Sunday, August 19, 2018 Last Updated 13 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 01.11 AM

ഇന്തോനീഷ്യയില്‍ വീണ്ടും ചാവേര്‍ ആക്രമണം

uploads/news/2018/05/217040/2.jpg

സുരബയ: ഇന്തോനീഷ്യയില്‍ വീണ്ടും ചാവേര്‍ ആക്രമണം. സുരബയയിലെ പോലീസ്‌ ആസ്‌ഥാനത്തു നടന്ന ആക്രമണത്തില്‍ നാലു ചാവേറുകള്‍ കൊല്ലപ്പെട്ടു.
രണ്ട്‌ ബൈക്കുകളിലാത്തെിയ നാലു പേരാണ്‌ ചാവേറുകളായത്‌. പോലീസ്‌ ഓഫീസര്‍മാര്‍ അടക്കം പത്തു പേര്‍ക്കു ഗുരുതര പരുക്കേറ്റു. ചാവേറുകള്‍ക്കൊപ്പമുണ്ടായിരുന്ന എട്ടു വയസുകാരി പരുക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്തോനീഷ്യയിലെ രണ്ടാമത്തെ വലിയ നഗരമാണു സുരബയ. ഞായറാഴ്‌ച മൂന്നു പള്ളികളിലായുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഐ.എസുമായി ബന്ധമുള്ള ജമാ അന്‍ഷൊരത്‌ ദൗല (ജെ.എ.ഡി.) തലവന്‍ ദിതാ പ്രിയാന്തോയും കുടുംബവുമാണ്‌ ആക്രമണം നടത്തിയത്‌.

Ads by Google
Tuesday 15 May 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW