Monday, June 18, 2018 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 14 May 2018 02.12 PM

ട്രാന്‍സ് സെക്ഷ്വല്‍ ആയി ജയസൂര്യ എത്തുന്നു; 'ഞാന്‍ മേരിക്കുട്ടിയുടെ' കിടിലന്‍ ട്രെയിലര്‍

Jayasurya, njanmarykutty trailar

രഞ്ജിത്ത്-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 'ഞാന്‍ മേരിക്കുട്ടിയുടെ' ട്രെയിലര്‍ പ്രേക്ഷകരിലേക്കെത്തി. ആകാംക്ഷയും അമ്പരപ്പും ഉണര്‍ത്തുന്ന ട്രെയിലറിന്റെ ഹൈലൈറ്റ് ജയസൂര്യയുടെ മേക്ക് ഓവറാണ്. രഞ്ജിത്ത് ശങ്കര്‍ജയസൂര്യ വിജയ ജോഡി ഒരിക്കല്‍ കൂടി ഒരുമിക്കുന്ന ചിത്രത്തില്‍ ട്രാന്‍സ് സെക്ഷ്വല്‍ ആയിട്ടാണ് ജയസൂര്യ എത്തുന്നത്.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും 'ഞാന്‍ മേരിക്കുട്ടി' എന്ന സൂചന നല്‍കിയാണ് ട്രെയിലര്‍ എത്തിയത്. പുതുമ നിറഞ്ഞ പ്രമേയം അവതരിപ്പിക്കുന്ന 'ഞാന്‍ മേരിക്കുട്ടിയുടെ' അണിയറക്കാര്‍ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിലും പുതുമ നിറച്ചിരുന്നു. ട്രാന്‍സ്വിമന്റെ കഥ പറയുന്ന ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത് ഇന്ത്യയില്‍ പല തലങ്ങളിലൂടെ പ്രശസ്തരായ അഞ്ച് ട്രാന്‍സ് വുമന്‍സ് ചേര്‍ന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച മേക്ക്അപ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തക ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്.

ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. ആനന്ദ് മധൂസൂധനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍.

Ads by Google
Monday 14 May 2018 02.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW