Tuesday, August 21, 2018 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Tuesday 15 May 2018 09.55 AM

സത്യത്തിന് മറയിടാന്‍ നുണകള്‍ ബ്രഹ്മാസ്ത്രമാക്കിയവരും ലക്ഷ്യമറിയാതെ വലയുന്ന എതിരാളികളും

കര്‍ണ്ണാടക മാത്രമല്ല, ഇതിന് പിന്നിലെ മോഡിയുടെ ലക്ഷ്യം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്. ഒരു സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഒരു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുക, ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരിക്കും. അത്തരം ചര്‍ച്ചകളാണ് സര്‍ക്കാര്‍ വിരുദ്ധവികാരം വോട്ടിംഗില്‍ കൊണ്ടുവരുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാതിരുന്നാല്‍ അതുണ്ടാകുകയുമില്ല. അതാണ് മോഡി ലക്ഷ്യം വയ്ക്കുന്നതും.
uploads/news/2018/05/217127/munnamkannu150518.jpg

നുണകള്‍ സൃഷ്ടിക്കുകയും വളരെ വലിയ നുണകള്‍ ആവര്‍ത്തിക്കുകയും ചെയ്യുകയെന്നത് ഗീബല്‍സിയന്‍ തത്വത്തിന്റെ ഏറ്റവും മര്‍മ്മപ്രധാനമായ ഭാഗമാണ്. ഒരു നുണ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍, പണ്ട് നാം ഉല്‍പ്രേക്ഷാ അലങ്കാരത്തിന്റെ ലക്ഷണത്തില്‍ മനസിലാക്കിയതുപോലെ അതുതാന്‍ അല്ലയോ ഇത് എന്ന് തോന്നിപ്പോകും. നുണ പ്രചാരകര്‍ക്ക് വേണ്ടതും അത് തന്നെയാണ്. ആ വര്‍ണ്ണ്യത്തില്‍ ആശങ്കയാണ് നുണയന്മാര്‍ക്ക് നേട്ടമാകുന്നതും. പിന്നീട് അത് നേട്ടമായി മാറുന്നതും.

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നുണകളുടെ കാലമാണ്. ഒരു നുണ വളരെ തന്മയത്വത്തോടെ അഭിയനിച്ച് ഫലിപ്പിക്കുമ്പോള്‍, അത് നമ്മുടെ ഹൃദയത്തില്‍ ചേക്കേറുന്നു. മറക്കാന്‍ ശ്രമിച്ചാല്‍ പോലും ആ നുണയുടെ സ്വാധീനത്തില്‍ ചരിത്രത്തെ നിഷേധിക്കാനും നമുക്ക് തോന്നിപ്പോകും. അങ്ങനെ ഇന്നത്തെ നുണയന്മാര്‍ നമ്മുടെ ഹീറോകളാകുകയും നമ്മള്‍ അവരുടെ അടിമകളാകുകയും ചെയ്യും. ഈ അടിമത്വമാണ് ഇത്തരക്കാര്‍ ആഗ്രഹിക്കുന്നതും.
ഇന്ത്യയില്‍ ഇന്ന് ഏത് മാധ്യമം തുറന്നാലൂം നുണകളുടെ പെരുമഴയാണ്. ആ നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതും കാര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

പ്രധാനമന്ത്രി മാത്രമല്ല, ബി.ജെ.പിയും സംഘപരിവാറുമായി ബന്ധപ്പെട്ട എല്ലാവരും നുണകളും മണ്ടത്തരങ്ങളും നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ നാം അതിശപ്പെടുന്നു. നമ്മുടെ മാധ്യമസിംഹങ്ങള്‍ അതിന്റെ നൂലിഴകീറ പരിശോധിക്കുന്നു. ചര്‍ച്ചകള്‍, ചര്‍ച്ചകള്‍ക്ക് മുകളില്‍ ചര്‍ച്ചകള്‍. പ്രതിപക്ഷം ബി.ജെ.പിയെ നുണയന്മാര്‍ എന്ന് വിളിച്ച് പ്രതിഷേധിക്കുന്നു. ബി.ജെ.പിയും സംഘപരിവാറും മോഡി സര്‍ക്കാരും ആഗ്രഹിക്കുന്നതും ഇത് തന്നെയാണ്. എല്ലാവരും ഈ നുണകള്‍ക്ക് പിന്നാലെ പായുമ്പോള്‍ തങ്ങളുടെ പരാജയങ്ങള്‍ എല്ലാവരില്‍ നിന്നും മറച്ചുപിടിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ അവര്‍ക്കും കഴിയും. ഇതാണ് പുത്തന്‍ രാഷ്ട്രീയ തന്ത്രം.

ഇവിടെ നടക്കുന്ന ഈ നുണപ്രചരണങ്ങളുടെ ചരിത്രം ഒന്ന് പരിശോധിക്കുക. നുണ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എത്ര ചരിത്രബോധമില്ലെങ്കിലും അദ്ദേഹത്തിന് അത് പകര്‍ന്നുനല്‍കാന്‍ ഏത് തലത്തിലുമുള്ള ആളുകള്‍ ചുറ്റിലുമുണ്ട്. അതൊക്കെ അവഗണിച്ചുകൊണ്ട് താന്‍ എഴുതികൊണ്ടുവരുന്ന പ്രസംഗത്തില്‍ നിന്നുതന്നെയാണ് നരേന്ദ്രമോഡി എന്ന രാഷ്ട്രതന്ത്രജ്ഞന്‍ നുണ ആര്‍ജ്ജവത്തോടെ പറയുന്നത്. നുണയുടെ പേരില്‍ പ്രധാനമന്ത്രിയെ പരിഹസിക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുമ്പോള്‍ നിങ്ങളെ ഞാന്‍ മണ്ടനാക്കി എന്ന് ഉള്ളില്‍ ആഹ്‌ളാദിച്ച് തിമിര്‍ക്കുകയായിരിക്കും പ്രധാനമന്ത്രി.

ഇനി ഈ നുണപ്രചരണത്തിന്റെ രീതി നമുക്ക് പരിശോധിക്കാം. ഇപ്പോള്‍ നുണകള്‍ സഅജീവചര്‍ച്ചയാകുന്നത് കര്‍ണ്ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. അവിടെ മറ്റേത് നേതാവിനെയും പോലെ നരേന്ദ്രമോഡിയൂം വന്ന് പ്രസംഗിച്ചിട്ടുപോയാല്‍ ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. അപ്പോള്‍ ചര്‍ച്ച തന്നിലേക്ക് തിരിക്കണം എന്ന് മോഡിക്ക് നിര്‍ബന്ധമുണ്ട്. ഒരുപക്ഷേ യെദിയൂരപ്പയും സിദ്ധരാമയ്യയും തമ്മിലാണ് മത്സരം നടക്കുന്നതെങ്കില്‍ വിജയത്തിന് കൂടുതല്‍ സാദ്ധ്യത സിദ്ധരാമയ്യയ്ക്കായിരിക്കുമെന്ന് ആരെക്കാളും നന്നായി അറിയുന്നത് നരേന്ദ്രമോദിക്കാണ്.

അതുകൊണ്ടാണ് മത്സരം താനും രാഹുല്‍ഗാന്ധിയും തമ്മിലാണെന്ന് മോഡി വരുത്തിതീര്‍ത്തത്. മണ്ടത്തരമെന്നും നുണയെന്നും നാം പ്രത്യക്ഷത്തില്‍ തന്നെ ചിന്തിക്കുന്ന വിഷയത്തിലൂടെ മോഡി അത് സാധിച്ചിരിക്കുന്നു. അതിന് കര്‍ണ്ണാടകയില്‍ പല അത്ഭുതവും പ്രവര്‍ത്തിക്കാന്‍ കഴിയും. അതാണ് മോഡിക്ക് വേണ്ടിയിരുന്നതും.

കര്‍ണ്ണാടക മാത്രമല്ല, ഇതിന് പിന്നിലെ മോഡിയുടെ ലക്ഷ്യം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്. ഒരു സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഒരു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുക, ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരിക്കും. അത്തരം ചര്‍ച്ചകളാണ് സര്‍ക്കാര്‍ വിരുദ്ധവികാരം വോട്ടിംഗില്‍ കൊണ്ടുവരുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാതിരുന്നാല്‍ അതുണ്ടാകുകയുമില്ല. അതാണ് മോഡി ലക്ഷ്യം വയ്ക്കുന്നതും.

ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ പെട്രോള്‍ 50 രൂപയ്ക്ക് തരാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ നിങ്ങള്‍ അതിന്റെ വില എണ്‍പത് രൂപയാക്കിയില്ലേ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടിവരും. പെട്രോളിന് മാത്രമല്ല, ഡീസലിനും നിങ്ങള്‍ വില ഇരട്ടിയാക്കിയില്ലേ എന്ന് ചോദിച്ചാല്‍ മറുപടിയില്ലാതാകും.

കര്‍ഷകരുടെ വായ്പ എഴുതിതള്ളുമെന്നും തുടങ്ങി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടുവച്ച വാഗ്ദാനങ്ങളെക്കുറിച്ച് ചോദിച്ചാല്‍ വാചാലതയുടെ പര്യായമായ മോഡിക്ക് പോലും മൗനംപാലിക്കേണ്ടിവരും. ഇതിനൊക്കെ പകരം ഞങ്ങള്‍ രാജ്യത്താകമാനം കക്കൂസുണ്ടാക്കിയെന്ന് പറഞ്ഞാല്‍ അത് ഒരുപക്ഷേ ജനങ്ങള്‍ ഉള്‍ക്കൊണ്ടെന്ന് വരില്ല. അതിനേക്കാള്‍ നല്ലത് സ്വയം മണ്ടനായിക്കൊണ്ട്, സ്വയം നുണയനായിക്കൊണ്ട് മറ്റുള്ളവരെ മണ്ടന്മാരാക്കി മാറ്റുകയെന്നതാണെന്ന രാഷ്ട്രീയതന്ത്രമാണ് മോഡി പയറ്റുന്നത്.

മോഡിയും ബി.ജെ.പി, സംഘപരിവാര്‍ നേതാക്കളും ഓരോ മണ്ടത്തരം അല്ലെങ്കില്‍ നുണ പറയുമ്പോള്‍ അന്നേദിവസം ചര്‍ച്ച അതില്‍ മാത്രം കേന്ദ്രീകരിച്ചായിരിക്കും. അന്നത്തെ ദിവസം സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ചോ, ജനങ്ങളില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരത്തെക്കുറിച്ചോ ആരും ചിന്തിക്കില്ല. എന്തിനേറെ പ്രതിപക്ഷമായ കോണ്‍ഗ്രസുപോലും ഈ തലത്തിലാണ് വിമര്‍ശിച്ച് മുന്നോട്ടുപോകുന്നത്. ഇത്തരം വിമര്‍ശനം പ്രധാനമന്ത്രി മോഡിക്കോ, ബി.ജെ.പിക്കോ ഒരു പ്രതിച്ഛായ പ്രശ്‌നവും ഉണ്ടാക്കുന്നില്ല. എന്തെന്നാല്‍ ഇത് ഒരു ന്യൂനപക്ഷത്തിന്റെ വിഷയം മാത്രമാണ്.

ചരിത്രബോധമുണ്ടെന്നും എല്ലാം അറിയാമെന്നും അവകാശപ്പെടുന്ന ഒരു ന്യുനപക്ഷത്തിന് മാത്രമാണ് ഇക്കാര്യത്തില്‍ വേവലാതിയുള്ളത്. പിന്നെ സ്വയം വിചാരകരായി അവതരിച്ചിരിക്കുന്ന ഒരു പറ്റം കോട്ടിട്ട വാര്‍ത്താ അവതാരക സംഘത്തിനും. ഇല്ലാതെ സാധാരണ ജനങ്ങള്‍ക്ക് ഇതില്‍ ഒരു പ്രശ്‌നവുമില്ല. അവര്‍ക്ക് ഭഗത് സിംഗും മേജര്‍ ജനറല്‍ തിമ്മയയ്യയും ഫീല്‍ഡ്മാര്‍ഷന്‍ കരിയപ്പയുമൊക്കെ വെറും കഥാപാത്രങ്ങള്‍ മാത്രമാണ്.

ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന നിരക്ഷരകുക്ഷികളായ ജനവിഭാഗങ്ങള്‍ തങ്ങളുടെ ജീവിതഭാരതത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഇത്തരം വിഡ്ഡിത്തരങ്ങള്‍ ചര്‍ച്ചയാക്കുന്നതിലൂടെ മോഡിയും സംഘപരിവാറും പൊതുജനങ്ങളുടെ ജീവിതഭാരം ചര്‍ച്ചയാക്കാതെ ഒഴിവാക്കികൊണ്ട് തങ്ങളുടെ വശം ശക്തമാക്കുകയാണ്.

എല്ലാത്തിനുമപരിയായി പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും മണ്ടന്മാരാക്കികൊണ്ട് സ്വയം ബുദ്ധിമാന്മാരായി മാറുകയാണ് മോഡിയും ബി.ജെ.പിയും. ഇത് മനസിലാക്കാന്‍ കോണ്‍ഗ്രസിനും മറ്റുള്ളവര്‍ക്കും കഴിയുന്നില്ലെന്നിടത്താണ് മോഡിയുടെ വിജയവും. എല്ലാം അറിയാമെന്ന് ഭാവിക്കുന്ന മാധ്യമങ്ങളെപ്പോലും തങ്ങള്‍ ഇച്ഛിക്കുന്ന വഴിയിലൂടെ നടത്താന്‍ കഴിയുന്നുവെന്നതാണ് സംഘപരിവാര്‍ അജണ്ടയുടെ വിജയം.

ഇത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ തുടര്‍ന്നുകൊണ്ടോയിരിക്കും. ദന്തഗോപുരത്തിലിരുന്ന് കുറേ ആള്‍ക്കാര്‍ നിങ്ങള്‍ മണ്ടന്മാരും നുണയന്മാരുമാണെന്ന് ആക്രോശിക്കുന്നതുകൊണ്ട് മോഡിക്കോ, സംഘപരിവാറിനോ ഒന്നും സംഭവിക്കാനില്ല. മറിച്ച് അത് അവര്‍ക്ക് നേട്ടമാണ്. അവരുടെ കോട്ടങ്ങള്‍ പുറത്തുവരില്ലെന്ന് മാത്രമല്ല, അവര്‍ എന്നും വാര്‍ത്താപ്രാധാന്യത്തോടെ നിലനില്‍ക്കുകയും ചെയ്യും. ഇതാണ് ഗീബല്‍സ് പറഞ്ഞതും. അദ്ദേഹത്തിന്റെ അഭിനവ പിന്തുടര്‍ച്ചക്കാര്‍ ഒരുതെറ്റുമില്ലാതെ നടപ്പാക്കുന്നതും.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Tuesday 15 May 2018 09.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW