Sunday, May 27, 2018 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 14 May 2018 03.09 PM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; 1193 ഇടവം

2018 മെയ് 15 മുതല്‍ ജൂണ്‍ 14 വരെ
uploads/news/2018/05/216912/joythi140518a.jpg

ഇടവമാസത്തിലെ ഗ്രഹവിന്യാസം മൂലം ശുഭ മുഹൂര്‍ത്തങ്ങള്‍ കുറഞ്ഞിരിക്കുന്നു. മംഗളകര്‍മ്മങ്ങള്‍ക്കുചേര്‍ന്ന ഗണിത മുഹൂര്‍ത്ത ലഭ്യത ഈ മാസത്തിലും കുറവാണ്. ഗൃഹാരംഭ പ്രവേശങ്ങള്‍, ചോറൂണ്‍, ഭൂമി, വാഹനാദികളുടെ ക്രയവിക്രയം എന്നിവയാവാം. വാസ്തുപുരുഷന് ഉണര്‍ച്ചയുള്ള മാസമാണ്. ഇടവം 21 (ജൂണ്‍ 4) വാസ്തുപുരുഷന്‍ നിദ്രവിട്ടുണരുന്ന ദിവസമാണ്. അന്ന് കാലത്ത് 10:13 മുതല്‍ 10:49 വരെയുള്ള സമയത്ത് മറ്റ് ഗുണദോഷചിന്തകള്‍ കൂടാതെ ഗൃഹാരംഭ പ്രവേശനങ്ങള്‍ക്ക് ഉത്തമം.

മെയ് 15 (ഇടവം 1, ചൊവ്വ): പകല്‍ 10:56 വരെ ഭരണി. തുടര്‍ന്ന് കാര്‍ത്തിക. ഒപ്പം വൈകിട്ട് 5:17 വരെ അമാവാസി. തുടര്‍ന്ന് ശുക്ലപക്ഷപ്രഥമ. മാസത്തിലെ കാര്‍ത്തിക ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. പകല്‍ 10:56 വരെ പിണ്ഡനൂല്‍ ദോഷം ഉള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സാധിക്കുമെങ്കില്‍ ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക.

മെ് 16 (ഇടവം 2, ബുധന്‍): കാലത്ത് 8:58 വരെ കാര്‍ത്തിക. തുടര്‍ന്ന് രോഹിണി. ഒപ്പം പകല്‍ 2:28 വരെ ശുക്ലപക്ഷ പ്രഥമ. തുടര്‍ന്ന് ദ്വിതീയ. മാസത്തിലെ രോഹിണി ശുക്ലപക്ഷ പ്രഥമ, ദ്വിതീയശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. മുമ്പ് തുടങ്ങിവച്ച് മുടങ്ങിപ്പോയ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിന് നന്ന്.

മെയ് 17 (ഇടവം 3, വ്യാഴം): കാലത്ത് 6:47 വരെ രോഹിണി. തുടര്‍ന്ന് മകയിരം. ഒപ്പം ശുക്ലപക്ഷ ദ്വിതീയ. പകല്‍ 11:27 വരെ. തുടര്‍ന്ന് തൃതീയ. മാസത്തിലെ മകയിരം, ശുക്ലപക്ഷ തൃതീയ ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകള്‍ നടത്തുക, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം, പണമിടപാടുകള്‍ എന്നിവയ്ക്ക് ദിനം അനുകൂലമാണ്. ചെറുകിട ബിസിനസ്സുകള്‍ ആരംഭിക്കുന്നതിനും ദിനം ഉത്തമം. പണമിടപാടുകള്‍ നടത്തുന്നതിനും ദിനം അനുകൂലമാണ്.

മെയ് 18 (ഇടവം 4, വെളളി): രാത്രി 2:23 വരെ തിരുവാതിര. ഒപ്പം ശുക്ലപക്ഷ തൃതീയ കാലത്ത് 8:24 വരെ. തുടര്‍ന്ന് ചതുര്‍ത്ഥി. മാസത്തിലെ തിരുവാതിര, ശുക്ലപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, തിരുവാതിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും ദിനം അനുകൂലമല്ല. പിണ്ഡനൂല്‍ ദോഷം ഉള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ഔഷധസേവാരംഭത്തിന് ദിനം അനുകൂലമല്ല.

മെയ് 19 (ഇടവം 5, ശനി): രാത്രി 12:24 വരെ പുണര്‍തം. ഒപ്പം ശുക്ലപക്ഷപഞ്ചമി. മാസത്തിലെ പുണര്‍തം, ശുക്ലപക്ഷപഞ്ചമി ശ്രാദ്ധം, പുണര്‍തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. കച്ചവടം ആരംഭിക്കുക, എഗ്രിമെന്റുകളിലൊപ്പിടുക, വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയില്‍ പ്രവേശിച്ചു കാണുക, വളര്‍ത്തു മൃഗങ്ങളെ വാങ്ങുക എന്നിവയാവാം. ഉത്രാടം, മകയിരം, കാര്‍ത്തിക, അശ്വതി നാളുകാര്‍ക്ക് ദിനം അനുകൂലമല്ല.

മെയ് 20 (ഇടവം 6, ഞായര്‍): രാത്രി 10:44 വരെ പൂയം. ഒപ്പം രാത്രി 12:17 വരെ ശുക്ലപക്ഷ ഷഷ്ഠി. മാസത്തിലെ പൂയം, ശുക്ലപക്ഷ ഷഷ്ഠിശ്രാദ്ധം, പൂയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം നന്ന്. ദീര്‍ഘദൂര യാത്രകള്‍, പണമിടപാടുകള്‍ എന്നിവയ്ക്ക് ദിനം നന്ന്. ഒത്തുതീര്‍പ്പ് സംഭാഷണങ്ങള്‍ നടത്തുന്നതിനും ദിനം ചേര്‍ന്നതാണ്.

മെയ് 21 (ഇടവം 7, തിങ്കള്‍): രാത്രി 9:24 വരെ ആയില്യം. ഒപ്പം രാത്രി 10:12 വരെ ശുക്ലപക്ഷസപ്തമി. മാസത്തിലെ ആയില്യം, ശുക്ലപക്ഷ സപ്തമിശ്രാദ്ധം, ആയില്യം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. രാത്രി 9:24 വരെ പിണ്ഡനൂല്‍ദോഷം നിലനില്‍ക്കുന്നുണ്ട്. അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. വൈകിട്ട് 7.24 മുതല്‍ രാത്രി 11.24 വരെ ഗണ്ഡാന്തസന്ധിദോഷവും നിലനില്‍ക്കുന്നു.

മെയ് 22 (ഇടവം 8, ചൊവ്വ): രാത്രി 8.27 വരെ മകം. ഒപ്പം രാത്രി 8.30 വരെ ശുക്ലപക്ഷ അഷ്ടമി. മാസത്തിലെ മകം, ശുക്ലപക്ഷ അഷ്ടമിശ്രാദ്ധം, മകം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ചികിത്സാരംഭം, ഔഷധസേവാരംഭം എന്നിവയ്ക്കും ദിനം അനുകൂലമല്ല. ഭൂമി വില്‍പ്പന, വാങ്ങല്‍ ഇവ സാധിച്ചാല്‍ ഇന്ന് ഒഴിവാക്കുക.

മെയ് 23 (ഇടവം 9, ബുധന്‍): സന്ധ്യകഴിഞ്ഞ് 7:54 വരെ പൂരം. ഒപ്പം വൈകിട്ട് 7.12 വരെ ശുക്ലപക്ഷ നവമി. മാസത്തിലെ പൂരം, ശുക്ലപക്ഷനവമി ശ്രാദ്ധം, പൂരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. പണമിടപാടുകള്‍, പ്രത്യേക ലക്ഷ്യത്തോടെയുള്ള യാത്രകള്‍ ഇവ ഒഴിവാക്കുക.

മെയ് 24 (ഇടവം 10 വ്യാഴം): വൈകിട്ട് 7:44 വരെ ഉത്രം. ഒപ്പം വൈകിട്ട് 6:18 വരെ ശുക്ലപക്ഷദശമി. മാസത്തിലെ ഉത്രം, ശുക്ലപക്ഷദശമിശ്രാദ്ധം, ഉത്രം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം ഉണ്ട്. ചോറൂണ്‍, നാമകരണം, പുതിയ വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍ എന്നിവയാവാം. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം ചികിത്സാരംഭം എന്നിവയ്ക്കും ഉത്തമം.

മെയ് 25 (ഇടവം 11, വെള്ളി): വൈകിട്ട് 7:58 വരെ അത്തം. ഒപ്പം പകല്‍ 5:47 വരെ ശുക്ലപക്ഷ ഏകാദശി. മാസത്തിലെ അത്തം, ശുക്ലപക്ഷ ഏകാദശിശ്രാദ്ധം, അത്തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ഉത്തമം. ചതയം, പൂരം, ആയില്യം, പുണര്‍തം നാളുകാര്‍ക്ക് ദിനം പ്രതികൂലം.

മെയ് 26 (ഇടവം 12, ശനി): രാത്രി 8:35 വരെ ചിത്തിര. ഒപ്പം പകല്‍ 5.40 വരെ ശുക്ലപക്ഷദ്വാദശി. മാസത്തിലെ ചിത്തിര, ശുക്ലപക്ഷ ദ്വാദശിശ്രാദ്ധം ചിത്തിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല.

മെയ് 27 (ഇടവം 13, ഞായര്‍): രാത്രി 9:37 വരെ ചോതി. ഒപ്പം വൈകിട്ട് 5.57 വരെ ശുക്രപക്ഷ ത്രയോദശി. മാസത്തിലെ ചോതി, ശുക്ലപക്ഷ ത്രയോദശി ശ്രാദ്ധം, ചോതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ശുഭബന്ധമുള്ള ദിവസമാണ്. രോഹിണിനാളുകള്‍ക്ക് ദിനം അനുകൂലമല്ല.

മെയ് 28 (ഇടവം 14, തിങ്കള്‍): രാത്രി 11:03 വരെ വിശാഖം. ഒപ്പം വൈകിട്ട് 6:40 വരെ ശുക്ലപക്ഷ ചതുര്‍ദ്ദശി. മാസത്തിലെ വിശാഖം, ശുക്ലപക്ഷ ചതുര്‍ദ്ദശിശ്രാദ്ധം, വിശാഖം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ഇടവത്തിലെ മൃത്യുനക്ഷത്രം വിശാഖമാണ്. ശുഭകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം അനുകൂലമല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സാധിക്കുമെങ്കില്‍ സിസേറിയന്‍ പ്രസവം ഒഴിവാക്കുക. പണമിടപാടുകള്‍ ഒഴിവാക്കുക. ദീര്‍ഘയാത്രകള്‍ക്ക് ദിനം ചേര്‍ന്നതല്ല.

മെയ് 29 (ഇടവം 15, ചൊവ്വ): രാത്രി 12:54 വരെ അനിഴം. ഒപ്പം പൗര്‍ണ്ണമി വൈകിട്ട് 7:49 വരെ. മാസത്തിലെ അനിഴം, പൗര്‍ണ്ണമിശ്രാദ്ധം, അനിഴം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ചൊവ്വയും, പൗര്‍ണ്ണമിയും ചേര്‍ന്നു വരുന്നതിനാല്‍ സുബ്രഹ്മണ്യ ഭജനത്തിന് ഉത്തമം. ഭക്ഷണ ശുദ്ധിപാലിച്ച് വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യക്ഷേത്രദര്‍ശനം നടത്തുക.

മെയ് 30 (ഇടവം 16, ബുധന്‍): രാത്രി 3:11 വരെ തൃക്കേട്ട. ഒപ്പം രാത്രി 9.24 വരെ കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ തൃക്കേട്ട, കൃഷ്ണപക്ഷപ്രഥമ ശ്രാദ്ധം, തൃക്കേട്ട പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ശുഭകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം അനുകൂലമല്ല.

മെയ് 31 (ഇടവം 17, വ്യാഴം): ദിനം മുഴുവന്‍ മൂലം. ഒപ്പം രാത്രി 11:24 വരെ കൃഷ്ണപക്ഷ ദ്വിതീയ. മാസത്തിലെ മൂലം, കൃഷ്ണപക്ഷ ദ്വിതീയ ശ്രാദ്ധം, മൂലം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകള്‍ നടത്തുന്നതിനും പണമിടപാടുകള്‍ക്കും കൊടുക്കല്‍ വാങ്ങലുകള്‍ക്കും ദിനം ഉത്തമം. പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള യാത്രകള്‍, ബിസിനസ്സ് ആരംഭം എന്നിവയ്ക്ക് ദിനം ഉത്തമം.

ജൂണ്‍ 1 (ഇടവം 18, വെള്ളി): ദിനം മുഴുവന്‍ പൂരാടം. ഒപ്പം രാത്രി 1:44 വരെ കൃഷ്ണപക്ഷ തൃതീയ. മാസത്തിലെ പൂരാടം, കൃഷ്ണപക്ഷ തൃതീയശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

ജൂണ്‍ 2 (ഇടവം 19, ശനി): കാലത്ത് 8:50 വരെ പൂരാടം. തുടര്‍ന്ന് ഉത്രാടം. ഒപ്പം രാത്രി 4:17 വരെ കൃഷ്ണപക്ഷ ചതുര്‍ത്ഥി. മാസത്തിലെ ഉത്രാടം, കൃഷ്ണപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, പൂരാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല.

ജൂണ്‍ 3 (ഇടവം 20, ഞായര്‍): പകല്‍ 11:58 വരെ ഉത്രാടം. തുടര്‍ന്ന് തിരുവോണം. ദിനം മുഴുവന്‍ കൃഷ്ണപക്ഷപഞ്ചമി. മാസത്തിലെ തിരുവോണം, കൃഷ്ണപക്ഷ പഞ്ചമി ശ്രാദ്ധം, ഉത്രാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ഉത്തമം. പണമിടപാടുകള്‍ ദിനം നന്ന്. സല്‍സന്താനയോഗമുള്ള ദിനമാണ്. ദീര്‍ഘദൂരയാത്രകള്‍ ആരംഭിക്കുന്നതിനും ദിനം നന്ന്.

ജൂണ്‍ 4 (ഇടവം 21, തിങ്കള്‍): പകല്‍ 3:04 വരെ തിരുവോണം. തുടര്‍ന്ന് അവിട്ടം. ഒപ്പം കൃഷ്ണപക്ഷ പഞ്ചമി കാലത്ത് 6.52 വരെ. തുടര്‍ന്ന് ഷഷ്ഠി. മാസത്തിലെ അവിട്ടം, കൃഷ്ണപക്ഷ ഷഷ്ഠി ശ്രാദ്ധം, തിരുവോണം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. വാസ്തുപുരുഷന് ഉണര്‍ച്ചയുള്ള ദിവസമാണ്. പകല്‍ 10.13 മുതല്‍ 10:49 വരെയുള്ള സമയം ഗൃഹാരംഭ പ്രവേശനങ്ങള്‍ക്ക് ഉത്തമമാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്.

ജൂണ്‍ 5 (ഇടവം 22, ചൊവ്വ): പകല്‍ 5.56 വരെ അവിട്ടം. ഒപ്പം കാലത്ത് 9.16 വരെ കൃഷ്ണപക്ഷ ഷഷ്ഠി. തുടര്‍ന്ന് സപ്തമി. മാസത്തിലെ കൃഷ്ണപക്ഷ സപ്തമി, അവിട്ടം ശ്രാദ്ധം, അവിട്ടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പഞ്ചകദോഷത്തിന് പറഞ്ഞിരിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്നുവരാത്തതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ പഞ്ചകദോഷ പരിധിയില്‍വരില്ല.

ജൂണ്‍ 6 (ഇടവം 23, ബുധന്‍): രാത്രി 8.20 വരെ ചതയം. ഒപ്പം പകല്‍ 11.15 വരെ കൃഷ്ണപക്ഷ സപ്തമി. തുടര്‍ന്ന് അഷ്ടമി. മാസത്തിലെ ചതയം, കൃഷ്ണപക്ഷ, അഷ്ടമിശ്രാദ്ധം, ചതയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറഞ്ഞിരിക്കുന്നു. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ഉത്തമമല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല.

ജൂണ്‍ 7 (ഇടവം 24, വ്യാഴം): രാത്രി 10:04 വരെ പൂരൂരുട്ടാതി. ഒപ്പം പകല്‍ 12.37 വരെ കൃഷ്ണപക്ഷ അഷ്ടമി. തുടര്‍ന്ന് നവമി. മാസത്തിലെ പൂരൂരുട്ടാതി, കൃഷ്ണപക്ഷ നവമി ശ്രാദ്ധം, പൂരൂരുട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. രാത്രി 10.04 വരെ പിണ്ഡനൂല്‍ദോഷം നിലനില്‍ക്കുന്നതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ജൂണ്‍ 8 (ഇടവം 25, വെള്ളി): രാത്രി 11:01 വരെ ഉത്രട്ടാതി. ഒപ്പം പകല്‍ 1:13 വരെ കൃഷ്ണപക്ഷ നവമി. തുടര്‍ന്ന് ദശമി. മാസത്തിലെ ഉത്രട്ടാതി, കൃഷ്ണദശമി ശ്രാദ്ധം, ഉത്രട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധം കുറഞ്ഞിരിക്കുന്നു. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. ക്രയവിക്രയങ്ങള്‍ക്ക് ദിനം ചേര്‍ന്നതല്ല.

ജൂണ്‍ 9 (ഇടവം 26, ശനി): രാത്രി 11:09 വരെ രേവതി. ഒപ്പം പകല്‍ 12:58 വരെ കൃഷ്ണപക്ഷദശമി. തുടര്‍ന്ന് ഏകാദശി. മാസത്തിലെ രേവതി കൃഷ്ണപക്ഷ ഏകാദശി ശ്രാദ്ധം, രേവതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം ഉണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഉത്തമം.

ജൂണ്‍ 10 (ഇടവം 27, ഞായര്‍): രാത്രി 10:28 വരെ അശ്വതി. ഒപ്പം പകല്‍ 11:54 വരെ കൃഷ്ണപക്ഷ ഏകാദശി. തുടര്‍ന്ന് ദ്വാദശി. മാസത്തിലെ അശ്വതി, കൃഷ്ണപക്ഷ ദ്വാദശിശ്രാദ്ധം, അശ്വതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ആദ്യമായി വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കുന്നതിന് ഉത്തമം. പണമിടപാടുകള്‍, ബിസിനസ്സ് ആരംഭം ഇവയ്ക്കും ദിനം നന്ന്.

ജൂണ്‍ 11 (ഇടവം 28, തിങ്കള്‍): രാത്രി 9:05 വരെ ഭരണി. ഒപ്പം പകല്‍ 10:03 വരെ കൃഷ്ണപക്ഷ ദ്വാദശി. തുടര്‍ന്ന് ത്രയോദശി. മാസത്തിലെ ഭരണി, കൃഷ്ണപക്ഷ ത്രയോദശിശ്രാദ്ധം, ഭരണി പിറന്നാള്‍. ദിവസത്തിന് ശുഭബന്ധം കുറവാണ്. പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ രാത്രി 9:05 വരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. പുതിയ പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല.

ജൂണ്‍ 12 (ഇടവം 29, ചൊവ്വ): വൈകിട്ട് 7:10 വരെ കാര്‍ത്തിക. തുടര്‍ന്ന് രോഹിണി. ഒപ്പം കാലത്ത് 7:24 വരെ കൃഷ്ണപക്ഷ ത്രയോദശി. തുടര്‍ന്ന് ചതുര്‍ദ്ദശി. മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിശ്രാദ്ധം, കാര്‍ത്തിക പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പണമിടപാടുകള്‍, ഭൂമി ക്രയവിക്രയം എന്നിവയ്ക്ക് ദിനം നന്നല്ല. ഔഷധസേവാരംഭത്തിനും ദിനം അനുകൂലമല്ല.

ജൂണ്‍ 13 (ഇടവം 30, ബുധന്‍): വൈകിട്ട് 4:42 വരെ രോഹിണി. തുടര്‍ന്ന് മകയിരം. ഒപ്പം രാത്രി 1:13 വരെ അമാവാസി. മാസത്തിലെ അമാവാസി ശ്രാദ്ധം, രോഹിണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘദൂരയാത്രകള്‍, ബിസിനസ്സ് ആരംഭം എന്നിവയ്ക്ക് ദിനം അനുകൂലമല്ല.

ജൂണ്‍ 14 (ഇടവം 31, വ്യാഴം): പകല്‍ 2:04 വരെ മകയിരം. തുടര്‍ന്ന് തിരുവാതിര. ഒപ്പം രാത്രി 9:14 വരെ ശുക്ലപക്ഷ പ്രഥമ. മാസത്തിലെ ശുക്ലപക്ഷ പ്രഥമശ്രാദ്ധം, മകയിരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പകല്‍ 2:04 വരെ മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാം. യാത്രകള്‍, പണമിടപാടുകള്‍ എന്നിവയാവാം.

Ads by Google
Ads by Google
Loading...
TRENDING NOW