Friday, July 20, 2018 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 03.21 PM

ചക്കപ്പഴത്തിന്റെ ഗുണങ്ങള്‍...

uploads/news/2018/05/217204/Tipsjafourt150518a.jpg

നാട്ടിന്‍പുറങ്ങളില്‍ സുലഭമായ ഒന്നാണ് ചക്കപ്പഴം. ചക്ക കൊണ്ട് ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കാമെങ്കിലും പലര്‍ക്കും ചക്കപ്പഴത്തിന്റെ ഗുണങ്ങള്‍ അറിയില്ല.

1. ചക്കപ്പഴത്തില്‍ വൈറ്റമിന്‍ എ, സി, തയാമിന്‍, പൊട്ടാസ്യം, കാത്സ്യം, അയണ്‍, സിങ്ക് എന്നിങ്ങനെ ശരീരത്തിനാവശ്യമുള്ള വിറ്റാമിനുകളെല്ലാമുണ്ട്. അതിനാല്‍ ചക്കപ്പഴം ആരോഗ്യത്തിന് നല്ലതാണ്.
2. പഴുത്ത ചക്കച്ചുള തേനില്‍ മുക്കിക്കഴിച്ചാല്‍ തലച്ചോറിന്റെ ഞരമ്പുകള്‍ക്ക് ബലം കിട്ടും. വാതരോഗത്തിനും നല്ല മരുന്നാണ്.
3. ബിപി കുറയാനും വിളര്‍ച്ച മാറാനും ചക്കപ്പഴം വളരെ നല്ലതാണ്. ആസ്ത്മ, തൈറോയ്ഡ് പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ചക്ക.

4. ഇതില്‍ ധാരാളം മഗ്നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളെ ബലമുള്ളതാക്കും. കുട്ടികള്‍ക്ക് ചക്കപ്പഴം നല്‍കുന്നത് ഏറെ പ്രയോജനപ്രദമാണ്.
5. നാരടങ്ങിയ പഴമായതിനാല്‍ മലബന്ധം തടയാനും ദഹനത്തിനും ചക്കപ്പഴം നല്ലതാണ്.
6. അര്‍ബുദം തടയാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ട്. അര്‍ബുദ ത്തിന് കാരണമായ പോളിന്യൂട്രിയന്റുകളെ തടയാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ട്.

7. പച്ച ചക്കയ്ക്കും ഗുണങ്ങളേറെയാണ്. പച്ച ചക്കയില്‍ അന്നജം കുറവാണെങ്കിലും നാരും ജലാംശവും കൂടുതലാണ്. അതിനാല്‍ പെട്ടെന്ന് വിശപ്പ് മാറും.
8. ചക്കയില്‍ പ്രോട്ടീന്റെ അളവ് കുറവായതിനാല്‍ ചക്കപ്പുഴുക്കിനൊപ്പം മീന്‍കറിയോ, ഇറച്ചിക്കറിയോ കഴിക്കാം.
9. സസ്യാഹാരികള്‍ ചക്കപ്പുഴുക്കിനൊപ്പം പരിപ്പ് കറിയോ, പയറോ, കടലക്കറിയോ കഴിക്കാവുന്നതാണ്.

Ads by Google
Ads by Google
Loading...
TRENDING NOW