീഴ്താടിയുടെയും വളര്‍ച്ചാ വ്യത്യാസങ്ങള്‍ എന്നിവയെല്ലാം ഓര്‍ത്തഡോണ്ടിക് ചികിത്സാരീതിയിലൂടെ പരിഹരിക്കാം.
uploads/news/2018/05/217208/dentalbeuty150518a.jpg

മോണയുടെയും പല്ലിന്റെയും തള്ളല്‍ കാരണം ചിരിക്കുമ്പോള്‍ മോണ കാണുക, ഇടയുള്ള പല്ലുകള്‍ കമ്പിയിട്ട് അടുപ്പിച്ചതിനുശേഷവും വിങ്ങി വീര്‍ത്തുവരുന്ന മോണഭാഗങ്ങള്‍ എന്നിവ ഓര്‍ത്തോഡോണ്ടിക് ചികിത്സയോടു ചേര്‍ത്തു ചെയ്യുന്ന കോസ്‌മെറ്റിക് ചികിത്സകളിലൂടെ ഒഴിവാക്കാവുന്നതാണ്. ഇതിനൊപ്പം മൈനര്‍ ഓറല്‍ സര്‍ജറികള്‍ ചെയ്താല്‍ മുഖസൗന്ദര്യം വര്‍ധിപ്പിക്കാം.

സ്‌ട്രെയിറ്റ് വയര്‍ ടെക്‌നിക് പല്ലുകള്‍ അലയിന്‍മെന്റ് ചെയ്യുവാന്‍ ഏറ്റവും ഉത്തമമാണ്. പല്ലുകളുടെ സ്വാഭാവികമായ മുന്നോട്ടുള്ള ചരിവ് അതേപടി നിലനിര്‍ത്തി വിടവടയ്ക്കുവാന്‍ സ്‌ട്രെയിറ്റ് വയര്‍ ടെക്‌നിക്കിലൂടെ സാധിക്കും.

കാഴ്ചയ്ക്ക് അഭംഗിയില്ലാത്തവിധം പല്ലുകളുടെ അതേ നിറത്തിലുള്ള സിറാമിക് ബ്രാക്കറ്റുകള്‍ (കമ്പിയിടുമ്പോള്‍ പല്ലുകളില്‍ ഒട്ടിക്കുന്ന കട്ടകള്‍) സ്‌ട്രെയിറ്റ് വയര്‍ കിറ്റുകളില്‍ ലഭ്യമാണ്. ഒറ്റ നോട്ടത്തില്‍ പല്ലിനു കമ്പിയിട്ടെന്നു തിരിച്ചറിയുകയുമില്ല.

താടിയെല്ലിന്റെ പ്രശ്‌നങ്ങള്‍


വളരെയധികം ഉന്തിയ മേല്‍താടിയോ കീഴ് താടിയോ ഉള്ളവരില്‍ ഓര്‍ത്തോഡോണ്ടിക് ചികിത്സ മാത്രം മതിയാവില്ല. ഓര്‍ത്തോഡോണ്ടിക് ചികിത്സകള്‍ മുഖേന പല്ലുകള്‍ മാത്രമേ മാറ്റി സ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളൂ.

ഹെഡ് ഗിയര്‍ പോലുള്ള ഓര്‍ത്തോപീഡിക് ചികിത്സകള്‍ ചെയ്യുന്നതിലൂടെ താടി എല്ലുകളുടെ വളര്‍ച്ചാവ്യത്യാസങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാം. എന്നാല്‍, വളരുന്ന പ്രായം കഴിഞ്ഞും താടി എല്ലുകളുടെ വളര്‍ച്ചാ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ ഓര്‍തോഗ്്‌നാതിക് മാക്‌സിലോ ഫേഷ്യല്‍ സര്‍ജറികള്‍ ചെയ്യുന്നതായിരിക്കും ഉത്തമം.

ഉന്തിയ താടിയെല്ല് കുറച്ചു ഭാഗം മുറിച്ചുമാറ്റി മുന്‍വശം പുറകിലേക്കു ഫിക്‌സ് ചെയ്യുന്ന രീതിയാണ് ഓര്‍തോഗ്്‌നാതിക് സര്‍ജറി. ഇത്തരം സര്‍ജറികള്‍ മുഖേന മുഖസൗന്ദര്യം പതിന്മടങ്ങ് വര്‍ധിപ്പിക്കാവുന്നതാണ്.

പല്ല് നഷ്ടപ്പെട്ടാല്‍


1. അപകടങ്ങളില്‍ പല്ലുകള്‍ ഊരി വന്നാല്‍ അവയുമായി ദന്തഡോക്ടറെ സമീപിക്കുക. ഉമിനീരിലോ പാലിലോ ഇട്ട അവ ശരീരത്തോടു ചേര്‍ത്തു വയ്ക്കാവുന്നതാണ്.
2. പല്ലുകള്‍ ഇല്ലാത്ത ഭാഗത്ത് സിറാമിക് ഫിക്‌സഡ് പാര്‍ഷ്വല്‍ ഡന്‍ജറുകള്‍ ഉറപ്പിച്ചുവയ്ക്കുന്നതിലൂടെ അഭംഗി ഒഴിവാക്കാവുന്നതാണ്.
3. പല്ലുകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ ടൈറ്റാനിയം ഇംപ്ലാന്റ് ചെയ്ത് വിടവ് അടയ്ക്കാവുന്നതാണ്. മോണയിലേക്കു വേദനരഹിതമായി നേരിട്ടു പിരിച്ചിറക്കുന്ന രീതിയാണ് ഇംപ്ലാന്റ്. ഇതിന് ചെലവ് അല്പം കൂടുതലാണ്.
4. മോണകള്‍ക്കു നിറവ്യത്യാസങ്ങളോ നീര്‍വീക്കമോ പല്ലുകളോടു ചേര്‍ന്ന ഭാഗത്തെ മോണ ഇറങ്ങിപ്പോവുകയോ ചെയ്താല്‍ പെരിയോഡോണ്ടല്‍ ഫ്‌ളാപ്പ് സര്‍ജറികള്‍ മുഖേന മോണയുടെ കേടുപാടുകള്‍ ശരിയാക്കാം.
5. ആരോഗ്യമുള്ള മോണ ഉറപ്പുള്ള പല്ലുകള്‍ക്ക് അത്യാവശ്യമാണ്. ഗര്‍ഭസമയത്തും മുലയൂട്ടുന്ന കാലയളവിലും ആര്‍ത്തവ വിരാമസമയത്തും ഹോര്‍മോണുകളുടെ വ്യതിയാനം കാരണം മോണകള്‍ക്കു വീക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

റൂട്ട് കനാല്‍


റൂട്ട് കനാല്‍ ചികിത്സയുടെ കണ്ടുപിടിത്തം മുഖസൗന്ദര്യ രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. കേടുവന്ന പല്ലുകളില്‍ക്കൂടി അണുക്കള്‍ പല്ലിന്റെ പള്‍പ്പില്‍ പ്രവേശിച്ച് അതികഠിനമായ വേദനയും നീരും ഉണ്ടാക്കുന്നു.

ഇതുമൂലം വേദന സഹിക്കാന്‍ കഴിയാതെവരുമ്പോള്‍ മുന്‍വശത്തെ പല്ലാണെങ്കില്‍ കൂടി പല്ലു പറിച്ചുകളാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ റൂട്ട് കനാല്‍ ചികിത്സ നിലവില്‍ വന്നതോടെ ഈ രീതിയ്ക്കു മാറ്റം വന്നു.

ഈ ചികിത്സയിലൂടെ അണുക്കള്‍ ബാധിച്ച നീര്‍കോള്‍ വന്ന പള്‍പ്പ് എടുത്തുമാറ്റി കേടുവന്ന ഭാഗം അടയ്ക്കുന്നു. ഇതിലൂടെ പല്ലിന്റെ വേദന പൂര്‍ണമായും മാറുകയും പല്ലുകള്‍ നീക്കം ചെയ്യുന്നതുമൂലം ഉണ്ടാകാവുന്ന അഭംഗി ഒഴിവാക്കാനും കഴിയുന്നു. റൂട്ട് കനാല്‍ ചെയ്ത പല്ലുകള്‍ നിര്‍ബന്ധമായും ക്രൗണ്‍ ചെയ്യണം.

അല്ലെങ്കില്‍ രക്തയോട്ടമില്ലാത്തതിനാല്‍ കട്ടിയായി കടിക്കുമ്പോള്‍ പല്ലുകള്‍ പൊട്ടിച്ചിതറി പോകാന്‍ സാധ്യതയുണ്ട്. ക്രൗണ്‍ പലതരത്തിലുണ്ട്. പല്ലുകളുടെ അതേ നിറവും ഭംഗിയും രൂപവും ഉള്ള സിറാമിക് ക്രൗണുകളാണ് ഏറ്റവും മികച്ചത്.

ഡോ. പ്രവീണ്‍ ജോര്‍ജ്
ഇട്ടിച്ചെറിയ, കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW